
പാചക മത്സരം; രജിസ്ട്രേഷൻ ആരംഭിച്ചു
‘കൊണ്ടോട്ടിയൻസ് @ ദമ്മാം’ കൂട്ടായ്മ നേതൃത്വത്തിൽ പാചകമത്സരം 2024 സംഘടിപ്പിക്കുന്നു. ചിക്കൻ ബിരിയാണി, ചിക്കൻ 65 ഇനങ്ങളിലാണ് മത്സരം. മാർച്ച് രണ്ട് വൈകീട്ട് ആറിന് ദമ്മാമിലെ റോയൽ മലബാർ റസ്റ്റാറൻറ് ഹാളിൽ നടക്കുന്ന മത്സരത്തിൽ കിഴക്കൻ പ്രവിശ്യയിലെ എല്ലാ മലയാളികൾക്കും ആൺ, പെൺ ഭേദമെന്യേ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് അവസരം. കിഴക്കൻ പ്രവിശ്യയിലെ പ്രഗല്ഭ ഷെഫുമാർ വിധി നിർണയം നടത്തും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും പങ്കെടുക്കുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും. കിഴക്കൻ പ്രവിശ്യയിൽ…