ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തീർക്കില്ല: ഇന്ത്യാസഖ്യത്തിന്റെ ആവശ്യം തള്ളി

പോസ്റ്റൽ ബാലറ്റ് ആദ്യം എണ്ണി തീർക്കണമെന്ന ഇന്ത്യാ സഖ്യത്തിന്റെ ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ. പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണുന്നതു പ്രായോഗികമല്ലെന്നാണു കമ്മിഷന്റെ നിലപാട്. പോസ്റ്റൽ ബാലറ്റുകൾ സൂക്ഷിച്ചുവയ്ക്കാൻ വ്യവസ്ഥയുണ്ട്. കൃത്രിമം നടക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. എക്സിറ്റ് പോളുകൾ പുറത്തുവന്നതിനു പിന്നാലെയാണു വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ മുന്നണി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. തിരഞ്ഞെടുപ്പ് ഫലത്തെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും അപമാനിക്കാന്‍ ഇന്ത്യാ സഖ്യം ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി നേതാക്കളും തൊട്ടുപിന്നാലെ കമ്മിഷനിലെത്തി. 295 സീറ്റുകളിലധികം നേടി…

Read More

ഹുക്ക നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി

ഹുക്ക നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി. ഹുക്ക വലിക്കുന്നത് സിഗരറ്റ് വലിക്കുന്നതിനേക്കാൾ അപകടം കുറവാണെന്ന പ്രചാരണം തെറ്റാണെന്ന നിരീക്ഷണത്തോടെയാണ് കർണാടക ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ നിരോധനം ശരിവച്ചത്. ജസ്റ്റിസ് എം നാഗപ്രസന്നയാണ് തിങ്കളാഴ്ച സുപ്രധാന നിരീക്ഷണം നടത്തിയത്. ഭരണഘടനയിലെ 47ാം ആർട്ടിക്കിൾ അനുസരിച്ച് സംസ്ഥാനത്തിന് പൊതുജനാരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ നിരോധിക്കാനുള്ള അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.  ഹുക്കയുടെ ഉപയോഗം മൂലം ആളുകൾക്ക് സിഗരറ്റ് ആസക്തി പോലെ തന്നെയുള്ള ആസക്തി ഉണ്ടാക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു. സിഗരറ്റ് പോലെ തന്നെ…

Read More

കേരളം മടുത്തു ആശാനേ..; അൻറാർട്ടിക്കയിൽ പോകാം പെൻഗ്വിൻറെ എണ്ണമെടുത്ത് ലക്ഷങ്ങൾ സമ്പാദിക്കാം

അപൂർവമായ തൊഴിൽ അവസരം, നിങ്ങൾ സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കിൽ മാത്രം അപേക്ഷിച്ചാൽ മതി. യുകെ അൻറാർട്ടിക്ക് ഹെറിറ്റേജ് ട്രസ്റ്റ് (UKAHT) ആണു നിയമിക്കുന്നത്. നിമയനം എവിടെയാണെന്നോ, ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള തപാൽ ഓഫീസിൽ! കത്തിടപാടുകളുടെ ജോലി മാത്രം ചെയ്താൽ പോരാ അവിടെ! മറ്റൊരു ജോലി നിങ്ങളെ കാത്തിരിക്കുന്നു; എന്താണെന്നല്ലേ, പെൻഗ്വിനുകളുടെ എണ്ണം എടുക്കുക..! അൻറാർട്ടിക്കയിലെ ഗൗഡിയർ ദ്വീപിലെ പോർട്ട് ലോക്ക്‌റോയിലാണു തപാൽ ഓഫീസ് സ്ഥിതിചെയ്യുന്നത്. അൻറാറാർട്ടിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് പോർട്ട് ലോക്ക്‌റോയ്. വർഷത്തിൽ…

Read More