വിദ്വേഷവും വെറുപ്പിന്റെ രാഷ്ട്രീയവും രാജ്യത്ത് ഇല്ലാതാക്കുക ലക്ഷ്യം, അതിന് മോദിയെ തോൽപ്പിക്കണം; രാഹുൽ ഗാന്ധി

രാജ്യത്ത് വിദ്വേഷവും വെറുപ്പിന്റെ രാഷ്ട്രീയവും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അതിനു പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്തണമെന്നും രാഹുൽ ഗാന്ധി. തെലങ്കാനയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസും മോദിയും രാജ്യത്ത് വിദ്വേഷം പടർത്തുന്നു. വെറുപ്പിന്റെ ചന്തയിൽ സ്‌നേഹത്തിന്റെ കടതുറക്കുകയാണ് കോൺഗ്രസ്. മോദിക്കെതിരേ പോരാടുന്നതിനാൽ വിവിധ സംസ്ഥാനങ്ങളിലായി 24 കേസുകളാണ് തന്റെ പേരിലുള്ളതെന്നും രാഹുൽ പറഞ്ഞു. എന്നാൽ, ഇതൊന്നും കാര്യമാക്കുന്നില്ലെന്നും രാജ്യത്തെ കോടിക്കണക്കിനു ജനങ്ങളുടെ ഹൃദയത്തിലാണ് താൻ താമസിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്രത്തിൽ മോദി തോൽക്കണമെങ്കിൽ തെലങ്കാനയിൽ ബി.ആർ.എസും മജ്‌ലിസ്…

Read More

‘സംരംഭകര്‍ക്ക് കേരളം ചെകുത്താന്റെ സ്വന്തം നരകം’: ശശി തരൂര്‍

 ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണമുള്ള കേരളം സംരംഭകര്‍ക്ക് ‘ചെകുത്താന്റെ സ്വന്തം നരക’മാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. എന്നാല്‍ സംരംഭകര്‍ ആത്മഹത്യ ചെയ്യുന്ന ഏക സംസ്ഥാനം കേരളമാണെന്നും തരൂര്‍ പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (ഫിക്കി) വാര്‍ഷിക കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മൂന്ന് സംരംഭകരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്. പണം മുടക്കി സംരംഭം…

Read More

സൗദിയിൽ  സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിച്ച് ഇനി വണ്ടി ഓടിക്കാം

സൗദി അറേബ്യയിൽ ഇനി സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിച്ച് പ്രവാസികൾക്ക്  വാഹനമോടിക്കാം. ഡ്രൈവർ തസ്തികയിൽ എത്തുന്നവർക്കാണ് ഇതിനു അനുമതിയുള്ളത്. പുതിയ നിയമപ്രകാരം ഡ്രൈവർ തസ്തികയിൽ എത്തുന്നവർക്ക് മൂന്ന് മാസമാണ് ഇത്തരത്തിൽ വാഹനമോടിക്കാൻ അനുമതി.  അംഗീകൃത കേന്ദ്രത്തിൽ നിന്നു സ്വന്തം രാജ്യത്തെ ലൈസൻസ് തർജ്ജമ ചെയ്ത് കരുതിയാൽ മതി. എതു വിഭാഗത്തിൽപ്പെട്ട ലൈസൻസാണോ കൈയിലുള്ളത് ആ വിഭാഗത്തിലെ വാഹനമാണ് ഒടിക്കാൻ അനുമതിയുള്ളത്.  നേരത്തെ സന്ദർക വിസയിൽ എത്തുന്നവർക്കും ഈ സൗകര്യമുണ്ടായിരുന്നു. ഇവർക്ക് ഒരു വർഷമാണ് സ്വന്തം രാജ്യത്തെ ഡ്രൈവിങ്…

Read More

ബിജെപി ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ തകർച്ച സംഭവിക്കും: ചെന്നിത്തല

