പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമം; പൊലീസുകാരൻ അറസ്റ്റിൽ 

കണ്ണൂർ തളാപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസുകാരൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. എ ആർ ക്യാമ്പ് ഡ്രൈവർ കെ.സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പെട്രോൾ അടിച്ച പണം മുഴുവൻ നൽകാതെ പോകാൻ ശ്രമിച്ച കാറിനെ പമ്പ് ജീവനക്കാരൻ അനിൽകുമാർ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു വധശ്രമം. പ്രതിയെ സർവ്വീസിൽ നിന്നും സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻ്റ് ചെയ്തിട്ടുണ്ട്. വധശ്രമത്തിനാണ് സന്തോഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾ പെട്രോൾ അടിച്ചതിന്റെ പണത്തിന്റെ ബാക്കി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പമ്പ് ജീവനക്കാരൻ…

Read More

എൻ.സി.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് സിങ് സ്വയം വിരമിക്കുന്നു; അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു

ജോലിയില്‍നിന്ന് സ്വയം വിരമിക്കാനൊരുങ്ങി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എൻ.സി.ബി) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് സിങ്. സഞ്ജയ് നല്‍കിയ അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. ഏപ്രില്‍ 30-വരെ അദ്ദേഹത്തിന് സര്‍വീസില്‍ തുടരാം. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ലഹരിമരുന്ന് കേസില്‍ ക്ലീന്‍ചിറ്റ് നല്‍കിയ എന്‍.സി.ബി സംഘത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനാണ് സഞ്ജയ് സിങ്. 2025-ജനുവരി വരെയാണ് അദ്ദേഹത്തിന് സര്‍വീസ് കാലാവധി ഉണ്ടായിരുന്നത്. സ്വയം വിരമിക്കാനുള്ള അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതോടെ ഏപ്രില്‍-30 ന് അദ്ദേഹത്തിന്റെ സര്‍വീസ്…

Read More

ഡൽഹി എസിപിയുടെ മകനെ സുഹൃത്തുക്കൾ മർദിച്ചുകൊന്ന് കനാലിൽ തള്ളി

ഡൽഹി പോലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ മകനെ മർദിച്ചുകൊന്ന് കനാലിൽ തള്ളി സുഹൃത്തുക്കൾ. സംഭവത്തിൽ ഒരാളെ അറസ്റ്റു ചെയ്തു. അഭിഭാഷകൻ കൂടിയായ ലക്ഷ്യ ചൗഹാനെയാണ് സുഹൃത്തുക്കളായ വികാസ് ഭരദ്വാജും അഭിഷേകും ചേർന്ന് കൊലപ്പെടുത്തിയത്. ലക്ഷ്യയുടെ പിതാവ് യഷ്പാൽ ഡൽഹി പോലീസ് അസിസ്റ്റന്റ് കമ്മിഷണറാണ്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിൽ. ഇരുപത്തിനാലുകാരനായ ലക്ഷ്യ, ഡൽഹിയിലെ ടിസ് ഹസാരി കോടതിയിലെ അഭിഭാഷകനാണ്. അവിടത്തെ ക്ലാർക്കായിരുന്ന വികാസ് ഭരദ്വാജിൽനിന്ന് ലക്ഷ്യ കുറച്ച് പണം കടം വാങ്ങിയിരുന്നു. ഇത് ആവർത്തിച്ച് തിരിച്ചുചോദിച്ചിട്ടും ലക്ഷ്യ നൽകാൻ…

Read More

‘ഡ്രീം11’ കളിച്ച് എസ്.ഐ നേടിയത് 1.5 കോടി; സസ്പെൻഷൻ

ഓൺലൈൻ ഗെയിം കളിച്ച് 1.5 കോടി നേടിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സബ് ഇൻസ്പെക്ടർ സോംനാഥ് ജിന്ദേയ്ക്കെതിരേ പിംപ്രി – ചിഞ്ച്വാദ് പോലീസാണ് നടപടിയെടുത്തത്. പെരുമാറ്റദൂഷ്യം, പോലീസിന്റെ പ്രതിച്ഛായ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് സസ്പെൻഡ് ചെയ്തത്. ജനപ്രിയ ഓൺലൈൻ ഗെയിമായ ‘ഡ്രീം11’ കളിച്ച് ഒന്നരക്കോടിയാണ് സോംനാഥ് സമ്പാദിച്ചത്. വാർത്ത വളരെയധികം പ്രചരിച്ചതോടെ എസ്.ഐ.ക്കെതിരേ അടിയന്തരമായി നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി പോലീസ് അറിയിച്ചു. അധികൃതരുടെ അനുമതിയില്ലാതെയാണ് ഗെയിം കളിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. പോലീസ്…

Read More