വഖഫ് പരാമർശം; സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനുമെതിരെ കേസ് എടുക്കാത്തതെന്ത്?’: സിപിഐ മുഖപത്രത്തിൽ വിമർശനം

വഖഫുമായി ബന്ധപ്പെട്ട പരാമർശത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കാത്തതിനു പൊലീസിനെതിരെ വിമർ‌ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ വാവർ പരാമർശത്തിലും കേസ് എടുക്കാത്തതിനെ ജനയുഗം ചോദ്യം ചെയ്തു. സുരേഷ് ഗോപി ചീറ്റിയ മുസ്‌‌ലിം വിദ്വേഷവിഷം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നു എന്നാണ് എഡിറ്റോറിയൽ പേജിലെ ലേഖനത്തിൽ പറയുന്നത്. കമ്പളക്കാട് നടത്തിയ പ്രസംഗത്തിൽ വർഗീയ പരാമർശമുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്‌ നേതാവ് വി.ആർ.അനൂപ് പരാതി നൽകിയിരുന്നെങ്കിലും ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല. നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്നും ആ കിരാതത്തെ…

Read More

പെട്ടി ചര്‍ച്ച ചെയ്യാന്‍ വന്നവര്‍ക്ക് പെട്ടി ദൂരേക്ക് വലിച്ചെറിയേണ്ടി വന്നു; സ്വയം പരിഹാസ്യരായി നില്‍ക്കുകയാണ് സിപിഎം നേതാക്കള്‍: സതീശൻ

സര്‍ക്കാരിനെതിരെയുള്ള അതിശക്തമായ വികാരം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് അപ്രധാനമായ കാര്യങ്ങള്‍ സിപിഎം കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎം കൊണ്ടുവന്ന വിഷയങ്ങളൊക്കെ അവര്‍ക്കു തന്നെ തിരിച്ചടിയായി.  മന്ത്രി എം ബി രാജേഷും അളിയനും ചേര്‍ന്ന് ഒരുക്കിയ തിരക്കഥയായിരുന്നു പാതിരാ നാടകമെന്ന് എല്ലാവര്‍ക്കും ബോധ്യമായെന്ന് വി.ഡി സതീശൻ പറഞ്ഞു.  മുന്‍ എംപിയും മുതിര്‍ന്ന സിപിഎം നേതാവുമായ കൃഷ്ണദാസ് തന്നെയാണ് പെട്ടി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും പെട്ടി ദൂരേക്ക് വലിച്ചെറിയുമെന്നും പറഞ്ഞത്. പെട്ടി ചര്‍ച്ച ചെയ്യാന്‍ വന്നവര്‍ക്ക് തന്നെ പെട്ടി…

Read More

ട്രോളിയിൽ പണമുണ്ടോ ഇല്ലയോ എന്നത് പാർട്ടികളല്ല പൊലീസാണ് നോക്കേണ്ടത്: എന്‍.എന്‍ കൃഷ്ണദാസ്

ട്രോളി വിവാദത്തില്‍ സിപിഎമ്മില്‍ ഭിന്നാഭിപ്രായം. ട്രോളി വിവാദം അനാവശ്യമെന്ന് മുതിര്‍ന്ന നേതാവ് എന്‍ എന്‍ കൃഷ്ണദാസ് തുറന്നടിച്ചു. തെരഞ്ഞെടുപ്പിൽ ജനകീയ, രാഷ്ട്രീയ വിഷയങ്ങളാണ് ചർച്ച ചെയ്യേണ്ടത്. ട്രോളിയിൽ പണമുണ്ടോ ഇല്ലയോ എന്നത് പാർട്ടികളല്ല പൊലീസാണ് നോക്കേണ്ടത്. മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണിൽ പൊടി ഇടരുത്. താൻ പറയുന്നതാണ് സിപിഎം നിലപാട്. മന്ത്രി എം ബി രാജേഷ് എന്തിനാണ് ട്രോളി വിവാദം ഉന്നയിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണം. ജില്ലാ സെക്രട്ടറി ഉടൻ മറുപടി പറയും. ജില്ലാ സെക്രട്ടറി…

Read More

‘ട്രോളി എന്താണെങ്കിലും സിപിഎം ഉപേക്ഷിക്കേണ്ട; അടുത്ത തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കാം’: പരിഹാസവുമായി ഷാഫി പറമ്പിൽ

സിപിഎമ്മിനും ബിജെപിക്കും കോൺഗ്രസിനെതിരായ കള്ളപ്പണ ആരോപണം പൊളിഞ്ഞതിന്റെ ജാള്യത ആണെന്ന് ഷാഫി പറമ്പിൽ എംപി. വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവർ താമസിച്ച ഹോട്ടലിൽ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ഉള്ളിലും പൊതുജനങ്ങൾക്കിടയിലും വിഷയം അവമതിപ്പ് സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്.  സംഭവവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള  പ്രതികരണങ്ങളാണ് സിപിഎം നേതാക്കൾ നടത്തുന്നത്. ആദ്യഘട്ടത്തിൽ പറഞ്ഞ ആരോപണങ്ങൾ അവർ ഇപ്പോൾ മാറ്റിപ്പറയുന്നു. സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്ന് തന്നെ യുഡിഎഫ് സ്ഥാനാർത്ഥി മുൻ വാതിലിലൂടെ വന്ന് അതിലൂടെ തന്നെ തിരിച്ചു പോകുന്ന ദൃശ്യം…

Read More

സന്ദീപ് വാര്യർ വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റ്; ബിജെപിയിൽ പ്രതിസന്ധി ഇല്ലെന്ന് സി. കൃഷ്ണകുമാർ

