അപകട സാധ്യതയുള്ള കേബിളുകള്‍ അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതി

കൊച്ചിയില്‍ അപകട സാധ്യതയുള്ള കേബിളുകള്‍ അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. പത്ത് ദിവസത്തിനകം കേബിളുകള്‍ നീക്കം ചെയ്യാനാണ് ഹൈക്കോടതി കെഎസ്ഇബിക്കും കോര്‍പറേഷനും നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ കേബിളുകള്‍ ആരുടേതാണെന്നറിയാന്‍ ടാഗ് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. കൊച്ചിയില്‍ നിരവധി പേര്‍ക്കാണ് റോഡുകളില്‍ അലക്ഷ്യമായി കിടക്കുന്ന കേബിള്‍ കുരുങ്ങി അപകടമുണ്ടാകുന്നത്. ചൊവ്വാഴ്ച കേബിള്‍ കുരുങ്ങി അപകടത്തില്‍പ്പെട്ട അഭിഭാഷകനായ കുര്യന്‍ ചികിത്സയിലാണ്. കേബിള്‍ കുടുങ്ങി അപകടം തുടര്‍ക്കഥയായതോടെ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയും അപകടകരമാം വിധത്തിലുള്ള കേബിളുകള്‍ എത്രയും…

Read More

പിഎൻബി അക്കൗണ്ട് തട്ടിപ്പ്: കോഴിക്കോട് കോർപ്പറേഷൻ കൗൺസിലിൽ ബഹളം, കൗൺസിലർമാർക്ക് സസ്‌പെൻഷൻ

പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടുകളിൽ നിന്നും പണം തട്ടിയ സംഭവത്തിൽ കോർപ്പറേഷൻ കൗൺസിലിൽ പ്രതിപക്ഷ പ്രതിഷേധം. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും അടിയന്തരപ്രമേയത്തിന് അനുമതി തേടിയെങ്കിലും മേയർ ഇത് തള്ളി. ഇതിനു ശേഷവും പ്രതിഷേധം തുടർന്ന 13 യുഡിഎഫ് കൗൺസിലർമാരെ മേയർ ബീന ഫിലിപ്പ് സസ്‌പെൻഡ് ചെയ്തു. തുടർന്ന് കൗൺസിൽ യോഗം പിരിഞ്ഞു,  ഇന്നത്തെ കോർപ്പറേഷൻ കൗൺസിൽ യോഗം തുടങ്ങിയപ്പോൾ തന്നെ കോൺഗ്രസ് അംഗം മൊയ്തീൻ കോയ, ബിജെപി അംഗം റിനീഷ്…

Read More

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; 24 മണിക്കൂറിൽ പണം തിരികെ വേണമെന്ന് കോഴിക്കോട് കോർപറേഷൻ

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ തങ്ങളുടെ അക്കൗണ്ടുകളിൽ നിന്ന് നഷ്ടമായ മുഴുവൻ തുകയും 24 മണിക്കൂറിനുള്ളിൽ തിരികെ വേണമെന്ന് കോഴിക്കോട് കോർപറേഷൻ. ഇത് സംബന്ധിച്ച് ഇന്ന് തന്നെ കോർപറേഷൻ ബാങ്ക് അധികൃതർക്ക് കത്ത് നൽകും. മുഴുവൻ ഇടപാടുകളുടെയും വിശദാംശങ്ങളും കോർപറേഷൻ തേടും. അതേസമയം മാനേജർ പിഎ റിജിൽ കോർപറേഷനിൽ നിന്ന് തട്ടിയെടുത്ത 12.68 കോടി രൂപയിൽ 10 കോടി രൂപയും ഓഹരി വിപണിയിൽ ഊഹക്കച്ചവടത്തിന് ഇറക്കിയെന്ന് പോലീസ് പറയുന്നു. ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ ക്രൈം ബ്രാഞ്ച്…

Read More

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; 12 കോടി 68 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തി ക്രൈംബ്രാഞ്ച്

കോഴിക്കോട് കോർപ്പറേഷൻ അക്കൗണ്ട് തട്ടിപ്പിൽ 12 കോടി 68 ലക്ഷം രൂപയുടെ തിരിമറി ഇതുവരെ നടന്ന പരിശോധനയിൽ ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസ് ഏറ്റെടുത്ത കോഴിക്കോട് ജില്ലാ ക്രൈബ്രാഞ്ച് നാളെ പഞ്ചാബ് നാഷണൽ ബാങ്കിലും കോർപ്പറേഷനിലും പരിശോധന നടത്തും. ഇന്നലെയാണ് കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ ടി എ ആൻറണിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് ഏറ്റെടുത്തത്. ലോക്കൽ പൊലീസ് നൽകിയ രേഖകളും അക്കൗണ്ടുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും ശേഖരിച്ചു. ഇതുവരെയുള്ള പരിശോധനയിൽ 12 കോടി 68 ലക്ഷം…

