ഇപിയെ തൊട്ടാൽ പിണറായി വിജയൻ അടക്കം അകത്തു പോകും; കെ.സുധാകരൻ

ബിജെപിയിൽ ചേരാൻ നീക്കം നടത്തിയെന്ന ആരോപണമുയർന്നിട്ടും ഇപി ജയരാജനെതിരെ സിപിഎം നടപടി എടുക്കാത്തതിൽ പരിഹാസവുമായി കെ.സുധാകരൻ. ഇപിയെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം മൊത്തം കത്തും. നടപടി എടുക്കില്ലെന്ന് തുടക്കത്തിലേ ഉറപ്പായിരുന്നു. സെഞ്ച്വറി അടിച്ച ക്രിക്കറ്റ് പ്ലേയർ പോയതു പോലെയാണ് ഇന്നലെ ഇപി എകെജി സെൻററിൽ നിന്ന് മടങ്ങി പോയത്. ഇപിയെ തൊട്ടാൽ പിണറായി വിജയൻ അടക്കം അകത്തു പോകും. കൊള്ളയടിച്ചതും പോരാ അതിനെതിരെ പറഞ്ഞവർക്കെതിരെ നടപടിയെടുക്കണം എന്നാണ് പാർട്ടി ഓഫീസിൽ നിന്ന് കൊടുത്ത ഉപദേശം. പിണറായിയെ രക്ഷിക്കാൻ…

Read More

കെഎസ്ആർടിസി ഡ്രൈവർ – മേയർ തർക്കം ; മേയർ ആര്യാ രാജേന്ദ്രന്റെ വാദം പൊളിയുന്നു , ബസിന് കുറുകെ കാറിട്ട ദൃശ്യം പുറത്ത്

കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ വാദം പൊളിയുന്നു. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് വാഹനം കുറുകെ ഇട്ടിട്ടില്ല എന്നാണ് മേയർ പറഞ്ഞത്. എന്നാൽ വാഹനം ബസിന് കുറുകെ ഇട്ടിരിക്കുന്ന ദൃശ്യം പുറത്തുവന്നു. പാളയം സാഫല്യം കോംപ്ലക്സിനു മുന്നിലാണ് ബസ് തടഞ്ഞത്. കാര്‍ നിര്‍ത്തിയിട്ടത് സീബ്ര ലൈനിലാണ്. സിഗ്നലില്‍ ബസ് നിര്‍ത്തിയപ്പോഴാണ് സംസാരിച്ചതെന്ന മേയറുടെ വാദം പൊളിയുന്നതായി തെളിയിക്കുന്നതാണ് ഇപ്പോൾ പു‌റത്തു വന്ന ദൃശ്യം. ഡ്രൈവര്‍ അസഭ്യമായി ലൈംഗിക ചുവയോടുകൂടി ആംഗ്യം കാണിച്ചെന്ന് മേയര്‍ മാധ്യമങ്ങളോടു പറഞ്ഞു….

Read More

ഇരിങ്ങാലക്കുട സുരേഷ് ഗോപിയുടെ ഫ്‌ലക്‌സിൽ ഇന്നസെന്റിന്റെ ചിത്രം; അനുവാദത്തോടെയല്ലെന്ന് കുടുംബം

തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയിലെ ഫ്‌ളക്‌സ് വിവാദത്തിൽ. സുരേഷ് ഗോപിയുടെ ഫ്‌ലക്‌സിൽ ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചതാണ് വിവാദമായത്. തങ്ങളുടെ അനുവാദത്തോടെയല്ല ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കി. പാർട്ടിയുമായി ആലോചിച്ച് തുടർ നടപടി എന്ന് ഇന്നസെന്റിന്റെ മകൻ സോണറ്റ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചു.

Read More

‘പിണറായിയുടെ ഉപദേശം വേണ്ട’; ഞങ്ങളുടെ കൊടിയുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളാമെന്ന് രമേശ് ചെന്നിത്തല

പതാക വിവാദത്തില്‍ മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊടിയുടെ കാര്യം തങ്ങള്‍ നോക്കിക്കോളാം, അതിന് പിണറായിയുടെ ഉപദേശം വേണ്ടെന്ന് ചെന്നിത്തല. രാഹുലിന്‍റെ മുഖമുള്ള പ്ലക്കാര്‍ഡുകളാണ് പ്രചാരണത്തിന് ഉപയോഗിച്ചത്, അത് പുതിയ പ്രചാരണരീതിയാണെന്നും ചെന്നിത്തല പറഞ്ഞു.  എസ്‍ഡിപിഐയെ തള്ളിപ്പറയാൻ വൈകിയിട്ടില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. യുഡിഎഫ് നേതാക്കളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം പറഞ്ഞു, പിഡിപിയുടെയും എസ്ഡിപിഐയുടെയും വോട്ട് മുമ്പ് വാങ്ങിച്ചവരാണ് സിപിഎം എന്നും രമേശ് ചെന്നിത്തല. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ കോൺഗ്രസ്- ലീഗ് കൊടികള്‍ ഒഴിവാക്കിയെന്നതാണ്…

