
റാസൽഖൈമയിലെ പവിഴ ദ്വീപുകൾ ഒരുങ്ങി ; പുതുവത്സര ആഘോഷ പരിപാടികൾ ഇന്ന് വൈകിട്ട് 4ന് തുടങ്ങും
കരിമരുന്ന് വര്ണവിസ്മയത്തിലൂടെ അതുല്യ നിമിഷങ്ങള്‍ സമ്മാനിക്കുന്ന പുതുവര്‍ഷ വരവേല്പിനൊരുങ്ങി റാസല്‍ഖൈമയിലെ പവിഴ ദ്വീപുകള്‍. റാക് അല്‍ മര്‍ജാന്‍ ഐലന്റില്‍ ചൊവ്വാഴ്ച വൈകീട്ട് നാലിന് തുടങ്ങുന്ന വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികള്‍ ബുധനാഴ്ച പുലര്‍ച്ച 12ന് 15 മിനിറ്റ് നീളുന്ന കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രകടനത്തിലാണ് പര്യവസാനിക്കുക. മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഗിന്നസ് നേട്ട പുതുവത്സര ആഘോഷത്തിനാണ് റാസല്‍ഖൈമ സാക്ഷ്യം വഹിക്കുക. പൈറോഡ്രോണുകള്‍, നാനോ ലൈറ്റുകള്‍, ഇലക്ട്രോണിക് ബീറ്റുകളില് കോറിയോഗ്രാഫ് ചെയ്ത ആകൃതികളില്‍ പെയ്തിറങ്ങുന്ന വര്ണങ്ങളിലാകും റാസല്‍ഖൈമയിലെ ഗിന്നസ് റെക്കോഡ് പൈറോടെക്നിക് വെടിക്കെട്ട്….