അധികാരത്തിൽ ഒരിക്കൽ കൂടി ബിജെപി വന്നാൽ രാജ്യത്തിന്റെ തകർച്ച സംഭവിക്കുമെന്ന് രമേശ് ചെന്നിത്തല. ലോക്സഭ തെരഞ്ഞെടുപ്പിൽ ഈ നിർബന്ധ ബുദ്ധിയോടെ പ്രവർത്തിക്കുമെന്നും കോൺഗ്രസിന് തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഇന്ത്യ മുന്നണിയിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ സമയം ഉണ്ടെന്നും ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങൾ ഇന്ന് ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേർത്തു.  അതേസമയം കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള  തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്‍റെ നേതൃത്വത്തിലുള്ള പ്രൊഫഷണല്‍ ടീം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് കെപിസിസിക്ക് പത്ത്…

Read More

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; ഭരണഘടനാ സംവിധാനത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്ന് ശശി തരൂർ

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നിർദേശം ഈ മഹാരാജ്യത്തെ വലിയൊരു ഭരണഘടനാ സംവിധാനത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. അത് അത്രവേഗം സാധ്യമാകില്ലെന്നും ശശി തരൂർ തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പ്രതികരിച്ചു. ”ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് പ്രായോഗികമാണോ എന്നതാണ് ചോദിക്കുന്നത്. ഓരോ തവണയും തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ഭയങ്കര ചെലവല്ലേ, എല്ലാ ആറു മാസം കൂടുമ്പോഴും തിരഞ്ഞെടുപ്പ് വരും, പെരുമാറ്റച്ചട്ടം നിലവിൽവരും, ഭരിക്കാൻ സാധിക്കില്ല. ഒരേസമയം തിരഞ്ഞെടുപ്പ് നടന്നുകഴിഞ്ഞാൽ എന്നു തുടങ്ങിയ വാദങ്ങളൊക്കെ…

Read More

സ്വാതന്ത്ര്യദിനാഘോഷം; രാജ്യത്ത് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

77-ാമത് സ്വതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ രാജ്യത്ത് അവസാന ഘട്ടത്തിലാണ്. 10,000ത്തിലധികം പൊലീസുകാരെ നഗരത്തിലുടനീളം വിന്യസിക്കുമെന്നും രാജ്യ തലസ്ഥാനം സുരക്ഷിതമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ആഘോഷവേളകളില്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. പ്രധാന ചടങ്ങുകള്‍ നടക്കുന്ന ചെങ്കോട്ടയില്‍ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്‌സലുകള്‍ നടക്കും. ഇന്ത്യ പാക്കിസ്ഥാന്‍ വിഭജനത്തിന്റെ മുറിവുകളുടെ ഓര്‍മ ദിനമായി ആചരിക്കാന്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. ഡൽഹിയിലുള്‍പ്പടെ വിവിധ സംസ്ഥാനങ്ങളിലായി പ്രദര്‍ശനങ്ങളും സെമിനാറുകളും കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ട്. രാഷ്ട്രപതി ദ്രൗപതി മുര്‍മു വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. ഈ വര്‍ഷത്തെ…

Read More

ലോകത്തെ ഏറ്റവും മനോഹരമായ രാജ്യം ഇന്ത്യ

സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളും തിരഞ്ഞെടുപ്പുകളുമെല്ലാം നമ്മുടെ യാത്രകളെ വലിയ രീതിയില്‍ സ്വാധീനിക്കാറുണ്ട്. ഇന്റര്‍നെറ്റില്‍ കണ്ട ഒരു ചിത്രമോ കുറിപ്പോ കൊണ്ട് മാത്രം നമ്മുടെ ബക്കറ്റ് ലിസ്റ്റില്‍ കയറിക്കൂടിയവയാണ് പല സ്ഥലങ്ങളും. ഇത്തരത്തില്‍ ലോകത്തെ ഏറ്റവും മനോഹരമായ രാജ്യം ഏതാണെന്ന് സാമൂഹിക മാധ്യമങ്ങളെ അടിസ്ഥാനമാക്കി നടത്തിയ തിരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് അഭിമാനകരമായ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ട്രാവല്‍ പോര്‍ട്ടലായ ടൈറ്റന്‍ ട്രാവല്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ ഇന്ത്യയാണ് ഭൂമിയിലെ ഏറ്റവും മനോഹര രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയെ കുറിച്ച് 21.93 കോടി പോസ്റ്റുകളാണ് ഇന്‍സ്റ്റഗ്രാമില്‍…

