‘ജയലളിത ഹൈന്ദവർക്കു വേണ്ടി പ്രവർത്തിച്ച ഹിന്ദു നേതാവ്’: പ്രസ്താവന തള്ളി അണ്ണാ ഡിഎംകെ, അണ്ണാമലൈ വിവാദത്തിൽ

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിത ഹൈന്ദവർക്കു വേണ്ടി പ്രവർത്തിച്ച ഹിന്ദു നേതാവായിരുന്നു എന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുടെ പ്രസ്താവനയെച്ചൊല്ലി വിവാദം. ജയലളിതയുണ്ടായിരുന്നപ്പോൾ തമിഴ്നാട്ടിൽ ഹിന്ദുക്കളിൽ നിന്ന് അവർക്ക് ഏറെ പിന്തുണ ലഭിച്ചിരുന്നു. അവർ ഹിന്ദുമതത്തിനായി ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തതാണ് അതിനു കാരണമെന്നും അണ്ണാമലൈ പറഞ്ഞിരുന്നു. ജയലളിത ഒരു പരമോന്നത ഹൈന്ദവ നേതാവായിരുന്നെന്നു തെളിയിക്കുന്നതായിരുന്നു അവരുടെ പ്രവർത്തനങ്ങൾ. എന്നാൽ അവരുടെ മരണശേഷം അവരുടെ പാർട്ടിയായ അണ്ണാഡിഎംകെ ഈ നയത്തിൽ നിന്നു മാറി. ഇതുമൂലം തമിഴ്നാട്ടിലുണ്ടായ വലിയ…

Read More

പേരിന്‍റെ പേരിൽ പുലിവാലു പിടിച്ച് മഹിമ നമ്പ്യാർ

യു​വ​ന​ടി​മാ​രി​ൽ ശ്ര​ദ്ധേ​യ​യാ​ണ് മ​ഹി​മ നമ്പ്യാർ. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും താ​രം സ​ജീ​വ​മാ​ണ്. അ​ടു​ത്തി​ടെ താ​ര​ത്തി​ന്‍റെ പേ​രി​ലു​ണ്ടാ​യ പേ​രു വി​വാ​ദം വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. പേ​രി​നു വാ​ലാ​യി  ജാ​തി​പ്പേ​രു വ​ച്ചെ​ന്നാ​ണ് വി​മ​ർ​ശ​നം. എ​ന്നാ​ൽ, അ​ഭി​മു​ഖ​ത്തി​ലെ ദൃ​ശ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും കാ​ണി​ച്ചി​ട്ടി​ല്ലെ​ന്നും എ​ഡി​റ്റ് ചെ​യ്ത ഭാ​ഗ​മാ​ണ് പ്രേ​ക്ഷ​ക​ർ‌ ക​ണ്ടെ​തെ​ന്നും മ​ഹി​മ പ​റ​യു​ന്നു.  “എ​ന്‍റെ പേ​രി​ല്‍ വി​വാ​ദ​മു​ണ്ടാ​കാ​ന്‍ കാ​ര​ണ​മാ​യ വീ​ഡി​യോ എ​ഡി​റ്റ് ചെ​യ്ത​താ​ണ്! എ​ന്നെ വി​മ​ര്‍​ശി​ച്ച് എ​ത്തി​യ​വ​രൊ​ക്കെ ആ ​വീ​ഡി​യോ മു​ഴു​വ​നാ​യി ക​ണ്ടോ​യെ​ന്ന് അ​റി​യി​ല്ല. എ​ന്നോ​ട് ചോ​ദി​ച്ച​ത് പേ​ര് മാ​റ്റാ​നു​ള്ള കാ​ര​ണം എ​ന്താ​ണെ​ന്നാ​ണ്. ഞാ​ന്‍ അ​തി​ന് പ​റ​ഞ്ഞ​ത്…

Read More

ഹരിഹരന്‍ ശൈലജക്കെതിരെ നടത്തിയ പരാമര്‍ശ വിവാദം അവസാനിച്ചു; തെറ്റ് കണ്ടാൽ തിരുത്തും: കെ.മുരളീധരന്‍

ആര്‍എംപി നേതാവ് ഹരിഹരന്‍ കെ.കെ.ശൈലജക്കെതിരെ നടത്തിയ പരാമര്‍ശം സംബന്ധിച്ച വിവാദം അവസാനിച്ചുവെന്ന് കെ.മുരളീധരന്‍ പറഞ്ഞു.ഹരിഹരൻ ഖേദം പ്രകടിപ്പിച്ചു .അതോടെ വിഷയം തീർന്നു.തെറ്റ് കണ്ടാൽ തിരുത്തും .മാപ്പ് പറഞ്ഞതോടെ  വിഷയം തീര്‍ന്നു. ഇനി കാലു പിടിക്കാൻ ഒന്നും ഇല്ല. ബോംബ് ,മാരകായുധം എന്നിവ കൊണ്ട് ഇനിയും സിപിഎം ഇറങ്ങിയാൽ വിപുലമായ പ്രചരണ പരിപാടി യുഡിഎഫ് സംഘടിപ്പിക്കും. അൻവറിന്‍റെ  പ്രസ്താവന സിപിഎമ്മും മുഖ്യമന്ത്രിയും പിന്തങ്ങിയത് പോലെ ഞങ്ങൾ ചെയ്തില്ലെന്നും ആദ്ദേഹം വ്യക്തമാക്കി. വടകരയില്‍  സർവകക്ഷി യോഗം ആവശ്യമെങ്കിൽ വിളിക്കട്ടെ. കലക്ടർ…

