വിവാദമായ നാട്ടാന സര്‍ക്കുലര്‍ തിരുത്തി വനംവകുപ്പ്; സര്‍ക്കുലര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

വിവാദമായ നാട്ടാന സര്‍ക്കുലര്‍ തിരുത്തി വനംവകുപ്പ്. ആനയുടെ 50 മീറ്റര്‍ ചുറ്റളവില്‍ താളമേളങ്ങള്‍ പാടില്ലെന്ന നിര്‍ദേശം പിന്‍വലിച്ചു. ആനകള്‍ക്ക് അസ്വസ്ഥത ഉണ്ടാകാത്ത തരത്തില്‍ സുരക്ഷിതമായ അകലത്തില്‍ ക്രമീകരിച്ചാല്‍ മതിയെന്നാണ് തിരുത്ത്. തിരുത്തിയ സര്‍ക്കുലര്‍ വനംവകുപ്പ് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ആനയെഴുന്നള്ളിപ്പിന് കുരുക്കിടുന്ന സര്‍ക്കുലര്‍ വിവാദമായിരുന്നു. ആനയ്ക്ക് 50 മീറ്റര്‍ അടുത്തുവരെ ആളുകള്‍ നില്‍ക്കരുത്, അവയുടെ 50 മീറ്റര്‍ ചുറ്റളവില്‍ തീവെട്ടി, പടക്കങ്ങള്‍, താളമേളങ്ങള്‍ എന്നിവ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് വനംവകുപ്പ് സര്‍ക്കുലറിലുള്ളത്. ആനകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഈ…

Read More

കോണ്‍ഗ്രസിന്റെ പരാജയം; ജനങ്ങളുടെതല്ല, തെറ്റുകള്‍ തിരിച്ചറിഞ്ഞ് തിരുത്തണം -മമത ബാനര്‍ജി

നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പരാജയപ്പെട്ടത് കോണ്‍ഗ്രസ് ആണെന്നും ജനങ്ങളല്ലെന്നുമായിരുന്നു മമതയുടെ പ്രതികരണം. ”തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയിച്ചു. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും അവര്‍ക്ക് വിജയിക്കാൻ സാധിക്കുമായിരുന്നു. ഇന്ധ്യ പാര്‍ട്ടികള്‍ ചില വോട്ടുകള്‍ ഇല്ലാതാക്കി. അതാണ് സത്യം. സീറ്റ് പങ്കുവെക്കുന്നതിനെ കുറിച്ച്‌ അന്നേ ഞങ്ങള്‍ ചര്‍ച്ച ചെയ്തതാണ്. വോട്ടുകള്‍ വിഭജിച്ചുപോയതിനെ തുടര്‍ന്നാണ് അവര്‍ പരാജയപ്പെട്ടത്.”-മമത പറഞ്ഞു. ആശയമുണ്ടായിട്ടു മാത്രം കാര്യമല്ല, തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തന്ത്രവും കൂടി വേണം. സീറ്റ് വിഭജിക്കുന്ന…

Read More