Read More

‘പട്ടിക്കും പൂച്ചയ്ക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നത്?’: സിംഹങ്ങളുടെ പേരുകളിൽ വിയോജിച്ച് കോടതി

സിംഹങ്ങൾക്കു സീത, അക്ബർ എന്നു പേരിട്ടതിൽ വിയോജിപ്പ് അറിയിച്ച് കൽക്കട്ട ഹൈക്കോടതി. പേരിട്ടതു ത്രിപുര സർക്കാരാണെന്നും മാറ്റാമെന്നും ബംഗാൾ സർക്കാർ അറിയിച്ചു. ഇതിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കി. പട്ടിക്കും പൂച്ചയ്ക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്നു കോടതി ചോദിച്ചു. അക്ബർ പ്രഗത്ഭനായ മുഗൾ ചക്രവർത്തിയാണ്. അദ്ദേഹത്തിന്റെ പേര് സിംഹത്തിന് ഇട്ടതു ശരിയായില്ല. സിംഹത്തിനു ടഗോർ എന്നു പേരിടുമോ എന്നും കോടതി ചോദിച്ചു. ‘അക്ബർ’ എന്ന ആൺ സിംഹത്തെയും ‘സീത’ എന്ന പെൺസിംഹത്തെയും മൃഗശാലയിൽ ഒന്നിച്ചു പാർപ്പിക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്താണു…

Read More

വിദേശ സര്‍വ്വകലാശാല വിവാദം: പരസ്യപ്രതികരണം വേണ്ടെന്ന നിര്‍ദ്ദേശവുമായി സിപിഎം

വിദേശ സർവ്വകലാശാല തുടങ്ങുന്നതിനെ കുറിച്ചുള്ള പരസ്യ വിവാദം അവസാനിപ്പിക്കാൻ സി പി എം നേതൃത്വത്തിന്റ നിർദേശം. ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയർമാൻ അടക്കം ഉള്ളവർക്കാണ് നിർദേശം. ബജറ്റിലെ നിർദേശം തങ്ങള്‍ അറിയാതെ എന്നായിരുന്നു മന്ത്രി ആർ ബിന്ദുവിന്റെ പരാതി. കൗണ്‍സില്‍ അല്ല ആശയം മുന്നോട് വെച്ചത് എന്ന് വൈസ് ചെയർമാൻ ഡോ രാജൻ ഗുരുക്കളും പറഞ്ഞിരുന്നു.ഭരണ നേതൃത്വത്തിന് ഇടയിലെ ഭിന്നത ഒഴിവാക്കാൻ ആണ്‌ ഇടപെടല്‍. ബജറ്റ് ചർച്ചയുടെ മറുപടിയില്‍ ധന മന്ത്രി…

Read More

മരിച്ചെന്ന് വ്യാജ പ്രചരണം നടത്തി; പൂനം പാണ്ഡെയ്‌ക്കെതിരെ കേസെടുത്തേക്കും

താന്‍ മരിച്ചെന്ന് വ്യാജ പ്രചരണം നടത്തിയതാണ് താരത്തിനു വിനയായി. സമൂഹത്തില്‍ വ്യാജ പ്രചരണം നടത്തിയതിനു പൂനം പാണ്ഡെയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഗര്‍ഭാശയമുഖ അര്‍ബുദത്തെ കുറിച്ച് ബോധവത്കരണം നടത്താനാണ് താന്‍ വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചതെന്നാണ് പൂനത്തിന്റെ ന്യായീകരണം. മഹാരാഷ്ട്ര എംഎല്‍എ സത്യജിത്ത് താംബെ പൂനം പാണ്ഡെയ്‌ക്കെതിരെ കേസെടുക്കണമെന്ന് മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി രണ്ട് വെള്ളിയാഴ്ചയാണ് പൂനം പാണ്ഡെ മരിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചത്. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നാണ് പൂനം മരിച്ചതെന്ന് താരത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അറിയിച്ചത്….

