കൃത്രിമ നിറങ്ങൾ; പഞ്ഞിമിഠായിയും ഗോപി മഞ്ചൂരിയനും നിരോധിച്ച് കർണാടക സർക്കാർ, ഉത്തരവിറക്കി

ഗോപി മഞ്ചൂരിയനും പഞ്ഞിമിഠായിയും നിരോധിച്ച് കർണാടക സർക്കാർ. കൃത്രിമ നിറങ്ങളായ ടാർട്രാസിൻ, റൊഡാമിൻ ബി അടക്കമുള്ളവ ചേർക്കുന്നുണ്ടെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും ചൂണ്ടിക്കാണിച്ചാണ് ഗോപി മഞ്ചൂരിയനും പഞ്ഞിമിഠായിയും ആരോഗ്യമന്ത്രാലയം നിരോധിച്ചത്. ഗോപി മഞ്ചൂരിയനും പഞ്ഞിമിഠായിയും വിശദമായി പരിശോധിച്ചെന്നും ഇതിൽ 107 ഓളം കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. സംസ്ഥാനത്തെ വിവിധ ഭക്ഷണശാലകളിൽ നിന്നായി 107 ലധികം സാമ്പിളുകളാണ് പരിശോധിച്ചത്. ഇനിമുതൽ ആരെങ്കിലും ഈ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയാൽ റസ്റ്റോറന്റുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും…

Read More

തമിഴ്നാട്ടി‍ൽ പഞ്ഞിമിഠായി നിരോധിച്ച് ആരോഗ്യ വകുപ്പ്

പഞ്ഞി മിഠായി വിൽപന നിരോധിച്ച് തമിഴ്നാട് ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. അർബുദത്തിനു വരെ കാരണമാകുന്ന രാസവസ്തുക്കൾ പഞ്ഞിമിഠായികളിൽ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നടപടി. മറീന ബീച്ചിൽ നിന്നു പിടിച്ചെടുത്ത സാംപിളുകളിൽ നിറം വർധിപ്പിക്കുന്നതിനായുള്ള ‘റോഡാമിൻ ബി’ എന്ന രാസവസ്തുവാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്. വാണിജ്യാടിസ്ഥാത്തിൻ‍ ഉപയോഗിക്കുന്ന ടെക്സ്റ്റൈൽ‌ ഡൈ ആണു റോഡാമിൻ ബി. റോഡാമിൻ ബിയുടെ സാന്നിധ്യമുള്ള ഭക്ഷ്യ വസ്തുക്കൾ തയാറാക്കുന്നതും ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും വിവാഹം, പൊതു ചടങ്ങുകൾ എന്നിവയിൽ വിതരണം ചെയ്യുന്നതും കുറ്റകരമാണെന്ന് ആരോഗ്യ…

Read More