‘സംഗീത നാടക അക്കാദമിയിൽ തുടരുന്നത് ആത്മഹത്യാപരം’: ഫ്രാൻസിസ് ടി.മാവേലിക്കര രാജിവച്ചു

കേരള സംഗീത നാടക അക്കാദമി എക്‌സിക്യൂട്ടിവ് കമ്മിറ്റിയിൽനിന്നു നാടകകൃത്ത് ഫ്രാൻസിസ് ടി.മാവേലിക്കര രാജിവച്ചു. ഭരണസമിതിയെ നോക്കുകുത്തിയാക്കി അക്കാദമി സെക്രട്ടറി കലാകാരന്മാരെ ദ്രോഹിക്കുമ്പോൾ സമിതിയിൽ തുടരുന്നത് ആത്മഹത്യാപരമാണെന്നു മനസ്സിലാക്കിയാണു രാജിയെന്നു മന്ത്രി സജി ചെറിയാന് അയച്ച കത്തിൽ ഫ്രാൻസിസ് ടി.മാവേലിക്കര പറയുന്നു. മുണ്ടശേരി മുതൽ എ.കെ.ബാലൻ വരെയുള്ളവർ ഇരുന്ന കസേരയിലാണു സജി ചെറിയാൻ ഇരിക്കുന്നതെന്ന ഓർമപ്പെടുത്തലും കത്തിലുണ്ട്. സമാന പ്രശ്‌നത്തിൽ ഗായകൻ വി.ടി.മുരളി കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

Read More

ഗ്രാമസഭ വിളിച്ച് ചേർക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ; ആലപ്പുഴ കായംകുളത്ത് സിപിഐഎമ്മിൽ അച്ചടക്ക നടപടി

കായംകുളത്ത് സിപിഐഎമ്മിൽ അച്ചടക്ക നടപടി. പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിയിൽ മാവേലി സ്റ്റോർ ബ്രാഞ്ച് സെക്രട്ടറിയായ ശ്യാം, മോഹനൻ പിള്ള എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പാർട്ടി ഏരിയാ സെൻ്റർ അംഗമായ നസീം ജനപ്രതിനിധിയായ വാർഡിൽ ഗ്രാമസഭ വിളിച്ച് കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് നടപടിക്ക് കാരണം. എന്നാൽ അച്ചടക്ക നടപടി വിഭാഗീയതയുടെ ഭാഗമായാണെന്നാണ് ആരോപണം. ആറുമാസം മുൻപ് ശ്യാമിനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുന്നതിന് എടുത്ത തീരുമാനം പാർലമെൻ്റ് തെരഞ്ഞെടുപ്പിനെ തുടർന്ന് സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇടപെട്ട് മരവിപ്പിച്ചിരുന്നു….

Read More

കാഫിർ സ്ക്രീൻഷോട്ടിന് പിന്നിൽ യുഡിഎഫ്: ഗോവിന്ദൻ

കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ യുഡിഎഫ് ആണെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇക്കാര്യത്തിൽ സിപിഎമ്മിന് ഒറ്റ നിലപാടാണ് ഉള്ളതെന്നും യുഡിഎഫ് മാപ്പുപറഞ്ഞാൽ ബാക്കി കാര്യങ്ങൾ പിന്നീട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന് ബിജെപിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും എം.വി.ഗോവിന്ദൻ ആരോപിച്ചു. ‘‘യുഡിഎഫാണ് വർഗീയതയും അശ്ലീലവും തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിച്ചത്. അവർക്കിത് ഉണ്ടാക്കി നല്ല ശീലവുമുണ്ട്. വർഗീയതയുടെയും അശ്ലീലച്ചുവയുള്ള പരാമർശങ്ങളുടെയും ഗുണഭോക്താക്കൾ ഇടതുപക്ഷമോ സിപിഎമ്മോ അല്ല.’’ എം.വി.ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ ആണവ നിലയം സ്ഥാപിക്കുന്നത് സംബന്ധിച്ച എല്ലാതലത്തിലും…

Read More

വടകരയിലെ ‘കാഫിർ’ സ്ക്രീന്‍ ഷോട്ട് വിവാദം; സിപിഎമ്മിന്റെ നിലപാട് പറയേണ്ടത് സൈബ‍ര്‍ ഇടത്തിലെ പോരാളിഷാജിമാരല്ല: എം.വി ഗോവിന്ദൻ

