റെയില്‍വേ സ്റ്റേഷന് കൊച്ചി രാജാവിന്റെ പേര് നല്‍കണം: കൊച്ചി നഗരസഭാ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന് കൊച്ചി മഹാരാജാവായിരുന്ന രാജര്‍ഷി രാമവര്‍മയുടെ പേര് നല്‍കണമെന്ന് കൊച്ചി നഗരസഭാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കൊച്ചിയുടെയും കേരളത്തിന്റെയും വികസനത്തിന് നിര്‍ണായക ചുവടുവെപ്പായിരുന്നു ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍പ്പാത നിര്‍മാണം. 1902 ജൂലായ് 6-ന് ഈ പാത യാഥാര്‍ഥ്യമാക്കിയത് കൊച്ചി മഹാരാജാവായിരുന്ന വലിയ തമ്പുരാന്‍ എന്നറിയപ്പെടുന്ന രാജര്‍ഷി രാമവര്‍മയാണ്. നാട്ടുരാജ്യമായ കൊച്ചിയുടെ ഭൂപ്രകൃതിയുടെ ശക്തി മനസ്സിലാക്കി വനസമ്പത്ത് തുറമുഖത്ത് എത്തിക്കാന്‍ 1905-ല്‍ പറമ്പിക്കുളം ട്രംവേ സ്ഥാപിച്ച് കൊച്ചി തുറമുഖത്തിന്റെയും കൊച്ചിയുടെയും വാണിജ്യമേഖലയെ ശക്തിപ്പെടുത്തിയതും…

Read More

പെൻഷൻ പ്രായം വർധിപ്പിക്കാനുളള നടപടിക്ക് അംഗീകാരവുമായി ഫ്രാൻസ്

ഫ്രാൻസിൽ പെൻഷൻ പ്രായം കൂട്ടാനുള്ള നടപടിക്ക് അംഗീകാരം. പെൻഷൻ പ്രായം 62ൽനിന്ന് 64 ആയി ഉയർത്തുന്നതിനാണ് കോൺസ്റ്റിറ്റ്യൂഷണൽ കൗൺസിൽ അംഗീകാരം നൽകിയത്. പെൻഷൻ പ്രായം വർധിപ്പിക്കുന്നതിനെതിരെ രാജ്യത്ത് വൻ പ്രതിഷേധം നടക്കുന്നതിനിടെയാണ് നടപടി. മാർച്ചിലാണ് സർക്കാർ പ്രത്യേക അധികാരം ഉപയോഗിച്ചു വോട്ടെടുപ്പില്ലാതെ പെൻഷൻ പ്രായം ഉയർത്താൻ തീരുമാനിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് കോൺസ്റ്റിറ്റ്യൂഷണൽ കൗൺസിൽ യോഗം ചേർന്ന് പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ചത്. യോഗം നടക്കുന്ന കെട്ടിടത്തിനു മുൻപിലും പ്രതിഷേധക്കാർ തമ്പടിച്ചിരുന്നു. എന്നാൽ ഈ പരിസരത്ത് ശനിയാഴ്ച…

Read More

ജിഎസ്ടി നഷ്ടപരിഹാരം; കാലാവധി നീട്ടണമെന്നാവശ്യപ്പെടും: മന്ത്രി ബാലഗോപാൽ

ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് ജിഎസ്ടി കൌൺസിൽ യോഗത്തിൽ ആവശ്യപ്പെടുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ജിഎസ്ടി നടപ്പാക്കിയതോടെ കേരളത്തിന് 16% നികുതി കിട്ടിയിരുന്നത് ഒറ്റയടിക്ക് 11% ആയെന്നും വരുമാന നഷ്ടം നികത്താൻ നഷ്ടപരിഹാര പാക്കേജ് കൂടുതൽ വർഷത്തേക്ക് നീട്ടണമെന്നുമാണ് ആവശ്യപ്പെടുക. ജിഎസ്ടി കൌൺസിൽ യോഗത്തിൽ ഇക്കാര്യം ശക്തമായി ഉന്നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ പരിമിതമായ വരുമാനത്തിനകത്ത് കേന്ദ്രം കയ്യിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  പെട്രോൾ, ഡീസൽ എന്നിവയിൽ കേന്ദ്രസർക്കാർ സെസ്  ചുമത്തുകയാണ്. സംസ്ഥാനത്തിന്റെ അവകാശത്തിൽ പെട്ടതാണ് ഇന്ധനം. അതിനുമുകളിൽ കേന്ദ്രസർക്കാരിന് നികുതി ചുമത്താൻ…

Read More