കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസ്; റിയാസിന്റെ ശിക്ഷ ഇന്ന് വിധിക്കും

ഐസിസ് മാതൃകയില്‍ കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കറിന്റെ ശിക്ഷ കൊച്ചി എൻ.ഐ.എ കോടതി ഇന്ന് വിധിക്കും. ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര ആസൂത്രണംചെയ്ത നാഷണല്‍ തൗഹീത് ജമാഅത്ത് നേതാവ് സഹ്റാൻ ഹാഷിമുമായി ചേർന്ന് കേരളത്തിലും ചാവേറാക്രമണത്തിന് റിയാസ് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

Read More

എസ്എഫ്ഐ ക്രിമിനലുകൾ ജനാധിപത്യത്തെ കശാപ്പ് ചെയ്തു; കേരളവർമ്മയിൽ നടന്നത് അട്ടിമറി‌: വി ഡി സതീശൻ

കേരളവർമ്മ കോളേജിലെ എസ്എഫ്‌ഐ വിജയം അട്ടിമറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. റീകൗണ്ടിങ്ങിലാണ് 11 വോട്ട് ഭൂരിപക്ഷത്തിൽ എസ്എഫ്‌ഐ സ്ഥാനാർഥി അനിരുദ്ധൻ ജയിച്ചത്. ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചിരുന്നു. വിജയം അംഗീകരിക്കാതെ എസ്എഫ്‌ഐ പാതിരാത്രിയിലും റീകൗണ്ടിംഗ് നടത്തി ജനാധിപത്യത്തെ അട്ടിമറിക്കുകയായിരുന്നുവെന്ന് വിഡി സതീശൻ ആരോപിച്ചു. അതിന് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകർ കൂട്ടുനിന്നെന്നും അദ്ദേഹം വിമർശിച്ചു. ശ്രീക്കുട്ടന്റേയും കെഎസ്യുവിന്റേയും പോരാട്ടം കേരള വർമ്മയുടെ ചരിത്രത്തലെ സമാനതകളില്ലാത്ത അധ്യായമാകും. കാഴ്ച പരിമിതിയുള്ള…

Read More