Read More

ഓടയിൽ വീണ് കുട്ടിക്ക് പരിക്കേറ്റ സംഭവം; ഞെട്ടലുണ്ടാക്കുന്ന സംഭവമെന്ന് കോടതി, ക്ഷമ ചോദിച്ച് കോർപ്പറേഷൻ

കൊച്ചിയിൽ കാനയിൽ വീണ് കുട്ടിക്ക് പരിക്കേറ്റ സംഭവത്തിൽ ക്ഷമചോദിച്ച് കോർപ്പറേഷൻ. രണ്ടാഴ്ച്ചക്കുള്ളിൽ ഓവുചാലുകൾക്ക് സ്ലാബുകൾ ഇടുമെന്ന് കോർപ്പറേഷൻ ഹൈക്കോടതിയെ അറിയിച്ചു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറി കോടതിയിൽ ഹാജരായി. നടപടിക്ക് കളക്ടർ മേൽനോട്ടം വഹിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കാനകളും നടപ്പാതകളും പരിപാലിക്കുന്നതിൽ വീഴ്ച്ചയുണ്ടെന്നും ഓവുചാലുകൾ തുറന്നിടാൻ ആവില്ലെന്നും കോടതി പറഞ്ഞു. കൊച്ചി പനമ്പള്ളി നഗറിൽ അപകടകരമാംവിധം തുറന്നിട്ടിരുന്ന കാനയിൽ വീണ് ഇന്നലെയാണ് മൂന്ന് വയസുകാരനാണ് പരിക്കേറ്റത്. ഡ്രെയ്‌നേജിൻറെ വിടവിലേക്ക് കുട്ടി വീഴുകയായിരുന്നു. അമ്മയുടെ ഇടപെടലിലാണ് കൂടുതൽ അപകടം ഒഴിവാക്കിയത്….

Read More

കത്ത് വിവാദം; തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പൊലീസിനും പരിക്ക്

തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രനെതിരായ പ്രതിഷേധം തലസ്ഥാനത്ത് ഇന്നും സംഘർഷത്തിൽ കലാശിച്ചു. നഗരസഭയിലേക്ക് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പൊലീസും പ്രവർത്തരും നേർക്കുനേരെയെത്തിയതോടെ തിരുവനന്തപുരം നഗരസഭാ പരിസരം യുദ്ധക്കളമായി. കല്ലേറിൽ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. മാർച്ചിനിടെ പൊലീസിന് നേരെ പിറകിൽ നിന്നും കല്ലേറുണ്ടായി. പിന്നാലെ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാർജും നടത്തി. ഇടയിൽ ടിയർ ഗ്യാസും പ്രയോഗിച്ചു. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് പരിസരത്ത് നിന്നാണ് കല്ലേറുണ്ടായതെന്ന്…

Read More

‘എന്താണ് ഷാഫി, കത്തൊക്കെ കൊടുത്തെന്ന് കേട്ടു’; കോർപറേഷനു മുന്നിൽ സിപിഎം ഫ്‌ലക്‌സ്

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയ്‌ക്കെതിരെ തിരുവനന്തപുരം കോർപറേഷനു മുന്നിൽ ഫ്‌ലക്‌സ് ബോർഡ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അഭിഭാഷക നിയമനത്തിന് ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി എഴുതിയ ശുപാർശക്കത്താണ് ഫ്‌ലക്‌സ് ബോർഡിലും നോട്ടിസ് ബോർഡിലും പതിപ്പിച്ചിരിക്കുന്നത്. കത്തു വിവാദത്തിൽ കോർപറേഷനിലേക്ക് യൂത്ത് കോൺഗ്രസ് ഇന്നു സമരം നടത്താനിരിക്കെയാണ് നീക്കം. ‘എന്താണ് ഷാഫി.. കത്തൊക്കെ കൊടുത്തൂന്ന് കേട്ടു…” എന്ന തലവാചകത്തിനൊപ്പമാണ് ഷാഫി പറമ്പിലിന്റെ ലെറ്റർ പാഡിൽ തയാറാക്കിയതുപോലുള്ള കത്ത് ഫ്‌ലക്‌സ് ബോർഡിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിനു താഴെ ”ഉപദേശം…

Read More