പകർപ്പവകാശ ലംഘനം ; നയൻതാരയ്ക്കെതിരെ ഹർജിയുമായി ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ

പകർപ്പവകാശം ലംഘിച്ചെന്ന പരാതിയിൽ തെന്നിന്ത്യൻ താരം നയൻതാരക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നയൻതാരയുടെ ജീവിതം പറയുന്ന ‘നയൻതാര ബിയോണ്ട് ദ ഫെയറി ടെയ്ൽ’ എന്ന ഡോക്യുമെന്ററിയിൽ ‘നാനും റൗഡി താൻ’ എന്ന തമിഴ് സിനിമയിലെ ഭാഗങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചു എന്ന് കാണിച്ചാണ് ധനുഷ് മദ്രാസ് ഹൈകോടതിയിൽ ഹരജി നൽകിയത്. പകർപ്പവകാശം ലംഘിച്ച് ദൃശ്യങ്ങൾ ഉപയോഗിച്ചതിന് നയൻതാര, സംവിധായകനും ഭർത്താവുമായ വിഘ്നേശ് ശിവൻ, അവരുടെ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവക്കെതിരെയാണ് ധനുഷ് കെ. രാജയുടെ വണ്ടർബാർ…

Read More