വല്ലഭനു പുല്ലും ആയുധം…; തീയെന്തിന്…, വെയിൽകൊണ്ട് ഓംലെറ്റ് ഉണ്ടാക്കി യുവാക്കൾ

സാഹചര്യങ്ങളെ അനുകൂലമാക്കുന്നതിൽ മിടുക്കരാണു ചിലർ. കർണാടകയിലെ റായ്ചൂരിൽനിന്നുള്ള കാഴ്ചയാണ് ആളുകൾക്കിടയിൽ കൗതുകമായി മാറിയത്. ചുട്ടുപൊള്ളുന്ന വെയിൽകൊണ്ടു പാചകം ചെയ്യുന്ന യുവാക്കളാണു താരമായി മാറിയത്. ഒരു ഓംലെറ്റ് ഉണ്ടാക്കാൻ തീ എന്തിനാണെന്ന് അവർ ചോദിക്കുന്നു. റായ്ചൂർ ജില്ലയിലെ ലിംഗസഗുരു പട്ടണത്തിലാണു യുവാക്കൾ വിചിത്രമായ പാചകം നടത്തിയത്. രുചികരമായ ഓംലെറ്റ് തയാറാക്കാൻ അവർക്കു കുറച്ചു മിനിറ്റുകൾ വേണ്ടിവന്നു. വെയിലത്ത് ഇരുമ്പുചട്ടി വച്ച് ചൂടാക്കി. ചട്ടി ചൂടാവാൻ മാത്രമാണു സമയമെടുത്തത്. ചൂടായശേഷം മുട്ട പൊട്ടിച്ച് അവർ ചട്ടിയിലേക്കൊഴിച്ചു, തുടർന്ന് ചേരുവകളും. അടിപൊളി…

Read More

ഭാര്യയ്ക്കു പാചകം അറിയാത്തതും ഭർത്താവിനു ഭക്ഷണം ഉണ്ടാക്കി നൽകാത്തതും വിവാഹമോചനത്തിന് കാരണമല്ല: കേരള ഹൈക്കോടതി

ഭാര്യയ്ക്കു പാചകം അറിയാത്തതും ഭർത്താവിനു ഭക്ഷണം ഉണ്ടാക്കി നൽകാത്തതും വിവാഹമോചനത്തിനു കാരണമായ ക്രൂരതയായി കണക്കാക്കാനാവില്ലെന്നു ഹൈക്കോടതി. ഏറെക്കാലമായി ഒന്നിച്ചു കഴിയാത്തതു കൊണ്ട് പ്രായോഗികമായും വൈകാരികമായും വിവാഹബന്ധം ഇല്ലാതായെന്നുള്ള ഭർത്താവിന്റെ വാദവും കോടതി തള്ളി. ഒരു കക്ഷിക്ക് ഏകപക്ഷീയമായി വിവാഹമോചന തീരുമാനമെടുക്കാൻ കഴിയില്ലെന്നു കോടതി വ്യക്തമാക്കി.   തൃശൂർ കുടുംബക്കോടതി വിവാഹമോചന ഹർജി അനുവദിക്കാത്തതിനെതിരെ അയ്യന്തോൾ സ്വദേശിയായ ഭർത്താവു നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണു ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം…

Read More