
കോപ്28 സംഘാടകർക്ക് പ്രസിഡന്റിന്റെ ആദരം
യു.എ.ഇ ആതിഥേയത്വം വഹിച്ച ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ്28 വിജയകരമാക്കിയ സംഘാടകർക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വിവിധ ബഹുമതികൾ സമ്മാനിച്ചു. ഓഡർ ഓഫ് സായിദ്, ഓഡർ ഓഫ് യൂനിയൻ, ഫസ്റ്റ് ക്ലാസ് ഓഡർ ഓഫ് സായിദ് 11 എന്നീ ബഹുമതികളാണ് സമ്മാനിച്ചത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ…