ചാണ്ടി ഉമ്മൻ ഇന്ന് പത്രിക സമർപ്പിക്കും; കെട്ടിവെക്കാനുള്ള പണം നൽകുന്നത് സിഒടി നസീറിന്റെ അമ്മ

പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പിൽ യുഡിഎഫി സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മന് നാമനിർദേശ പത്രികയ്ക്ക് ഒപ്പം കെട്ടിവയ്ക്കാനുള്ള പണം നൽകുന്നത് സിഒടി നസീറിന്റെ അമ്മയെന്ന് റിപ്പോർട്ട്. പാമ്പാടിയിലെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ചാണ് തുക കൈമാറുക. ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായിരുന്നു നസീർ. കേസ് നടക്കുന്നതിനിടെ പ്രതികൾക്ക് അനുകൂലമായ നിലപാട് ഉമ്മൻചാണ്ടി എടുത്തിരുന്നു. തൃക്കാക്കര മോഡല്‍ പ്രചാരണ തന്ത്രമാണ് പുതുപ്പള്ളിയിലും യുഡിഎഫ് ആസൂത്രണം ചെയ്യുന്നത്. പഴുതടച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്ന ഭൂരിപക്ഷം ഉറപ്പിക്കുകയാണ് ലക്ഷ്യം. ചെറുപ്പക്കാര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍…

Read More