13 അംഗ ഏകോപനസമിതിയെ പ്രഖ്യാപിച്ച് ഇൻഡ്യ മുന്നണി; സോണിയയും രാഹുലുമില്ല; കൺവീനറും ഇല്ല

ഇൻഡ്യ യോഗവേദി രാജ്യത്തെ 60 ശതമാനം ജനങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ഈ പാർട്ടികൾ ഒന്നിച്ചാൽ ബിജെപിക്ക് വിജയിക്കാൻ കഴിയില്ല. പ്രധാന മന്ത്രിയും ബിജെപിയും അഴിമതിയുടെ കേന്ദ്ര ബിന്ദുക്കളാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയുടെ മൂന്നാം യോഗത്തിന് ശേഷം നടന്ന സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷ ഐക്യം തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷത്തെ ഭരണ നേട്ടം…

Read More