
‘രാജ്യം വിടണമെന്ന് അമ്മയെ ബോധ്യപ്പെടുത്തണമായിരുന്നു, ആൾക്കൂട്ടം കൊല്ലുമെന്ന് പറഞ്ഞു’; ഷെയ്ഖ് ഹസീനയുടെ മകൻ
ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടാൻ താൽപര്യമില്ലായിരുന്നുവെന്നു മകൻ സജീബ് വാസിദ്. ധാക്കയിൽനിന്ന് പലായനം ചെയ്യണമെന്ന് കുടുംബം അവരെ ബോധ്യപ്പെടുത്തുകയായിരുന്നു. ആൾക്കൂട്ടം കൊല്ലുമെന്ന് അമ്മയോട് പറഞ്ഞതായും സജീബ് വാസിദ് പറഞ്ഞു. ‘ഞാൻ വിഷമിച്ചത് അവർ ബംഗ്ലദേശ് വിടുന്നതുകൊണ്ടല്ല, ബംഗ്ലാദേശ് വിടാൻ ആഗ്രഹിക്കാത്തതു കൊണ്ടാണ്. രാജ്യം വിടണമെന്ന് ഞങ്ങൾക്ക് അമ്മയെ ബോധ്യപ്പെടുത്തണമായിരുന്നു. ഇത് ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല, ആൾക്കൂട്ടമാണ്. അവർ നിങ്ങളെ കൊല്ലാൻ പോവുകയാണെന്നും ഞാൻ അമ്മയോട് പറഞ്ഞു’ സജീബ് വാസിദ് പറഞ്ഞു. ഷെയ്ഖ് ഹസീന…