Read More

ചികിത്സയ്ക്കായി ഡോക്ടറെ വിളിച്ചു വരുത്തിയ സംഭവം; കലക്ടർക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് സർക്കാർ

ജനറൽ ആശുപത്രിയിലെ ഡോക്ടറെ കുഴിനഖം ചികിത്സിക്കാൻ വീട്ടിലേക്ക് വിളിച്ചു വരുത്തിയതിൽ തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോർജിനെതിരെ നടപടിയുണ്ടാകില്ല. ഡോക്ടറും സംഘടനയുമാണ് ചികിൽസ വിവാദമാക്കിയതെന്നാണ് സർക്കാർ വിലയിരുത്തൽ. സംഭവത്തിൽ ചീഫ് സെക്രട്ടറി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതിൽ കലക്ടർക്ക് തെറ്റിയിട്ടില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. കലക്ടറുടെ ഔദ്യോഗിക തിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒപിയിലെ തിരക്ക് മാറ്റിവയ്ക്കാവുന്നതുമാണ്. സർവീസ് ചട്ടത്തിലുള്ള ചികിത്സ വിവാദമാക്കിയത് ഡോക്ടറും സംഘടനയുമാണെന്നാണ് ഐഎഎസ് അസോസിയേഷൻറെ നിലപാട്….

Read More

കളക്ടർ കുഴിനഖ ചികിത്സക്ക് വിളിച്ചുവരുത്തിയ സംഭവം; വിവാദം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പിന്റെ അനുനയനീക്കം

തിരുവനന്തപുരം കളക്ടർ കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ സംഭവത്തിൽ വിവാദം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് സെക്രട്ടറി കളക്ടറുമായും ഡോക്ടർമാരുടെ സംഘടനയുമായും ഐഐഎസ് അസോസിയേഷനുമായും ചർച്ച നടത്തി. വിവാദത്തിൽ തുടർനീക്കങ്ങളും പ്രതികരണങ്ങളും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് അനുനയശ്രമം. കളക്ടറുടെ രോഗവിവരം പരസ്യപ്പെടുത്തിയതിനും വിവാദമുണ്ടാക്കിയതിനും ഡോക്ടർമാർക്കെതിരെ നടപടി വേണമെന്ന് ഐഎഎസ് അസോസിയേഷൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. വിവാദം ശക്തമായതോടെയാണ് ആരോഗ്യവകുപ്പിന്റെ ഇടപെടൽ. സംഭവത്തിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Read More

വിദേശയാത്രയ്ക്ക് സുധാകരന്‍റെ അംഗീകാരം വാങ്ങേണ്ടതുണ്ടോ?; പരിഹസിച്ച് എകെ ബാലന്‍

 മുഖ്യമന്ത്രിയുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതെല്ലാം കെട്ടുകഥകളെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെ ബാലന്‍ പറഞ്ഞു. ഇത് സ്വകാര്യ സന്ദർശനമാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഇതിൽ കൂടുതൽ എന്ത് സംശയമാണ് ആളുകൾക്കുള്ളത്. ഇവിടെ പല മന്ത്രിമാരും പല നേതാക്കളും  വിദേശ സഞ്ചാരം നടത്തുന്നുണ്ട്. അതിൽ ഇല്ലാത്ത എന്ത് വിവാദമാണിതിൽ ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിക്ക് ഒരു ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്. അങ്ങനെയുള്ള മുഖ്യമന്ത്രിക്ക്  വിദേശയാത്ര നടത്താൻ പണം എവിടുന്നാണെന്ന് ചോദിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത് .വിദേശയാത്രയ്ക്ക്  കേന്ദ്രസർക്കാരിന്‍റെ  അംഗീകാരത്തിന് പകരം…

Read More

‘തീക്കൊള്ളി കൊണ്ടാണ് എല്‍.ഡി.എഫ് തലചൊറിയുന്നത്’; മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പേര് മാറ്റി മാര്‍ക്‌സ്  സംഘികള്‍ എന്നാക്കണം: എം.കെ മുനീര്‍

