
‘സെൻസസ് പോലും നടത്താതെ എങ്ങനെ ഹിന്ദു- മുസ്ലിം ജനസംഖ്യ തീരുമാനിക്കും ?’ ; പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ കൗൺസിൽ പുറത്ത് വിട്ട റിപ്പോർട്ടിൽ സംശയം, തേജസ്വി യാദവ്
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ കൗൺസിൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ച് ആർ.ജെ.ഡി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. എങ്ങനെയാണ് സെൻസസ് പോലും നടത്താതെ കേന്ദ്ര സർക്കാർ ഹിന്ദു-മുസ്ലിം ജനസംഖ്യ തീരുമാനിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്തെ ഹിന്ദു ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ മുസ്‌ലിം ജനസംഖ്യ വളരുകയാണെന്നായിരുന്നു റിപ്പോർട്ട് വാദിച്ചത്. ”സെൻസസ് നടത്താതെയാണോ നിങ്ങൾ കണക്കുകളുണ്ടാക്കുന്നത്? 2021ലെ സെൻസസ് ഇനിയും നടക്കാനുള്ളതല്ലേ? താങ്കൾ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഹിന്ദു-മുസ്‌ലിം ദ്വന്ദ്വം സൃഷ്ടിക്കുന്നത് അവസാനിപ്പിച്ച് യഥാർഥ പ്രശ്‌നങ്ങള കുറിച്ച്…