
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; ‘ആരും വിയർക്കാത്ത പണം കൊണ്ട് സുഖിക്കണ്ട, താൻ കരുവന്നൂരിൽ നടത്തിയത് തൃശൂർകാരുടെ സമരം’, സുരേഷ് ഗോപി
കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ ഇഡി സജീവമാകുന്ന സാഹചര്യത്തില്‍ സിപിഐഎമ്മിനെതിരെ തൃശൂര്‍ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. കരുവന്നൂരിൽ താൻ നടത്തിയത് തൃശൂർക്കാരുടെ സമരമെന്നും ഒരു സമരത്തിൽ അത് അവസാനിക്കുന്നില്ലെന്നും സുരേഷ് ഗോപി. അങ്ങനെ ആരും വിയർക്കാത്ത പണം കൊണ്ട് സുഖിക്കേണ്ട കാര്യമില്ല, അധ്വാനിച്ച് ഉണ്ടാക്കണം, നിയമപരമായ നടപടികൾ ഒരു വശത്തുകൂടി വരുന്നുണ്ട്, ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് പരസ്പരം ഡീലിൽ ഏർപ്പെട്ടവരാണ്, ഇഡി അതിന്‍റെ വഴിക്ക് പോകും അതിനകത്ത് ഞങ്ങൾക്ക് ഇടപെടാൻ ആകില്ല, അവരുടെ ജോലി…