
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ നൽകിയ അപ്പീലിൽ ഇസ്‍ലാമാബാദ് ഹൈക്കോടതി തടവുശിക്ഷ മരവിപ്പിച്ചു
തോഷഖാന അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ആശ്വാസം. ഇമ്രാൻ നൽകിയ അപ്പീലിൽ ഇസ്‍ലാമാബാദ് ഹൈക്കോടതി തടവുശിക്ഷ മരവിപ്പിച്ചു. ഇതോടെ ഇമ്രാൻ ഖാന്റെ ജയിൽ മോചനം വൈകാതെ തന്നെ സാധ്യമാകും. ഇസ്‍ലമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആമിർ ഫറൂഖ്, ജസ്റ്റിസ് താരിഖ് മെഹമൂദ് ജഹാംഗീർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ശിക്ഷ മരവിപ്പിച്ച് ഉത്തരവ് പുറത്തിറക്കിയത്. ഇസ്‍ലാമാബാദ് ജില്ലാക്കോടതിയുടെ വിധി ഹൈക്കോടതി മരവിപ്പിച്ചെന്നു ഇമ്രാൻ ഖാന്റെ കക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) വാട്സാപ്…