വടകരയിലെ ‘കാഫിർ’ സ്ക്രീന്‍ ഷോട്ട് വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കാഫി‍ര്‍ പ്രശ്നം വിശദമായി വിശകലനം ചെയ്യുമ്പോൾ യുഡിഎഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ഉയർന്ന ഒരു പ്രത്യേക സംസ്കാരമാണ് അതിലേക്ക് നയിച്ചതെന്നാണ് വ്യക്തമാകുന്നതെന്നും സ്ക്രീൻ ഷോട്ടിന്റെ ഉറവിടം ആദ്യം അറിഞ്ഞ ശേഷം വിശദീകരണം ചോദിക്കേണ്ടവരോടൊക്കെ ചോദിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.  ‘പോരാളി ഷാജിയാണോ ഇടതുപക്ഷം? സിപിഎമ്മിന്റെ നിലപാട് പറയേണ്ടത് സൈബ‍ര്‍ ഇടത്തിലെ പോരാളിഷാജിമാരല്ല. ആരെയെങ്കിലും പുകമറയിൽ നിർത്തുകയോ സംശയത്തിന്റെ മുൾമുനയിൽ നിർത്തുകയോ അല്ല വേണ്ടത്. കാഫിര്‍…

Read More

കാഫിർ സ്ക്രീൻഷോട്ട് വിവാദം ; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

കാഫിർ സ്ക്രീൻഷോട്ടിന് പിന്നിൽ പാർട്ടി അനുകൂലികൾ ആണെന്ന പൊലീസ് കണ്ടെത്തൽ വന്നതോടെ സിപിഐഎം പ്രതിസന്ധിയിൽ. മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി.പൊലീസ് റിപ്പോർട്ട് കണ്ടത് പത്രത്തിലാണെന്നും കേസിൽ അന്വേഷണ റിപ്പോർട്ട് വന്നിട്ട് മറുപടി നൽകാമെന്നും പറഞ്ഞ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ഇപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെയും നിലപാട്. കാഫിർ സ്ക്രീൻ ഷോട്ടുകൾ പ്രചരിപ്പിച്ചത് ആരായാലും അത് തെറ്റാണെന്നായിരുന്നു…

Read More

കാഫിർ പോസ്റ്റ് വിവാദത്തിൽ പോലീസ് കേസെടുക്കാൻ മടിക്കുന്നു; സിപിഎംനേതാക്കളെ സംരക്ഷിക്കാനാണെന്ന് കെ.സുധാകരൻ

ലോക്സഭ തിരഞ്ഞെടുപ്പിൽ വർഗീയ വിദ്വേഷം പടർത്തുകയെന്ന ഉദ്ദേശത്തോടെ വടകരയിൽ കാഫിർ സ്‌ക്രീൻഷോട്ട് പോസ്റ്റ് പ്രചരിപ്പിച്ചത് ഇടത് ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയിട്ടും പോലീസ് കേസെടുക്കാൻ മടിക്കുന്നത് ഈ ഗൂഢാലോചനയിൽ പങ്കാളികളായ സിപിഎം നേതാക്കളെ സംരക്ഷിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. നുണ ബോംബ് സൃഷ്ടിച്ച് മതവർഗീയത പ്രചരിപ്പിക്കാൻ ശ്രമിച്ചവരെ സംരക്ഷിക്കാൻ സിപിഎമ്മും പോലീസും ശ്രമിച്ചാൽ നാടിന്റെ മതേതരത്വം സംരക്ഷിക്കാൻ ഏതറ്റവരെയും പോകാൻ കോൺഗ്രസിന് മടിയില്ല. നാടിന്റെ മതസൗഹാർദ്ദം തകർക്കാൻ ശ്രമിച്ചവർക്കെതിരെയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കണമെന്നും കെ.സുധാകരൻ വ്യക്തമാക്കി. വെള്ളത്തിന് തീപിടിപ്പിക്കുന്ന…

Read More

‘ആദിവാസി സ്ത്രീകൾ താലിയും സിന്ദൂരവും അണിയരുത്’; പ്രസ്താവന വിവാദത്തില്‍: അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

മംഗള്‍സൂത്ര ധരിക്കരുതെന്നും നെറ്റിയില്‍ സിന്ദൂരം അണിയരുതെന്നും ആദിവാസി സ്ത്രീകളോട് ആവശ്യപ്പെട്ട അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന റാലിയില്‍ സംസാരിക്കുന്നതിനിടയിലാണ് അധ്യാപിക ഈ ആവശ്യം ഉന്നയിച്ച്‌ സംസാരിച്ചത്. പെരുമാറ്റച്ചട്ടം ലംഘിച്ചതിനും വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിച്ഛായ മോശമാക്കിയതിനും മനേക ദാമോറിനെതിരെ നടപടി സ്വീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.  ”ആദിവാസി കുടുംബങ്ങള്‍ സിന്ദൂരമിടാറില്ല. അവര്‍ മംഗള്‍ സൂത്രവും ധരിക്കാറില്ല. ആദിവാസി സമൂഹത്തിലെ സ്ത്രീകളും കുട്ടികളും വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇനി മുതല്‍ എല്ലാ വ്രതാനുഷ്ഠാനങ്ങളും നിര്‍ത്തുക. ഞങ്ങള്‍ ഹിന്ദുക്കളല്ല”…