Read More

ലോകത്തെ ഏറ്റവും ദുരിതരാജ്യമായി സിംബാബ്‌വെ; തൊഴിലില്ലായ്‌മയിൽ വലഞ്ഞ് ഇന്ത്യ

ലോകത്ത് ഏറ്റവും ദുരിതം നേരിടുന്ന രാജ്യമായി സിംബാബ്‌വെ. സാമ്പത്തിക ശാസ്ത്രജ്ഞൻ സ്റ്റീവ് ഹാങ്കേയുടെ ദുരിത സൂചിക റിപ്പോർട്ടിലാണ് സിംബാബ്‌വെ ലോകത്തു തന്നെ ഏറ്റവും മോശാവസ്ഥയിലാണെന്നു വ്യക്തമാക്കുന്നത്. യുദ്ധദുരിതമനുഭവിക്കുന്ന യുക്രെയ്ൻ, സിറിയ, സുഡാൻ എന്നിവയേക്കാളും ദുരിതപൂർണമാണ് സിംബാബ്‌വെ എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. രാജ്യങ്ങളെ സാമ്പത്തിക സ്ഥിതി വച്ചാണ് ഇതിൽ വിലയിരുത്തിയിട്ടുള്ളത്. ന്യൂയോർക്ക് പോസ്റ്റിലെ റിപ്പോർട്ടു പ്രകാരം 157 രാജ്യങ്ങളിലെ സാഹചര്യങ്ങളാണ് ഈ വിലയിരുത്തലിൽ പരിഗണിച്ചത്. സിംബാബ്‌വെയിൽ അനുഭവപ്പെടുന്ന തീവ്രവിലക്കയറ്റം, പണപ്പെരുപ്പം എന്നിവയെല്ലാം ദുരിതം വർധിപ്പിച്ചെന്നാണ് വിലയിരുത്തൽ. മുൻവർഷം 243.8…

Read More

പി.ടി ഉഷയുടെ പ്രസ്താവന അപലപനീയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ഗുസ്തി താരങ്ങളുടെ സമരത്തിനെതിരായ പി.ടി ഉഷയുടെ പ്രസ്താവന അപലപനീയമാണെന്ന് പ്രതികരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതൊരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്, കാരണം വ്യക്തികള്‍ ചേരുന്നതാണ് രാഷ്ട്രമെന്നും മന്ത്രി പറഞ്ഞു. വ്യക്തികളുടെ അഭിമാനമാണ് രാഷ്ട്രത്തിന്റെ അഭിമാനം. അപ്പോള്‍ ആ രീതിയില്‍ അവരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും അവർ വ്യക്തമാക്കുന്നത്. കൂടാതെ അവരുടെ സമരം, അവരുന്നയിക്കുന്ന വിഷയത്തോട് ശരിയായി പ്രതികരിക്കുന്നില്ല എന്നുള്ളതാണ് വാസ്തവത്തില്‍ രാജ്യത്തിന് അപമാനകരമായിട്ടുള്ളത്. ആ അപമാനത്തിന്റെ സാഹചര്യത്തില്‍ ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കുക എന്നുള്ളതാണ്….

Read More

ദില്ലി ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള സംഘം രാഷ്ട്രപതിയെ സന്ദർശിച്ചു

ദില്ലി ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു. രാജ്യത്ത് ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ടാണ് സംഘം രാഷ്ട്രപതിയെ സന്ദർശിച്ചത്. ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് അടക്കമുള്ള സ്ഥലങ്ങളിൽ വർദ്ധിക്കുന്ന ആക്രമണങ്ങളിൽ ആശങ്കയുണ്ടെന്നാണ് പ്രതിനിധി സംഘം വ്യക്തമാക്കിയത്. കൂടാതെ അക്രമത്തിൽ ആശങ്കയുണ്ടെന്നും അധികാരപരിധിക്കുള്ളിൽ നിന്നുള്ള ഇടപെടൽ നടത്തുമെന്നും രാഷ്ട്രപതി വ്യക്തമാക്കിയതായി പ്രതിനിധി സംഘം അറിയിച്ചു. ക്രിസ്ത്യൻ പള്ളികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും, മതം മാറ്റം ആരോപിച്ച് പുരോഹിതർക്കും കന്യാസ്ത്രീകൾക്കും എതിരെ എടുക്കുന്ന കേസുകളും ചൂണ്ടിക്കാട്ടി ഫെബ്രുവരി19ന് വിവിധ…

Read More