ഡൽഹി മദ്യനയ അഴിമതി കേസ് ; അരവിന്ദ് കെജ്രിവാളിനെ വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി നൽകി ഡൽഹി ലഫ്.ഗവർണർ

ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി. ലഫറ്റണന്റ് ഗവർണർ വികെ സക്സേനയാണ് അനുമതി നൽകിയത്. ഈ മാസം അഞ്ചാം തിയ്യതിയാണ് വിചാരണക്ക് അനുമതി തേടി ഇഡി സക്സേനയെ സമീപിച്ചത്. ഈ അപേക്ഷ പരിഗണിച്ചാണ് ലഫ്റ്റനന്റ് ഗവർണർ വിചാരണക്കുള്ള അനുമതി നൽകിയത്. ഫെബ്രുവരിയിൽ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് കെജ്രിവാളിനെതിരെ ഇഡിയുടെ സുപ്രധാന നീക്കം. വിചാരണക്ക് അനുമതി നൽകിയ നീക്കത്തിൽ ആം ആദ്മി പാർട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഡൽഹി…

Read More

കലോത്സവം പൂർത്തീകരിക്കാൻ തീരുമാനിച്ച് കേരള സർവകലാശാല; നൃത്ത പരിശീലകർക്ക് മുൻകൂർ ജാമ്യം

കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ കോഴ വിഷയത്തിൽ നൃത്ത പരിശീലകർക്കു മുൻകൂർ ജാമ്യം. നൃത്ത പരിശീലകരായ ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവർക്കാണു ജസ്റ്റിസ് സി.എസ്.ഡയസ് മുൻകൂർജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യലിനു ഹാജരാകാൻ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഇവർക്ക് നോട്ടിസ് നൽകിയിരുന്നു. ഇതോടെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ചപ്പോൾ കോടതി സർക്കാരിന്റെ പ്രതികരണം ആരാഞ്ഞിരുന്നു. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമല്ലെന്നു നിരീക്ഷിച്ചു കൊണ്ടാണു കോടതി ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. കേരള സർവകലാശാല കലോത്സവത്തിലെ മാർഗം കളിയുെട ഫലത്തിൽ…

Read More

ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ ശിവശങ്കറെ ഇന്ന് കോടതിയിൽ ഹാജരാക്കും

ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം. ശിവശങ്കറിനെ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. വൈദ്യ പരിശോധനക്ക് ശേഷമാകും ഇത്. ഇന്നലെ രാത്രിയാണ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം. ശിവശങ്കറിൻറെ മൂന്നാമത്തെ അറസ്റ്റാണിത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളർ കടത്ത് കേസുകളിലായിരുന്നു നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയത്. വടക്കാഞ്ചേരി ഫ്‌ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് കരാർ നൽകാൻ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്….

Read More