വഴിയിൽ തടഞ്ഞ് കൂളിങ് ഫിലിം വലിച്ചുകീറരുത്: പൊലീസിനോടും എംവിഡിയോടും മന്ത്രി ഗണേഷ് കുമാർ

ഹൈക്കോടതി ഉത്തരവ് പ്രകാരം വാഹനങ്ങളിൽ നിയമവിധേയമായ രീതിയിലുള്ള ഫിലിമുകൾ ഒട്ടിക്കാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. മോട്ടോർ വെഹിക്കിൾ വകുപ്പിലെ ഉദ്യോഗസ്ഥന്മാർ പ്രത്യേകിച്ച് എൻഫോഴ്സ്മെന്‍റിൽപ്പെട്ടവരും പൊലീസുകാരും വാഹനങ്ങൾ വഴിയിൽ പിടിച്ചുനിർത്തി കൂളിങ് ഫിലിമുകൾ വലിച്ചു കീറുന്ന പതിവുണ്ട്. അത് അപമാനിക്കുന്നതുപോലുള്ള പ്രവൃത്തിയാണ്. അതിനാൽ ഹൈക്കോടതി വിധി കൃത്യമായി പാലിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.  മുൻപിലത്തെ ഗ്ലാസിൽ 70 ശതമാനവും സൈഡിലെ ഗ്ലാസിൽ 50 ശതമാനവും സുതാര്യത എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. അതിനാൽ ആളുകളെ തടഞ്ഞുനിർത്തി ഫിലിം…

Read More

‘റോഡിൽ വച്ച് കൂളിങ് പേപ്പർ വലിച്ചുകീറരുത്’; ആളുകളെ ബുദ്ധിമുട്ടിക്കാതെ നടപടി എടുക്കാമെന്ന് കെ.ബി.ഗണേഷ് കുമാർ

വാഹനങ്ങളിൽ നിയമപരമായ രീതിയിൽ കൂളിങ് പേപ്പർ ഉപയോഗിക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ടെന്നും മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ഇത് കൃത്യമായി പാലിക്കണമെന്നും ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. വഴിയിൽ വാഹനം തടഞ്ഞുനിർത്തി കൂളിങ് ഫിലിം വലിച്ചുകീറുന്ന നടപടികൾ മുൻപ് ഉണ്ടായിട്ടുണ്ടെന്നും ഇത് വാഹന ഉടമകളെ അപമാനിക്കുന്നതിനു തുല്യമാണെന്നും മന്ത്രി പറഞ്ഞു. മുൻ ഗ്ലാസിൽ 70 ശതമാനവും സൈഡ് ഗ്ലാസിൽ 50 ശതമാനവും വിസിബിലിറ്റി മതി എന്നാണു കോടതി പറഞ്ഞിരിക്കുന്നത്. ഇതു…

Read More

ഗാന്ധി പ്രതിമയിൽ കൂളിങ് ഗ്ലാസ്; എസ്എഫ്ഐ പ്രവർത്തകനെതിരെ കേസ്

 രാഷ്ട്രപിതാവിനെ അപമാനിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവിനെതിരെ കേസ്. ചൂണ്ടി ഭാരത്‌മാത ലോ കോളജ് അവസാനവർഷ വിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ അദീൻ നാസറിനെതിരെ (25) ആണ് എടത്തല പൊലീസ് കേസെടുത്തത്. കെഎസ്‍യു സംസ്ഥാന സെക്രട്ടറി അൽ അമീന്റെ പരാതിയിലാണു നടപടി. 21നു കോളജ് ക്യാംപസിലാണു സംഭവം. മഹാത്മാഗാന്ധിയുടെ പ്രതിമയുടെ മുഖത്ത് കൂളിങ് ഗ്ലാസ് വയ്ക്കുകയും മാല അണിയിക്കുകയും ഇതു മൊബൈലിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതിനാണു കേസ്. അദീനെതിരെ നടപടിയെടുക്കാൻ വിദ്യാർഥികൾ കോളജ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം,…

Read More