ലോകത്തിന് വേണ്ടത് സുതാര്യവും അഴിമതി രഹിതവുമായ സർക്കാരുകൾ; പ്രധാനമന്ത്രി നരേന്ദ്രമോദി

സുതാര്യവും അഴിമതി രഹിതവുമായ സർക്കാരുകളെയാണ് ലോകത്തിന് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മിനിമം ഗവൺമെന്റ്, മാക്സിമം ഗവേണൻസ്’ എന്നതാണ് തന്റെ തത്വം. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനാണ് തന്റെ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രധാനമന്ത്രി മോദി. ദുബായിൽ ലോക ഗവൺമെന്റ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സാങ്കേതികവിദ്യയെ മാധ്യമമാക്കുന്ന, സുതാര്യവും അഴിമതിയില്ലാത്തതുമായ ഒരു സ്മാർട്ട് ഗവൺമെന്റാണ് ഇപ്പോൾ ലോകത്തിന് ആവശ്യം. ഒരു വശത്ത്, ലോകം ആധുനികതയെ സ്വീകരിക്കുന്നു, മറുവശത്ത്, നൂറ്റാണ്ടുകളായുള്ള വെല്ലുവിളികൾ തുടർച്ചയായി ഉയരുന്നു. ഭക്ഷ്യസുരക്ഷയോ, ആരോഗ്യസുരക്ഷയോ, ജലസുരക്ഷയോ, ഊർജ…

Read More