വോട്ടെണ്ണൽ ആദ്യ ഫല സൂചനകൾ പുറത്ത്; ചേലക്കരയിൽ കാറ്റ് ഇടത്തോട്ട്: വയനാട് പ്രിയങ്ക, പാലക്കാട് ബി.ജെ.പി മുന്നിൽ

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യം പോസ്റ്റൽ വോട്ടുകളും വീട്ടിലെ വോട്ടുകളും എണ്ണുമ്പോൾ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ തുടക്കം മുതൽ തന്നെ മുന്നിലാണ്. ചേലക്കരയിൽ യുആർ പ്രദീപ് മുന്നിലാണ്. വയനാട്ടിൽ പ്രിയങ്ക ഗാന്ധി മുന്നിലാണ്. വയനാട്ടിൽ ഇവിഎം എണ്ണിത്തുടങ്ങിയപ്പോഴും വൻ ലീഡ് നില യുഡിഎഫ് നിലനിർത്തുകയാണ്. ഒന്നര മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് ഒടുവിലാണ് പാലക്കാട്ടെ ജനം വിധിയെഴുതിയത്. മന്ദഗതിയിൽ തുടങ്ങിയ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലാണ്…

Read More

രാജ്യം കാത്തിരിക്കുന്ന വിധി നാളെ; സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ അറിയാം

ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റും, പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണും. ആദ്യ മണിക്കൂറുകളിൽ തന്നെ ട്രെൻഡ് വ്യക്തമാകും. വോട്ടെണ്ണൽ ദിനത്തിലെ ക്രമീകരണങ്ങൾ വിശദമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരക്ക് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ അറിയാം തിരുവനന്തപുരം മാർഇവാനിയോസ് കോളേജ്: തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങൾ തങ്കശ്ശേരി സെന്റ്.അലോഷ്യസ് എച്ച്.എസ്.എസ്: കൊല്ലം മണ്ഡലം ചെന്നീർക്കര കേന്ദ്രീയവിദ്യാലയം: പത്തനംതിട്ട മണ്ഡലം മാവേലിക്കര…

Read More

നിയമസഭാ തിരഞ്ഞെടുപ്പ്: അരുണാചലിലെയും സിക്കിമിലെയും തീയതിയില്‍ മാറ്റം

അരുണാചൽപ്രദേശിലെയും സിക്കിമിലെയും നിയമസഭാ തിരഞ്ഞെടുപ്പിൽ മാറ്റം. രണ്ടു സംസ്ഥാനങ്ങളിലും  ജൂൺ നാലിന് പകരം വോട്ടെണ്ണൽ ജൂൺ രണ്ടിന് നടക്കും. അരുണാചലിലെയും സിക്കിമിലെയും നിലവിലെ നിയമസഭകളുടെ കാലാവധി ജൂൺ രണ്ടിന് കഴിയും. അതിനു മുൻപേ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പ് സമയക്രമത്തിൽ മാറ്റമില്ല.  ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി ഇന്നലെയാണു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണു രണ്ടു സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തീയതിയിൽ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ റിലീസ് പുറപ്പെടുവിച്ചത്.  60…

Read More

ഗുരുവായൂരിലെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി; കഴിഞ്ഞ മാസം ലഭിച്ചത് 5.22 കോടി രൂപ

ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാരം വരവായി 5.22 കോടി രൂപ ലഭിച്ചു. ഇതിനു പുറമെ 2 കിലോ 526.2 ഗ്രാം സ്വർണവും 18 കിലോ 380 ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്. നിരോധിച്ച രണ്ടായിരം രൂപയുടെ 47 കറൻസിയും ആയിരം രൂപയുടെ 18 കറൻസിയും അഞ്ഞൂറിന്റെ 76 കറൻസിയും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. സി.എസ്.ബി ബാങ്കിന്റെ ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണിത്തിട്ടപ്പെടുത്തുന്ന ചുമതല. സ്ഥിരം ഭണ്ഡാരത്തിൽ നിന്നുള്ള വരവിന് പുറമേ 7.22 ലക്ഷം രൂപ ക്ഷേത്രം…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ മണിക്കൂറുകൾ മാത്രം; വോട്ടെണ്ണൽ രാവിലെ 8 മുതൽ, ഒരുക്കങ്ങൾ പൂർണം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നാളെ രാവിലെ എട്ട് മണിമുതൽ കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിട്ടുള്ളത്. ആകെയുള്ള 182 ബൂത്തുകളിലെ വോട്ടുകൾ, 20 മേശകളിലായാണ് വോട്ടെണ്ണുക. ആവേശകരമായ പ്രചാരണം നടന്ന മണ്ഡലത്തിൽ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. ചാണ്ടി ഉമ്മന്റെ ജയം പ്രവചിക്കുന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാക്കിയിട്ടുണ്ട് അതേസമയം, യുഡിഎഫ്-ബിജെപി വോട്ട് കച്ചവടം നടന്നില്ലെങ്കിൽ ജെയ്ക് സി.തോമസ് ജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ നിലപാട്. അവസാന കണക്കുകളനുസരിച്ച്…

Read More

ശബരിമലയില്‍ ലഭിച്ചത് 10 കോടിയുടെ നാണയങ്ങള്‍

ശബരിമല ഭണ്ഡാരത്തില്‍ കൂട്ടിയിട്ടിരുന്ന നാണയങ്ങള്‍ എണ്ണിത്തീര്‍ത്തു. 10 കോടിയുടെ നാണയങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടുഘട്ടമായി 1220 ജീവനക്കാരാണ് നാണയങ്ങള്‍ എണ്ണിയത്. നോട്ടും നാണയവും മഞ്ഞളും ഭസ്മവും എല്ലാം കൂടിക്കുഴഞ്ഞാണ് കാണിക്കകിട്ടിയത്. നാണയം എണ്ണുന്നതിനായി ഇതെല്ലാം വേര്‍തിരിക്കേണ്ടിവന്നു. ശ്രീകോവിലിനുമുന്നിലെ കാണിക്കയില്‍നിന്ന് കണ്‍വെയര്‍ ബെല്‍റ്റിലൂടെ വരുന്ന പണവും ശബരീപീഠംമുതല്‍ വിവിധ ഭാഗങ്ങളിലായുള്ള 145 വഞ്ചികളിലെയും മഹാകാണിക്കയിലെയും പണവുമാണ് ഭണ്ഡാരത്തിലെത്തുന്നത്. സീസണിന് മുന്നേയുള്ള മാസപൂജകള്‍ മുതലുള്ള നാണയങ്ങളാണിത്.

Read More

കോൺഗ്രസ് അധ്യക്ഷനാരെന്ന് ഇന്നറിയാം; വോട്ടെണ്ണൽ ആരംഭിച്ചു

കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ ഇന്നറിയാം. എഐസിസി ആസ്ഥാനത്ത്  വോട്ടെണ്ണല്‍ നടപടികള്‍ തുടങ്ങി. ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി,നൂറ് എണ്ണം വീതമുളള ഓരോ കെട്ടാക്കി മാറ്റി. നാല് മുതല്‍ ആറ് ടേബിളുകളിലായി വോട്ടെണ്ണല്‍ നടക്കുന്നത്. 9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഉച്ചക്ക് ശേഷമാണ് ഫലപ്രഖ്യാപനം. അട്ടിമറിയൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. ഖര്‍ഗെയുടെ വിജയം നേതൃത്വം ഉറപ്പിച്ചു കഴിഞ്ഞു. അതേസമയം, തരൂരിന് കിട്ടുന്ന പിന്തുണയെന്താകുമെന്ന് ഔദ്യോഗിക പക്ഷത്തിന് ആകാംക്ഷയുണ്ട്. 1000ൽ അധികം വോട്ടുനേടിി ശക്തി കാട്ടാൻ ആകുമെന്നാണ് തരൂർ പക്ഷത്തിന്‍റെ…

Read More