Read More

തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല; വിവാദം നീട്ടികൊണ്ടുപോകുന്നതിൽ താൽപര്യമില്ലെന്ന് ആസിഫ് അലി

രമേശ് നാരായണന്‍-ആസിഫ് അലി വിവാദത്തില്‍ തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് നടൻ ആസിഫ് അലി. സാമൂഹിക മാധ്യമങ്ങളിൽ ലഭിക്കുന്ന പിന്തുണയിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന് ഒരു നിമിഷത്തിൽ മാത്രം തോന്നിയതാവും. അദ്ദേ​ഹത്തിനെ പോലൊരാൾ ക്ഷമ ചോദിക്കേണ്ടതില്ല. അദ്ദേഹം മനപൂർവ്വം അ​ങ്ങനെ ചെയ്യുമെന്ന് വിചാരിക്കുന്നില്ലെന്നും ആസിഫ് പറഞ്ഞു. ആസിഫ് അലിയുടെ വാക്കുകള്‍ ഇങ്ങനെ തുടർ സംസാരം വേണ്ടെന്നു വെച്ചത് ആണ്. എന്നാൽ രമേശ്‌ നാരായണ്‍ സാറിനെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയ്ന്‍ കാണുന്നത് കൊണ്ടാണ് സംസാരിക്കാൻ തയ്യാറാകുന്നത്. തനിക് വിഷമമോ പരിഭവമോ…

Read More

‘കോഴിക്കോട് സിപിഐഎമ്മിൽ നടക്കുന്നത് മാഫിയകൾ തമ്മിലുള്ള തർക്കം’ ; പിഎസ്‌സി അംഗത്വം തൂക്കി വിൽക്കുന്നു, ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ

മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് മാഫിയാ പ്രവര്‍ത്തനം പടര്‍ന്ന് പന്തലിക്കുകയാണെന്ന് കോഴിക്കോട് ഡി സി സി പ്രസി‍ഡന്‍റ് കെ പ്രവീണ്‍കുമാര്‍. കോഴിക്കോട്ടെ സിപിഎമ്മില്‍ മാഫിയകള്‍ തമ്മിലുള്ള തര്‍ക്കമാണ് നടക്കുന്നത്. അതിന്‍റെ ഭാഗമായാണ് കോഴ വിവരം പുറത്ത് വന്നത്. ഇത്തരം എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിന് പങ്കുണ്ട്. പി എസ് സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. സിപിഎം നടത്തുന്ന അഴിമതി മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നതെന്നും പ്രവീണ്‍കുമാര്‍…

Read More

ഇരിട്ടിയിലെ അംഗൻവാടി വർക്കർ റാങ്ക് ലിസ്റ്റ് വിവാദത്തിൽ

സിപിഎം കൗൺസിലർമാരുടെ ഭാര്യമാരും ബന്ധുക്കളും ഉൾപ്പെടെയുളളവർ മാത്രം ആദ്യ റാങ്കുകളിൽ വന്നതോടെ, കണ്ണൂർ ഇരിട്ടി നഗരസഭയിലെ അംഗൻവാടി വർക്കർ റാങ്ക് ലിസ്റ്റ് വിവാദത്തിൽ. അർഹതയുളളവരെ തഴഞ്ഞ് ഇഷ്ടക്കാരെ സിപിഎം ഭരണസമിതി തിരുകി കയറ്റിയെന്നാണ് പ്രതിപക്ഷത്തിന്‍റെ പരാതി. എന്നാൽ എല്ലാം സുതാര്യമാണെന്ന നിലപാടിലാണ് നഗരസഭ.  ഇരിട്ടി നഗരസഭയിലെ അംഗൻവാടി വർക്കർ തസ്തികയിലേക്ക് 938 പേരാണ് അപേക്ഷിച്ചത്. ഏഴ് ദിവസങ്ങളിലായി അഭിമുഖം നടത്തി തയ്യാറാക്കിയ പട്ടികയാണ്. ആകെ എഴുപത് പേരുളളതിൽ ആദ്യ റാങ്കുകളിലെല്ലാം സിപിഎമ്മിന്‍റെ സ്വന്തക്കാരെന്നാണ് ഉയരുന്ന ആക്ഷേപം. ഒന്നാം റാങ്ക്…

Read More