ബജറ്റ് അവതരണത്തിന് മുന്നേ വാണിജ്യ പാചക വാതക വിലയിൽ മാറ്റം; ഏഴ് രൂപ കുറച്ചു: ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ് അവതരണത്തിന് മണിക്കൂറുകൾക്ക് മുൻപ് വാണിജ്യ പാചക വാതക വിലയിൽ പരിഷ്കരണം. 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് കുറച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഡൽഹിയിൽ എൽപിജി ഗ്യാസ് സിലിണ്ടർ വില 7 രൂപ കുറഞ്ഞ് 1,797 രൂപയായി. നേരത്തെ 1,804 രൂപയായിരുന്നു വില. കേരളത്തിൽ ഇന്ന് മുതൽ വാണിജ്യ ​ഗ്യാസ് സിലിണ്ടറിൻ്റെ വില 1,872 രൂപയാണ്. നഗരങ്ങൾക്കനുസരിച്ച് നിരക്കിൽ നേരിയ വ്യത്യാസം ഉണ്ടായിരിക്കാം. 1809 രൂപയാണ് കൊച്ചിയില്‍…

Read More

പാചകത്തിന് സമയം ലാഭിയ്ക്കാം ; ചില പ്രത്യേക ടിപ്‌സ്

പാചകത്തിന് സമയം ലാഭിയ്ക്കാന്‍ സഹായിക്കുന്ന കാര്യങ്ങളും പലതുമുണ്ട്. അടുക്കളയിലെ വൃത്തിയ്ക്കും പാചകത്തിനും സഹായിക്കുന്ന ചില ടിപ്‌സിനെ കുറിച്ചറിയാം. ​വെളുത്തുള്ളി പേസ്റ്റും​ ഇഞ്ചി പേസ്റ്റുണ്ടാക്കാന്‍ ഇഞ്ചി നല്ലതുപോലെ കഴുകി തൊലി കളഞ്ഞെടുക്കാം. ഇത് മിക്‌സിയില്‍ ഇട്ട് അല്‍പം റിഫൈന്‍ഡ് ഓയില്‍ കൂടി ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കാം. ഇടയില്‍ വേണമെങ്കില്‍ അല്‍പം കൂടി ഓയില്‍ ചേര്‍ക്കാം. ഇത് നല്ലതുപോലെ അരയ്ക്കാം. വെള്ളം ചേര്‍ക്കരുത്. വെള്ളം ചേര്‍ത്താന്‍ കേടാകും. ഇത് ഗ്ലാസ് ജാറില്‍ വച്ച് ഫ്രിഡ്ജില്‍ വയ്ക്കാം. വെളുത്തുള്ളി പേസ്റ്റും ഇതുപോലെ…

Read More

പിന്നിലൂടെ വന്ന് വനിതാ ഡോക്ടറുടെ കഴുത്ത് ഞെരിച്ചു; അക്രമി അറസ്റ്റിൽ

അടുക്കളയിൽ പാചകം ചെയ്യുകയായിരുന്ന വനിതാ ഡോക്ടറെ പിന്നിലൂടെയെത്തി കഴുത്ത് ഞെരുക്കി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് അറിയിച്ചു. ആപ്പൂർ സ്വദേശി സുനിലിനെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ ദേശീയപാതയോരത്ത് കലവൂർ കൃപാസനത്തിന് സമീപം വാടകവീട്ടിലായിരുന്നു ആക്രമണം. ആലപ്പുഴ ജില്ലാ ജനറൽ ആശുപ്രതിയിലെ ഡോക്ടറായ ഇവർ രാവിലെ പാചകം ചെയ്യുന്നതിനിടെയാണ് അക്രമി മതിൽചാടി അകത്തു കയറിയത്. അടച്ചിട്ടിരുന്ന വീടിന്റെ പ്രധാന വാതിൽ തുറന്ന് അകത്തു കയറിയ ഇയാൾ അടുക്കളയിൽ…

Read More

പാചകവാതകം ചോർച്ച; തീ ആളിപ്പടർന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

 പാചകവാതക സിലിൻഡർ ചോർന്നതറിയാതെ സ്വിച്ചിട്ടപ്പോൾ തീ ആളിപ്പടർന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. മയ്യനാട് കാരിക്കുഴി സുചിത്രമുക്ക് പള്ളിപ്പുരയഴികം വീട്ടിൽ എൻ.രത്നമ്മ(74)യാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അപകടം. വീടിന്റെ ഹാളിൽ കിടന്ന്‌ ഉറങ്ങുകയായിരുന്ന ഇവർ ചായ തയ്യാറാക്കുന്നതിന് അടുക്കളവാതിൽതുറന്ന് ലൈറ്റിന്റെ സ്വിച്ചിട്ടപ്പോൾ മുറിക്കുള്ളിൽ തങ്ങിനിന്ന വാതകത്തിന് തീപിടിക്കുകയായിരുന്നു. ആളിപ്പടർന്ന തീയിൽപ്പെട്ട ഇവർക്ക് ഗുരുതരമായ പൊള്ളലേറ്റു. അടുക്കളയിൽനിന്ന്‌ ഹാളിലേക്ക് നിലവിളിച്ചുകൊണ്ടോടിയ രത്നമ്മ ഉടൻ കുഴഞ്ഞുവീണു. സമീപത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന മകന്റെ ഭാര്യ ചിത്ര വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും…

Read More

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിൽ കുറവ്

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില. 

Read More

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞു

പാചക വാതകത്തിന്റെ വില കുറഞ്ഞു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലയാണ് കുറഞ്ഞത്. സിലിണ്ടറിന് 70.50 രൂപയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1685.50 രൂപയായി. നേരത്തെ ഇത് 1756 രൂപയായിരുന്നു. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. മെയ് ഒന്നിന് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചിരുന്നു. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ 19 രൂപയുടെ കുറവാണ് വരുത്തിയത്. അന്നും ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല.

