
10 വയസുകാരിയെ അമ്മയുടെ സഹോദരി ഭർത്താവ് പീഡിപ്പിച്ചു; അറസ്റ്റ്
10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 30 കാരൻ അറസ്റ്റിലായി. പെൺകുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവാണ് അറസ്റ്റിലായ പ്രതി. കഴിഞ്ഞ മേയിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് അമ്മ വോട്ട് ചെയ്യാൻ പോയ സമയത്താണ് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ പ്രതിയുടെ മകന്റെ പിറന്നാൾ ആഘോഷങ്ങൾക്കായി വീട്ടിലേക്ക് പോകാൻ പെൺകുട്ടി ഭയപ്പെട്ടതിനെ തുടർന്ന് അമ്മ തിരക്കിയപ്പോഴാണ് പീഡന വിവരം കുട്ടി പറഞ്ഞത്. തുടർന്ന് അമ്മ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. താനെയിലാണ് പെൺകുട്ടിയുടെ കുടുംബം താമസിക്കുന്നത്. മേയ് 20 ന്…