പാചക വാതക ചോർച്ച ; സ്ഫോടനം ഉണ്ടായി ഒരാൾ മരിച്ചു

സാ​ദ് അ​ൽ അ​ബ്ദു​ള്ള ഏ​രി​യ​യി​ൽ പാ​ച​ക വാ​ത​ക ചോ​ർ​ച്ച സ്ഫോ​ട​ന​ത്തി​നും തീ​പി​ടി​ത്ത​ത്തി​നും കാ​ര​ണ​മാ​യി. വീ​ടി​ന്റെ അ​ടു​ക്ക​ള​യി​ൽ സൂ​ക്ഷി​ച്ച പാ​ച​ക വാ​ത​ക​മാ​ണ് അ​പ​ക​ടം സൃ​ഷ്ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു. തീ ​അ​ണ​ക്കു​ക​യും കൂ​ടു​ത​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളി​ല്ലെ​ന്നും ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തും.

Read More

രാജ്യത്ത് പാചക വാതക വില കുറച്ചു ; രണ്ട് മാസത്തിനിടെ കൂട്ടിയത് 41 രൂപ 50 പൈസ, കുറച്ചത് 30 രൂപ

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ പാചകവാതക വില കുറച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ട‍റിന്റെ വില 30 രൂപ 50 പൈസയാണ് കുറച്ചത്. കഴിഞ്ഞ രണ്ടു മാസവും പാചകവാതക വില കൂട്ടിയിരുന്നു. ആകെ 41 രൂപ 50 പൈസയാണ് കഴിഞ്ഞ 2 മാസങ്ങളിലായി കൂട്ടിയത്. അന്ന് കൂട്ടിയ തുകയുടെ അത്ര ഇത്തവണ കുറച്ചിട്ടില്ല.അതേ സമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.   

Read More

‘ബിജെപി ഇനിയും അധികാരത്തിലെത്തിയാൽ പാചക വാതക വില 2000 രൂപയിലെത്തും’; വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

ബി.ജെ.പി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയാല്‍ പാചക വാതകത്തിന്റെ വില സിലിണ്ടറിന് 2000 രൂപയായി ഉയരുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി മുന്നറിയിപ്പ് നൽകി. അടുപ്പ് കത്തിക്കാന്‍ വിറക് ശേഖരിക്കുന്നതിലേക്ക് മടങ്ങാന്‍ ജനങ്ങളെ ബി.ജെ.പി നിര്‍ബന്ധിതരാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബംഗാളിലെ ജാർഗ്രാം ജില്ലയിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മമത. ”തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ പാചക വാതക സിലിണ്ടറിന്റെ വില 1500 രൂപയോ 2000 രൂപയോ ആയി ഉയർത്തിയേക്കും.പിന്നെയും തീ കൊളുത്താൻ വിറക്…

Read More

പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു; വിലക്കുറവ് ഇന്ന് മുതൽ പ്രാബല്യത്തിൽ

രാജ്യത്ത് ഗാർഹിക ഉപയോ​ഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടര്‍ വിലയും കുറച്ചു. 19 കിലോ സിലിണ്ടറിന് 158 രൂപ കുറയും. തിരുവനന്തപുരത്തെ പുതിയവില 1558 രൂപയായിരിക്കും. വിലക്കുറവ് രാജ്യത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ മാസം 29 ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് ഗാർഹിക ഉപയോ​ഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആ​ഗസ്റ്റ് 30…

Read More

പാചക വാതക വില കുറച്ച കേന്ദ്ര സർക്കാർ നടപടി; പരിഹാസവുമായി മമതാ ബാനർജി, തീരുമാനം ഇന്ത്യ സംഖ്യത്തെ ഭയന്ന്

പാചകവാതക സിലിണ്ടറിന് വില കുറച്ച കേ​ന്ദ്ര സർക്കാർ നടപടിയിൽ പരിഹാസവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നടപടി ഇൻഡ്യ സഖ്യത്തെ ഭയന്നാണെന്നും കഴിഞ്ഞ രണ്ട് യോഗങ്ങൾ അവരെ പരിഭ്രാന്തിയിലാക്കിയെന്നും അവർ സൂചിപ്പിച്ചു. ‘കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇൻഡ്യ മുന്നണിയുടെ രണ്ട് യോഗം ചേർന്നപ്പോഴേക്കും പാചക വാതകത്തിന് 200 രൂപ കുറയുന്നതാണ് നമ്മൾ കണ്ടത്. ഇതാണ് ഇൻഡ്യയുടെ കരുത്ത്’, മമത സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ‘ഇൻഡ്യ’ യോഗം മുംബൈയിൽ ചേരാനിരിക്കെയാണ് മമതയുടെ…

Read More