പകർപ്പവകാശ ലംഘനക്കേസ്: കോപ്പിയടിച്ചിട്ടില്ലെന്ന് യുഎസ് കോടതി, എഡ് ഷീരൻ ഹാപ്പി

പകർപ്പവകാശ ലംഘന കേസിൽ ബ്രിട്ടീഷ് പോപ്പ് താരം എഡ് ഷീരന് അനുകൂലമായി കോടതി വിധി. താൻ കോപ്പിയടിച്ചിട്ടില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജൂറി കണ്ടെത്തിയതിൽ ഷീരൻ സന്തോഷവും ആശ്വാസവും പ്രകടിപ്പിച്ചു. 1973ൽ മാർവിൻ ഗേയും എഡ് ടൌൺസെൻഡും ചേർന്നിറക്കിയ ‘ലെറ്റ്‌സ് ഗെറ്റ് ഇറ്റ് ഓണി’ൻറെ കോപ്പിയടിയാണ് എഡ് ഷീരൻറെ ‘തിങ്കിങ് ഔട്ട് ലൗഡ്’ എന്ന ആൽബം എന്നായിരുന്നു ആരോപണം. 2014ൽ ഗ്രാമി അവാർഡ് നേടിയ ഗാനത്തിനെതിരെയായിരുന്നു ആരോപണം. 2017ലാണ് ഷീറനെതിരെ പകർപ്പവകാശ ലംഘന പരാതി ഉയർന്നത്. എഡ് ടൌൺസെൻഡിൻറെ…

Read More

‘കാന്താര’ സിനിമയുടെ പകർപ്പാവകാശ കേസ്; നടൻ പൃഥിരാജിന് ആശ്വാസം

‘കാന്താര’ സിനിമയുടെ പകർപ്പാവകാശ കേസിൽ പൃഥിരാജിന് ആശ്വാസം. സിനിമയുടെ പകർപ്പാവകാശ കേസിൽ പൃഥിരാജിനെതിരെ കേസ് എടുക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രിംകോടതി വിസമ്മതിച്ചു. ഇടക്കാല ഉത്തരവിൽ ഇടപെടാൻ ആകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. സിനിമയുടെ വിതരണക്കാരൻ എന്ന നിലയ്ക്കായിരുന്നു പൃഥ്വിരാജിനെതിരെ കേസ്. ‘കാന്താര’ എന്ന കന്നട സിനിമയിലെ ‘വരാഹരൂപം’ ഗാനവുമായി ബന്ധപ്പെട്ട് എതിർകക്ഷിയായ നടൻ പൃഥ്വിരാജിനെതിരായ തുടർ നടപടികൾ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. തങ്ങളുടെ സംഗീതം മോഷ്ടിച്ചാണ് ചിത്രത്തിൽ ഗാനമൊരുക്കിയതെന്നാരോപിച്ച് പ്രശസ്ത മ്യൂസിക് ബാൻഡായ…

Read More