
രാജ്യം കാത്തിരിക്കുന്ന വിധി നാളെ; സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ അറിയാം
ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റും, പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണും. ആദ്യ മണിക്കൂറുകളിൽ തന്നെ ട്രെൻഡ് വ്യക്തമാകും. വോട്ടെണ്ണൽ ദിനത്തിലെ ക്രമീകരണങ്ങൾ വിശദമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരക്ക് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ അറിയാം തിരുവനന്തപുരം മാർഇവാനിയോസ് കോളേജ്: തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങൾ തങ്കശ്ശേരി സെന്റ്.അലോഷ്യസ് എച്ച്.എസ്.എസ്: കൊല്ലം മണ്ഡലം ചെന്നീർക്കര കേന്ദ്രീയവിദ്യാലയം: പത്തനംതിട്ട മണ്ഡലം മാവേലിക്കര…