Read More

ഡീസൽ പൊറോട്ട’ തയാറാക്കുന്ന തട്ടുകടക്കാരൻ… ഇത് എന്തൊരു ലോകം

ഞെട്ടിക്കുന്ന പാചക വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നു. ഡീസൽ അല്ലെങ്കിൽ ഉപയോഗിച്ചുപയോഗിച്ച് കറുത്ത എണ്ണ ഒഴിച്ച് പൊറോട്ട തയാറാക്കുന്ന വീഡിയോ അമ്പരപ്പോടെയാണ് ആളുകൾ കാണുന്നത്. സ്ട്രീറ്റ് ഫുഡ് എങ്ങനെ വിശ്വസിച്ചു കഴിക്കുമെന്ന ആശങ്കയും ആളുകൾ മുന്നോട്ടുവയ്ക്കുന്നു. ദൃശ്യങ്ങൾ പങ്കുവച്ചയാൾ സ്ഥലം വ്യക്തമാക്കിയിട്ടില്ലെങ്കിലും സംഭവം നടക്കുന്നത് ഉത്തരേന്ത്യൻ നഗരത്തിലാണെന്നു വ്യക്തം. വൃത്തിഹീനമായ സാഹചര്യത്തിലാണു തട്ടുകട പ്രവർത്തിക്കുന്നതും. എന്നാൽ റൗണ്ട് നെക്ക് ടീഷർട്ട് ധരിച്ച്, സൺഗ്ലാസ് വച്ച് സ്‌റ്റൈലിലാണ് ബബ് ലു എന്ന തട്ടുകടക്കാരൻ. തൻറെ പാചകവൈദഗ്ധ്യത്തെക്കുറിച്ച് സ്വയം പുകഴ്ത്തുന്ന…

Read More

ഗ്യാസ് ഉപയോഗിച്ച് പാചകം പാടില്ല: നവകേരള സദസ്സിൽ  വിചിത്ര നിര്‍ദേശവുമായി ആലുവ പൊലീസ്

മുഖ്യമന്ത്രി പിണറായി വിജയനെത്തുന്ന ദിവസം നവകേരള സദസ്സിന്റെ സമ്മേളന വേദിക്കരികില്‍ പാചകം പാടില്ലെന്ന വിചിത്ര നിര്‍ദേശവുമായി ആലുവ പൊലീസ്. സമ്മേളന വേദിക്ക് സമീപത്തുള്ള കടകളിലെ കച്ചവടക്കാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നൽകി. സുരക്ഷാകാരണങ്ങളാല്‍ ഭക്ഷണശാലയില്‍ അന്നേ ദിവസം പാചകവാതകം ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ലെന്നും ഭക്ഷണം മറ്റുസ്ഥലങ്ങളില്‍ ഉണ്ടാക്കി കടയില്‍ എത്തിച്ച് വില്‍ക്കണമെന്നും പൊലീസിന്റെ നിർദേശത്തിൽ പറയുന്നു. ജീവനക്കാര്‍ പൊലീസ് സ്റ്റേഷനിലെത്തി തിരിച്ചറിയില്‍ കാര്‍ഡ് വാങ്ങണമെന്നും നിര്‍ദേശത്തിലുണ്ട്.  ‘‘ഡിസംബർ 7ന് ആലുവ സ്വകാര്യ ബസ് സ്റ്റാൻ‌ഡിനു സമീപമാണ് നവകേരള…

Read More

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ വർധനവ്

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില 102 രൂപ വര്‍ധിച്ചു. വിലവര്‍ധനവോടെ പുതുക്കിയ വില 1842 രൂപയായി. വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്‍റെ വിലയാണ്‌ എണ്ണ കമ്പനികൾ കുത്തനെ ഉയര്‍ത്തിയത്. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. സാധാരണ എണ്ണകമ്പനികള്‍ ഒന്നാം തീയതി വില പുതുക്കി നിശ്ചയിക്കാറുണ്ട്. കഴിഞ്ഞ കുറെ ദിവസമായി രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉള്‍പ്പെടെ ഉയരുന്ന സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില 102 രൂപ…

Read More

രുചി നഷ്ടപ്പെടാതെ ചിക്കൻ പാകം ചെയ്യാം; ഇവ ശ്രദ്ധിക്കൂ

രുചിയൊട്ടും നഷ്ടപ്പെടാതെ ചിക്കൻ പാകം ചെയ്യുക എന്നത് പറയുന്നത്ര എളുപ്പമുള്ള കാര്യമല്ല. ഇറച്ചിയുടെ മാർദ്ദവവും ജ്യൂസിനെസും നഷ്ടപ്പെടാതെ തയാറാക്കിയെടുക്കണം. മാത്രമല്ല, ചേർക്കുന്ന മസാലയുടെ രുചിയോ മണമോ നഷ്ടപ്പെടുകയുമരുത്. ഇനി പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കി നോക്കൂ. ചിക്കൻ വളരെ സ്വാദിഷ്ടമായി തയാറാക്കിയെടുക്കാം. ഇറച്ചി ഫ്രഷ് ആയിരിക്കണം കറി രുചികരമാകണമെങ്കിൽ ചിക്കൻ എപ്പോഴും ഫ്രഷായിരിക്കണം. അതുകൊണ്ടു ചിക്കൻറെ കാര്യം വരുമ്പോൾ ഫ്രോസൺ മാംസത്തെ കുറിച്ച് ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്. ഫ്രഷ് ചിക്കന് മാത്രമേ യഥാർത്ഥ രുചി നല്കാൻ കഴിയുകയുള്ളൂ. കൂടാതെ, മസാല…

Read More