
സൈനികന്റെ മൃതദേഹം നാട്ടിലെത്തിയത് ജീര്‍ണിച്ച അവസ്ഥയില്‍: പരാതിയുമായി ബന്ധുക്കള്‍
രാജസ്ഥാനില്‍ ഹൃദയസ്തംഭനം മൂലം മരിച്ച സൈനികൻ പൂവാർ സ്വദേശി ഡി. സാമുവേലിന്‍റെ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ. തിരിച്ചറിയാൻ കഴിയാത്ത വിധം ജീര്‍ണിച്ച അവസ്ഥയില്‍ എത്തിയതോടെയാണ് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും പോസ്റ്റ്‍മോര്‍ട്ടം നടത്തിയ ശേഷം ഡിഎന്‍എ സാമ്ബിള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കഴിഞ്ഞ 18നാണ് 59 കാരനായ സാമൂവല്‍ പൂവാറിലെ വീട്ടില്‍ നിന്ന് അവധിക്ക് ശേഷം തിരിച്ച പോയത്. രാജസ്ഥാനിലെ വാള്‍മീറില്‍ ബിഎസ് എഫ് ബറ്റാലിയനിയിലായിരുന്നു ജോലി. കഴിഞ്ഞ 24 ന് ഹൃദയസ്തംഭനംമൂലം സാമുവല്‍…