
ഇഞ്ചോടിഞ്ച് പോരാട്ടം , ആകാംക്ഷ , പ്രതീക്ഷ , ഒടുവിൽ കോപ്പ അർജന്റീനയ്ക്ക് തന്നെ ; കൊളംബിയയെ വീഴ്ത്തിയത് ഒരു ഗോളിന്
ഇഞ്ചോടിഞ്ച് പോരിൽ അധിക സമയത്ത് കൊളംബിയൻ ഹൃദയം തുളച്ച് ലൗതാരോ മാർട്ടിനസ് നേടിയ ഗോളിൽ കോപ്പയിൽ മുത്തമിട്ട് അർജന്റീന. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾ രഹിത സമനിലയിൽ തുടർന്നതിനെത്തുടർന്ന് അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ 112ആം മിനുറ്റിലായിരുന്നു അർജന്റീനയുടെ പ്രതീക്ഷകൾക്ക് മേൽ ലൗതാരോ ഉദിച്ചുപൊന്തിയത്. ഈ കോപ്പയിലുടനീളം അർജന്റീനയുടെ രക്ഷകനായ ലൗതാരോയുടെ അഞ്ചാംഗോളാണിത്. 16ആം കോപ്പ കിരീടത്തോടെ അർജന്റീന ഇക്കാര്യത്തിലും റെക്കോർഡിട്ടു. ടിക്കറ്റില്ലാതെ കൊളംബിയൻ ആരാധകർ സ്റ്റേഡിയത്തിലേക്ക് കയറിയതിനെത്തുടർന്ന് 75 മിനുറ്റ് വൈകിയാണ് കോപ്പ ഫൈനൽ ആരംഭിച്ചത്….