പാക്കിസ്ഥാനിൽ വാഹന വ്യൂഹത്തിനെതിരായ വെടിവെയ്പ്; 80 ലേറെ പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറൻ മേഖലയിലുള്ള വിഭാഗീയ ആക്രമത്തിൽ കൊല്ലപ്പെട്ടത് 80 ലേറെ പേർ. ഏഴ് ദിവസം നീണ്ട അക്രമം നിയന്ത്രണ വിധേയമാക്കാൻ സാധിച്ചുവെന്നാണ് പാക് അധികൃതർ വിശദമാക്കുന്നത്. അഫ്ഗാൻ അതിർത്തി മേഖലയിലുണ്ടായ ഖുറാമിലുണ്ടായ സംഘർഷത്തിൽ 156ലേറെ പേർക്ക് പരിക്കേറ്റതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മേഖലയിൽ അക്രമം ആരംഭിച്ചത്. പൊലീസ് സംരക്ഷണയിൽ നീങ്ങിയ ഷിയ വിഭാഗത്തിന്റെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ വെടിവയ്പിന് പിന്നാലെയാണ് അക്രമം ഉണ്ടായത്. വാഹനവ്യൂഹത്തിന് നേരെയുണ്ടായ വെടിവയ്പിൽ 40 ലേറെ…

Read More

ജമ്മു കശ്മീരിലെ ഭീകരാക്രമണം; വ്യോമസേനാ സൈനികൻ കൊല്ലപ്പെട്ടു: 4 പേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.  ഷാസിതാറിനടുത്തുള്ള ജനറൽ ഏരിയയിലെ എയർബേസിനുള്ളിൽ വാഹനങ്ങൾ സുരക്ഷിതമാക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഭീകരരെ തുരത്താൻ സുരക്ഷാസേന ഓപ്പറേഷൻ ആരംഭിച്ചു. സുരൻകോട്ടിലെ സനായി ഗ്രാമത്തിലാണ് ആക്രമണം നടന്നത്. പരിക്കേറ്റവരെ ഉദംപൂരിലെ കമാൻഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചു. പ്രാദേശിക രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് ആക്രമണം നടന്ന പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു….

Read More

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസമുണ്ടാക്കിയെന്ന് ആരോപണം; കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ വിട്ടയച്ചു

ചടയമംഗലത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത 5 വിദ്യാർത്ഥികളെയും വിട്ടയച്ചു. യുവാക്കൾക്കെതിരെ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കേൾവിപരിമിതിയുള്ള സംസാര ശേഷിയില്ലാത്തവരാണ് ഇവർ അഞ്ച് പേരും. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസ്സമുണ്ടാക്കിയന്ന് ആരോപിച്ചാണ് ഇന്നലെ രാത്രിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഹോണടിച്ചിട്ടും ഇവർ മാറിയില്ലെന്നായിരുന്നു ആരോപണം.  ഇവർക്ക് കേൾവിപരിമിതിയുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് വിട്ടയച്ചത്. തിരുവനന്തപുരം ആക്കുളം നിഷിലെ വിദ്യാർഥികളാണ് ഇവർ.  നിഷിലെ അധികൃതർക്കൊപ്പമാണ് ഇവരെ വിട്ടയച്ചത്. അർദ്ധരാത്രിയോടെ അഞ്ചുപേരും തിരുവനന്തപുരത്ത് എത്തി. ഇവർക്കെതിരെ കേസ് എടുത്തിട്ടില്ലെന്നും പൊലീസ്…

Read More