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പേര് മാറ്റി മാര്‍ക്‌സ് സംഘികള്‍ എന്നാക്കണമെന്ന് ലീഗ് നേതാവ് എം.കെ മുനീര്‍ എം.എല്‍.എ. തീക്കൊള്ളി കൊണ്ടാണ് എല്‍.ഡി.എഫ് തലചൊറിയുന്നത്. വടകരയില്‍ ഷാഫിക്കെതിരെ എല്‍.ഡി.എഫ് നടത്തിയത് ആശാസ്യകരമല്ലാത്ത പ്രചാരണമാണെന്നും എം.കെ മുനീര്‍ പറഞ്ഞു. വടകരയില്‍ ഷാഫിക്കെതിരേ നടന്ന കാഫിര്‍ വിവാദത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ റൂറല്‍ എസ്.പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.കെ മുനീര്‍. കാഫിര്‍ വിവാദ ആരോപണം വന്നപ്പോള്‍ തന്നെ അത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്തിനാണ് സൈബര്‍ വിങ്ങിനെ പോലീസ് തീറ്റിപ്പോറ്റുന്നത്…

Read More

‘കിഴക്കു ഭാഗത്തുള്ളവർ ചൈനക്കാരേപ്പോലെ, ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരേപ്പോലെ’; വിവാദ പരാമർശവുമായി സാം പിത്രോദ

വീണ്ടും വിവാദ പരാമർശവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോദ. ഇന്ത്യയുടെ കിഴക്കു ഭാഗത്തുള്ളവർ ചൈനക്കാരേപ്പോലെയും പടിഞ്ഞാറുള്ളവർ അറബികളേപ്പോലെയും ഉത്തരേന്ത്യയിലുള്ളവർ വെള്ളക്കാരേപ്പോലെയും ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരേപ്പോലെയുമാണെന്നായിരുന്നു പിത്രോദയുടെ പരാമർശം. മെയ് രണ്ടിന് ഇംഗ്ലീഷ് മാധ്യമമായ ദി സ്റ്റേറ്റ്‌സ്മാന് നൽകിയ അഭിമുഖത്തിനിടെയാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവന പിത്രോദ നടത്തിയത്. ഇന്ത്യയുടെ വൈവിധ്യങ്ങൾക്കിടയിലും ജനങ്ങൾ ഒന്നാണെന്ന് വിശദീകരിക്കുന്നതിനിടയിൽ നടത്തിയ നിരീക്ഷണങ്ങളാണ് വിവാദത്തിന് ഇടയാക്കിയത്. ഇടക്കുണ്ടാകുന്ന കലാപങ്ങൾ മാറ്റിനിർത്തിയാൽ 75 വർഷമായി ഇന്ത്യയിലെ ജനങ്ങൾക്ക് സമാധാനപരമായി ഒത്തൊരുമയോടെ ജീവിക്കാൻ കഴിയുന്നുണ്ടെന്നും വൈവിധ്യങ്ങൾക്കിടയിലും…

Read More

മെമ്മറി കാര്‍ഡ് കാണാതായതിൽ രാഷ്ട്രീയഗൂഢാലോചന: വി.ഡി സതീശന്‍

മേയറും കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ബസിനുള്ളിലെ സി.സി ടി.വി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നില്‍ രാഷ്ട്രീയ ഗുഢാലോചനയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. മേയറുടെ ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവ് ബസിനുള്ളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനില്‍ക്കെയാണ് മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായത്. ദൃശ്യങ്ങള്‍ പുറത്തുവന്നാല്‍ തങ്ങളുടെ വാദങ്ങള്‍ പൊളിയുമെന്ന ആശങ്കയില്‍ മെമ്മറി കാര്‍ഡ് ബോധപൂര്‍വം എടുത്തുമാറ്റുകയും നശിപ്പിക്കുകയും ചെയ്തതായി സംശയമുണ്ട്. കേസില്‍ നിര്‍ണായക തെളിവാകുമായിരുന്ന മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്നും വി.ഡി…

Read More

‘മേയർ നടത്തിയത് കുറ്റകൃത്യം തടയാനുള്ള ശ്രമം’; കേസെടുക്കേണ്ടെന്ന് പോലീസ്, ഡ്രൈവർ ഹൈക്കോടതിയിലേക്ക്

കെ.എസ്.ആർ.ടി.സി ഡ്രൈവറും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും തമ്മിൽ നടുറോഡിൽ നടന്ന വാക്ക്തർക്കത്തിൽ മേയർക്ക് പോലീസിന്റെ ക്ലീൻചിറ്റ്. അശ്ലീല ആംഗ്യം കാട്ടിയെന്ന മേയറുടെ പരാതിയിൽ ഡ്രൈവർ യദുവിനെതിരേ കേസെടുത്തെങ്കിലും മേയർക്കെതിരേ കേസെടുക്കേണ്ടെന്നാണ് പോലീസ് നിലപാട്. ആദ്യം കേസ് ഫയൽ ചെയ്തത് മേയറാണെന്നും ഇതിനെ പ്രതിരോധിക്കാനാണ് ഡ്രൈവറുടെ കേസെന്നുമാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് നിർത്തിയതും യാത്രക്കാരെ ഇറക്കിവിട്ടതും കുറ്റമാണെങ്കിലും ഇതിനെതിരേ കെ.എസ്.ആർ.ടി.സി പരാതി നൽകിയിട്ടില്ല. ഇതോടെ ഈ വിഷയത്തിലും പോലീസ് കേസെടുത്തിട്ടില്ല. മേയർ നടത്തിയത് കുറ്റകൃത്യം…

Read More