Read More

കേരള ഗാന വിവാദം; ശ്രീകുമാരൻ തമ്പിയെ നേരിട്ട് കാണുമെന്ന് മന്ത്രി സജി ചെറിയാൻ

കേരള ഗാന വിവാദത്തിൽ ശ്രീകുമാരൻ തമ്പിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. വസ്തുതകൾ മനസിലാക്കി പ്രശ്നം പരിഹരിക്കും. അദ്ദേഹം പറഞ്ഞപ്പോൾ മാത്രമാണ് പ്രശ്നത്തെ കുറിച്ച് അറിഞ്ഞതെന്നും ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. ബാലചന്ദ്രൻ ചുള്ളിക്കാടുമായി നേരിട്ട് സംസാരിച്ചു. അദ്ദേഹം പറഞ്ഞത് വസ്തുതയാണ്. മറ്റ് കലാകാരന്മാര്‍ക്ക് ലഭിക്കുന്ന സഹായവും ബഹുമാനവും സാഹിത്യകാരന്മാര്‍ക്ക് ലഭിക്കുന്നില്ല. അക്കാര്യം സര്‍ക്കാര്‍ പരിശോധിക്കും. ഇക്കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ശ്രീകുമാരൻ തമ്പി ഉൾപ്പടെ നിരവധി പേരിൽ…

Read More

‘സമൂഹത്തിന്റെ ചിന്താഗതിക്കെതിരെ പൊരുതാൻ സ്ത്രീകളോട് ആവശ്യപ്പെടുകയാണ് ചെയ്തത്’; പാര്‍ട്ടിക്കെതിരല്ലെന്ന് വൃന്ദ കാരാട്ട്

തന്റെ പുസ്തകവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകളിൽ വിശദീകരണവുമായി മുതിര്‍ന്ന സിപിഎം നേതാവ് വൃന്ദ കാരാട്ട്. പാര്‍ട്ടിക്കെതിരായല്ല, മറിച്ച് ഇന്ത്യന്‍ സമൂഹത്തില്‍ നിലനിൽക്കുന്ന ചിന്താഗതികളേക്കുറിച്ചും അതിനെ സ്ത്രീകൾ മറികടക്കേണ്ടതിന്‍റെ ആവശ്യകതയേക്കുറിച്ചുമാണ് താന്‍ പറഞ്ഞതെന്നും വൃന്ദ കാരാട്ട് വ്യക്തമാക്കി. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അവര്‍. നേതൃനിരയിലേക്ക് എത്തുന്ന സ്ത്രീകളെ അംഗീകരിക്കാന്‍ ഇന്ത്യന്‍ സമൂഹത്തിന് എന്നും വൈമുഖ്യമുണ്ടായിരുന്നു, അതുകൊണ്ടുതന്നെ നിങ്ങളുമായി ഏതെങ്കിലും തരത്തില്‍ അടുപ്പമുള്ള പുരുഷനുമായി നിങ്ങളുടെ നേട്ടത്തെ ബന്ധപ്പെടുത്തി അവതരിപ്പിക്കാനാവും അവര്‍ ശ്രമിക്കുക, അതിനെ തകര്‍ത്ത് മുന്നോട്ടുവരാന്‍…

Read More

വാർത്തയിലെ തലക്കെട്ട് കെട്ടിച്ചമച്ചത്; അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് ബൃന്ദ കാരാട്ട്

പാർട്ടിക്കെതിരെ തന്റെ പുസ്തകത്തിൽ സംസാരിച്ചെന്ന വാർത്തകൾ നിഷേധിച്ച് സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ദേശീയ തലത്തിൽ പാർട്ടി തന്റെ സ്വതന്ത്ര വ്യക്തിത്വം അഗീകരിച്ചില്ലെന്നും, പ്രകാശ് കാരാട്ടിന്റെ ഭാര്യയായി മാത്രം പരിഗണിച്ചെന്നും പുസ്തകത്തിൽ പറയുന്നുണ്ടെന്നായിരുന്നു വാർത്ത വന്നത്. മലയാള മാധ്യമത്തിൽ വന്ന വാർത്തയുടെ തലക്കെട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും, തന്നെ ഭാര്യ മാത്രമാക്കി എന്ന തലക്കെട്ട് കെട്ടിച്ചമച്ചതാണെന്നും ബൃന്ദ കാരാട്ട് പ്രതികരിച്ചു. പുസ്തകത്തിൽ താൻ അങ്ങനെ എഴുതിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരമൊരു വാർത്ത നൽകിയ മാധ്യമം…

Read More