‘എഐ ക്യാമറയില്‍ നടന്നത് 100 കോടിയുടെ അഴിമതി,50 കോടി മാത്രം മുതല്‍മുടക്ക്’: വി.ഡി സതീശൻ

എഐക്യാമറ പദ്ധതിയില്‍ നടന്നത് 100 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.ട്രോയ്സ് എന്ന കമ്പനിയിൽ നിന്ന് ഉപകരണങ്ങള്‍ വാങ്ങണമെന്നായിരുന്നു വ്യവസ്ഥ.ട്രോയ്സ് പ്രൊപ്പോസൽ നൽകിയിരുന്നു.സെൻട്രൽകൺട്രോൾ റും അടക്കം നിർമിക്കുന്നതിനടക്കം 57 കോടിരൂപയാണ് ഇവർ നൽകിയിരുന്ന പ്രൊപ്പോസൽ.കാമറയ്ക്ക് ഈ വിലയില്ല.ലേറ്റസ്റ്റ്ടെക്നോളജി ഇതിൽ കുറച്ച് കിട്ടും.57 കോടി എന്നത് 45കോടി ക്ക് തീർക്കാവുന്നതാണ്.അതാണ് 151 കോടയുടെ കരാറിൽ എത്തിയത്. 50 കോടിക്ക് താഴെ മുതൽ മുടക്കുള്ള പദ്ധതിയിൽ ബാക്കി തുക വീതം വയ്ക്കാനായിരുന്നു നീക്കം. പ്രസാഡിയ കമ്പനി ഉടമ…

Read More

‘എ ഐ ക്യാമറയിലെന്ന പോലെ കെ ഫോണിലും വൻ അഴിമതി’; ആരോപണവുമായി വി ഡി സതീശൻ

കെ ഫോൺ പദ്ധതിയിൽ വ്യാപക അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. റോഡ് ക്യാമറ മാതൃകയിൽ കെ ഫോണിലും വലിയ അഴിമതി നടന്നതായി വി ഡി സതീശൻ ആരോപിച്ചു. ബെല്ല്, എസ് ആർ ഐ ടി, റെയിൽ ടെൽ എന്നിങ്ങനെ മൂന്ന് സ്ഥാപനങ്ങളുടെ കൺസോർഷ്യത്തിനാണ് കെ ഫോൺ പദ്ധതി നടപ്പാക്കുന്നതിനുള്ള കരാർ ലഭിച്ചത്. എ ഐ ക്യാമറ തട്ടിപ്പ് നടത്തിയ എസ് ആർ ഐ ടി എന്ന കമ്പനി കെ ഫോണിലുമുണ്ട്. എസ് ആർ ഐ…

Read More

എഐ ക്യാമറ ഇടപാട്; 132 കോടി രൂപയുടെ അഴിമതി: രമേശ് ചെന്നിത്തല

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടി രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഒളിച്ചുകളിക്കുകയാണ്. എഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളിക്കളയാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാർ മൗനം തുടരുകയാണ്. മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിപക്ഷം പുകമറയുണ്ടാക്കുന്നുവെന്ന് പറഞ്ഞു സർക്കാരിന് രക്ഷപ്പെടാനാവില്ല. കെൽട്രോൺ പുറത്തുവിട്ട രേഖകൾ ക്രമക്കേട് തെളിയിക്കുന്നതാണ്. പ്രവർത്തി പരിചയമില്ലാത്ത കമ്പനികൾക്ക് കരാർ നൽകിയാണ് ഇടപാട് നടത്തിയത്. കെൽട്രോൺ പല രേഖകളും മറച്ചുവയ്ക്കുന്നു. സർക്കാർ…

Read More

എഐ ക്യാമറ: പാവങ്ങളെ കൊള്ളയടിക്കുന്ന പദ്ധതി; ചെന്നിത്തല

എഐ ക്യാമറ വെച്ചതിൽ ഏറെ ദുരൂഹതയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരും ട്രാഫിക് സുരക്ഷയ്ക്ക് എതിരല്ല. എന്നാൽ അതിന്റെ പേരിൽ അഴിമതി നടത്താൻ അനുവദിക്കില്ല. പൊലീസ് ആസ്ഥാനത്ത് സിംസ് എന്ന കമ്പനിയെ ക്യാമറ വെക്കാൻ ഏൽപ്പിച്ചപ്പോൾ അതിനെ താനെതിർത്തത് കൊണ്ട് പിന്നീടാ പദ്ധതിയെ കുറിച്ച് കേട്ടില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സേഫ് കേരള പദ്ധതിയെന്ന പേരിൽ നടപ്പാക്കുകയാണ്. ഈ പദ്ധതികൾ സുതാര്യവും ജനത്തിന് ബോധ്യമുള്ളതുമാകണം. 2020 ജൂണിലാണ് സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ട്…

Read More

കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

മദ്യനയ കേസിൽ സിബിഐ ചോദ്യം ചെയ്യാനിരിക്കെ കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രം​ഗത്ത്. അടിമുടി അഴിമതിയിൽ മുങ്ങി നില്‍ക്കുന്ന നരേന്ദ്ര മോദി തന്നെ ജയിലിൽ അടയ്ക്കാനുള്ള ഗൂഢാലോചന നടത്തുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ അഞ്ഞടിച്ചു. മദ്യനയക്കേസിൽ താൻ അഴിമതിക്കാരനെങ്കിൽ ഈ രാജ്യത്ത് സത്യസന്ധർ ആരുമില്ലെന്ന് കെജ്‌രിവാള്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ അന്വേഷണ ഏജന്‍സികള്‍ വ്യാജ സത്യവാങ്മൂലമാണ് സമര്‍പ്പിച്ചതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. സിസോദിയക്കെതിരെ സാക്ഷി പറയാന്‍ അവര്‍…

Read More

‘മദ്യവില വർധനയ്ക്ക് പിന്നിൽ അഴിമതി’; രമേശ് ചെന്നിത്തല

മദ്യത്തിന് വില കൂട്ടിയതിനു പിന്നിൽ അഴിമതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യൻ നിർമ്മിത മദ്യത്തിന്റെ നികുതി ഒഴിവാക്കിയതിന്റെ നേട്ടം കിട്ടിയത് വൻകിട മദ്യനിർമ്മാതാക്കൾക്ക് ആണ്. ടിപി രാമകൃഷ്ണൻ ചെയ്യാൻ മടിച്ചത് എം ബി രാജേഷ് ചെയ്യുന്നു. ഇന്ത്യയിൽ മദ്യത്തിന് ഏറ്റവും വിലകൂടിയ സംസ്ഥാനമായി കേരളം മാറും. മദ്യ ഉൽപാദകർ സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ചാണ് നികുതി ഒഴിവാക്കിയത്. തീരുമാനം പിൻവലിക്കണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾക്ക് മേൽ വലിയ ഭാരമാണ്…

Read More