ഇന്ത്യയിൽ നേസൽ വാക്സീൻ ഇന്നു മുതൽ; ആശുപത്രികളിൽ മോക് ഡ്രിൽ

രാജ്യത്ത് കോവിഡ് തരംഗം ഉണ്ടാകാതിരിക്കാനുള്ള കർശന മുന്നൊരുക്കങ്ങളുമായി കേന്ദ്രം. ചൊവ്വാഴ്ച മുതൽ രാജ്യവ്യാപകമായി ആശുപത്രികളിൽ മോക് ഡ്രില്ലുകൾ സംഘടിപ്പിക്കും. ക്രിസ്മസ് – പുതുവത്സരാഘോഷങ്ങൾ മുൻനിർത്തിയുള്ള മാർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടു തുള്ളി മൂക്കിലൂടെ നൽകുന്ന (നേസൽ വാക്സീൻ) വാക്സീന് കേന്ദ്രം നേരത്തെ അനുമതി നൽകിയിരുന്നു. കോവീഷിൽഡ്, കോവാക്സീൻ എന്നീ വാക്സീനുകളുടെ രണ്ടു ഡോസ് സ്വീകരിച്ചവർക്ക് അടിയന്തര സാഹചര്യത്തിൽ ഇത് ബൂസ്റ്റർ ഡോസായി സ്വീകരിക്കാമെന്നാണ് ഡ്രഗ്സ് കൺട്രോൾ ഓഫ് ഇന്ത്യ അറിയിച്ചിരുന്നത്. വാക്സീനേഷൻ യഞ്ജത്തിൽ…

Read More

ദീപാവലി ആഘോഷ നിറവിൽ രാജ്യം

ദീപാവലി ആഘോഷ നിറവിൽ രാജ്യം. ദീപങ്ങൾ തെളിയിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തുമാണ് ആഘോഷങ്ങൾ. ഉത്തരേന്ത്യയിൽ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും നടക്കും. കൊവിഡ് മഹാമാരിക്ക് ശേഷമെത്തുന്ന ഉത്തരേന്ത്യക്കാരുടെ പ്രധാന ആഘോഷം എന്ന പ്രത്യേകതയും ഈ വർഷത്തെ ദീപാവലിക്കുണ്ട്. വീടുകൾ വിളക്കുകളും ചെരാതുകളും വിവിധ വർണ്ണത്തിലുള്ള ലൈറ്റുകൾ ഉപയോഗിച്ച് അലങ്കരിച്ച് കഴിഞ്ഞു. തിന്മയ്ക്ക് മേൽ നന്മയുടെ വിജയം എന്നാണ് ദീപാവലി ഐതിഹ്യം. മഹാമാരിക്കും അടച്ചിടലുകൾക്കും ശേഷം എത്തിയ ദീപാവലിയെ ആഘോഷമാക്കുകയാണ് ഉത്തരേന്ത്യ. പ്രതീക്ഷിച്ചതിലും മികച്ച കച്ചവടമാണ് പല മാർക്കറ്റുകളിലും…

Read More

രാജ്യത്ത് ജിയോ 5ജി സേവനങ്ങള്‍ ഇന്നുമുതല്‍

രാജ്യത്ത്  റിലയന്‍സ് ജിയോയുടെ  5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കം. പരീക്ഷണാടിസ്ഥാനത്തില്‍ നാല് നഗരങ്ങളിലാണ് 5ജി സേവനങ്ങള്‍ ആരംഭിക്കുന്നത്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, വാരാണസി നഗരങ്ങളിലാണ് സേവനങ്ങള്‍ക്ക് തുടക്കമിടുന്നത് റിലയന്‍സ് അറിയിച്ചു. ദസറയുടെ ശുഭ അവസരത്തില്‍ തങ്ങളുടെ 5ജി സേവനങ്ങളുടെ ബീറ്റ ട്രയല്‍ ആരംഭിക്കുമെന്നാണ് റിലയന്‍സ് ജിയോ വ്യക്തമാക്കിയത്. ഡിജിറ്റല്‍ സൊസൈറ്റിയായി ഇന്ത്യയുടെ പരിവര്‍ത്തനം വേഗത്തിലാക്കുക എന്നതാണ് 425 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ജിയോയുടെ ദൗത്യമെന്ന് കമ്പനി പറയുന്നു. 2023 ഡിസംബറില്‍ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5 ജി ലഭ്യമാക്കുമെന്ന്…

Read More