
ആശാവർക്കർമാർക്ക് ഇപ്പോൾ ഉള്ളത് നിരാശ മാത്രം, സമരപരമ്പരകളിലൂടെ അധികാരത്തില്‍ വന്ന സി.പി.എമ്മിന് ഇപ്പോള്‍ സമരത്തെ പുച്ഛം; ഗീവർഗീസ് മാർ കൂറിലോസ്
സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. സമരപരമ്പരകളിലൂടെ അധികാരത്തിൽ വന്ന സി.പി.എം. ഇപ്പോൾ സമരത്തെ പുച്ഛിക്കുകയാണെന്നും ആശാവർക്കർമാരെ മനുഷ്യരായി പരിഗണിക്കണമെന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ആശാവർക്കർമാരുടെ സമരത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ”സമരപരമ്പരകളിലൂടെയാണ് സി.പി.എം. അധികാരത്തിൽ വന്നത്. പക്ഷെ ഇപ്പോൾ അവർ സമരത്തെ പുച്ഛിക്കുകയാണ്. കോവിഡ് വന്നപ്പോൾ ഓടിനടന്നത് ആശാവർക്കർമാരാണ്. ആരോഗ്യരംഗത്തെ കേരളത്തിന്റെ കാലാൾപടയാണ് ആശാവർക്കർമാർ. ഇന്നവരെ പാടെ അവഗണിക്കുകയാണ്. മറ്റൊരു നിവൃത്തിയും…