
ജനങ്ങളെ ആകർശിച്ച് കോപ് 28 ഗ്രീൻ സോണിലെ ദുബൈ മുനിസിപ്പാലിറ്റിയുടെ പവലിയൻ
‘ത്രീഡി’ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച പരിസ്ഥിതിസൗഹൃദ പവിലിയനുമായി കോപ് 28 വേദിയിൽ ദുബൈ മുനിസിപ്പാലിറ്റി. ഉച്ചകോടി വേദിയിലെ ഗ്രീൻ സോണിൽ എനർജി ട്രാൻസിഷൻ ഹബിലാണ് മുനിസിപ്പാലിറ്റിയുടെ പവിലിയൻ തുറന്നിട്ടുള്ളത്. മുനിസിപ്പാലിറ്റിയുടെ സുസ്ഥിര സംവിധാനങ്ങളും സംരംഭങ്ങളും പരിചയപ്പെടുത്തുന്ന പവിലിയൻ പൂർണമായും നിർമിച്ചത് ‘ത്രീഡി’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. ഇരിപ്പിടങ്ങളും കമാനങ്ങളും ചെടിച്ചട്ടികളും അടക്കം രൂപപ്പെടുത്തിയിരിക്കുന്നത് ‘ത്രീഡി’യിൽതന്നെ. ഈ നിർമാണ രീതി നേരത്തേ മുതൽ ദുബൈയിൽ നിലവിലുണ്ടെങ്കിലും പൂർണമായും പരിസ്ഥിതിസൗഹൃദപരമായ ‘പി.എൽ.എ’ എന്ന അസംസ്കൃത വസ്തു ഉപയോഗിച്ചാണ് പവിലിയൻ രൂപപ്പെടുത്തിയിരിക്കുന്നത് എന്നതാണ്…