‘എന്റെ കവിതകളടക്കമുള്ളവയുടെ ചില വരികൾ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്, പകർപ്പവകാശം ഉന്നയിക്കാറില്ല’; വൈരമുത്തു

സംഗീതജ്ഞൻ ഇളയരാജയുടെ പകർപ്പവകാശ പരാതികളെ പരോക്ഷമായി വിമർശിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു. തന്റെ കവിതകളടക്കമുള്ളവയുടെ ചില വരികൾ സിനിമകളുടെ പേരിനായി ഉപയോഗിക്കാറുണ്ടെന്നും എന്നാൽ അതിന്റെ പകർപ്പവകാശം താൻ ഉന്നയിക്കാറില്ലെന്നും വൈരമുത്തു പറഞ്ഞു. ‘വിണ്ണൈതാണ്ടി വരുവായ’, ‘നീ താനേ എൻ പൊൻവസന്തം’ എന്നിവ ഞാൻ എഴുതിയ കവിതകളുടെ പേരുകളാണ്. അവ പിന്നീട് സിനിമകൾക്കായി ഉപയോഗിച്ചിട്ടുണ്ട്. ഞാൻ എഴുതിയ വരികൾ സിനിമാ പേരുകളായി ഉപയോഗിച്ചപ്പോൾ ആരും എന്റെ സമ്മതം വാങ്ങിയിരുന്നില്ല. ഞാൻ അതേക്കുറിച്ച് ആരോടും ചോദിച്ചിട്ടുമില്ല. വൈരമുത്തു നമ്മളിൽ ഒരാൾ,…

Read More

കെജിഎഫ് ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കേസ്; രാഹുൽ ഗാന്ധിക്ക് കോടതിയലക്ഷ്യ നോട്ടിസ്

ഭാരത് ജോഡോ യാത്രയുടെ വിഡിയോയിൽ കെജിഎഫ് 2 സിനിമയിലെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് കർണാടക ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടിസ് അയച്ചു. വിഡിയോ നീക്കം ചെയ്യണമെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എംആർടി മ്യൂസിക് ആണു പരാതി നൽകിയത്. എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്, പാർട്ടിയുടെ സമൂഹമാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനാട്ടെ എന്നിവർക്കും നോട്ടിസ് അയച്ചിട്ടുണ്ട്. അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചതിനെതിരെ എംആർടി മ്യൂസിക് നൽകിയ പരാതിയിൽ കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടിന് ബെംഗളൂരു…

Read More