സന്ദീപ് വാര്യർ വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. ബിജെപിക്ക് യാതൊരു പ്രതിസന്ധിയും ഇല്ലെന്ന് കൃഷ്ണകുമാർ‌ വ്യക്തമാക്കി. ജനം ചർച്ച ചെയ്യുക വികസനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തേര് ദിവസം വോട്ടെടുപ്പ് മാറ്റിവെച്ചത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും കൃഷ്ണകുമാർ പറഞ്ഞു. കെ പി മണികണ്ഠന്റെ ആരോപണത്തിലും കൃഷ്ണകുമാർ പ്രതികരിച്ചു. 2006 നു ശേഷം പാർട്ടി പ്രവർത്തനത്തിൽ ഇല്ലാത്തയാളാണ് കെപി മണികണ്ഠനെന്ന് കൃഷ്ണകുമാർ പറഞ്ഞു. 19 കൊല്ലത്തിനു മുൻപ് പാർട്ടിയിൽ നിന്നും മാറിനിന്ന യാളുടെ ആരോപണങ്ങൾക്ക്…

Read More

ഷാഫിയെയും രാഹുലിനെയും ന്യായീകരിച്ച് വി ഡി സതീശൻ; കൈ വേണ്ട എന്ന് പറഞ്ഞ് പോയവർക്ക് കൈ തരില്ലെന്ന് രാഹുൽ

പാലക്കാട്ടെ സ്ഥാനാർത്ഥി പി സരിന് രാഹുൽ മാങ്കൂട്ടത്തിലും ഷാഫിയും ഹസ്തദാനം നിരസിച്ച സംഭവത്തിൽ വിവാദം കൊഴുക്കുകയാണ്. പി സരിന് കൈ കൊടുക്കാൻ തയ്യാറാവാത്ത ഷാഫിയെയും രാഹുലിനെയും ന്യായീകരിച്ച് വി ഡി സതീശൻ രംഗത്തെത്തി. ഷാഫിയും രാഹുലും നിഷ്‌കളങ്കരായ കുട്ടികളാണ്. കൂടെ നിന്ന് ചതിച്ചു പോയ ആളെ കണ്ടപ്പോൾ അവർക്ക് വികാരമുണ്ടായതാണെന്നും അത് കാര്യമാക്കേണ്ടതില്ലെന്നും സതീശൻ ഒരു മാധ്യമത്തോട് പറഞ്ഞു. 50 വർഷത്തിനിടെ കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടുന്ന ഉപതെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു. ഷാഫി…

Read More

അകമ്പടി പോയ പൊലീസാണ് ഇപ്പോൾ കേസെടുത്തത്; സുരേഷ് ഗോപിക്കെതിരെ കേസെടുത്തത് ആളുകളെ കബളിപ്പിക്കാനെന്ന് സതീശൻ

തൃശൂർ പൂരം നഗരിയിലേക്ക് ആംബുലൻസിലെത്തിയ സുരേഷ് ഗോപിക്കെതിരെ കേസെടുത്തത് ആളുകളെ കബളിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിമാരോട് വരാൻ പാടില്ലെന്ന് പറഞ്ഞ സ്ഥലത്തേക്കാണ് സ്ഥാനാർഥിയായ സുരേഷ് ഗോപി വന്നത്. ഇത് എല്ലാവരും കണ്ടതാണ്. അന്ന് സുരേഷ് ഗോപിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു. കൊടകര കുഴൽപണ കേസ് രാഷ്ട്രീയ ആയുധമാക്കാൻ ഒരിക്കലും സിപിഎം തയാറായില്ലെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.‘‘ കേസിൽ കൃത്യമായ മൊഴി ഉണ്ടായിട്ടും അത് സിപിഎം ഉപയോഗപ്പെടുത്തിയില്ല….

Read More

വിവാദങ്ങൾ ബാധിക്കില്ല , പ്രതീക്ഷകളോടെയാണ് എത്തിയത് ; കണ്ണൂരിൽ പുതിയ എഡിഎം ചുമതലയേറ്റു

ജീവനൊടുക്കിയ നവീൻ ബാബുവിന് പകരം കണ്ണൂരിൽ പുതിയ എഡിഎം ചുമതലയേറ്റു. കൊല്ലം സ്വദേശി പദ്‌മ ചന്ദ്രക്കുറുപ്പാണ് ഇന്ന് രാവിലെ ചേമ്പറിലെത്തി ചുമതലയേറ്റത്. മുൻപ് ദേശീയപാത വിഭാഗത്തിൽ ആയിരുന്നു പദ്‌മ ചന്ദ്രക്കുറുപ്പ്. പ്രതീക്ഷകളോടെയാണ് കണ്ണൂരിലേക്ക് എത്തിയതെന്ന് പുതിയ എഡിഎം പറഞ്ഞു. സ്ഥാനം ഏറ്റെടുക്കാൻ കാലതാമസം ഉണ്ടായിട്ടില്ലെന്നും, വിവാദങ്ങൾ ഒന്നും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാര്യങ്ങളൊക്കെ മനസിലാക്കി വരികയാണ്. നവീൻ ബാബുവിന്‍റെ മരണത്തിൽ നിയമപരമായ നടപടികളൊക്കെ നടന്നിട്ടുണ്ട്. തുടർന്നും അങ്ങനെ തന്നെയാകും. കഴിഞ്ഞ 23ന് ആണ് എനിക്ക് പകരക്കാരൻ എത്തിയത്….

Read More

ചിത്രീകരണത്തിനായി മുറിച്ചത് 100ലേറെ മരങ്ങൾ; ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യഷിന്റെ ‘ടോക്സിക്’ വിവാദത്തിൽ

കന്നട നടൻ യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്‌സിക്’ സിനിമ വിവാദത്തിൽ. സിനിമയുടെ ചിത്രീകരണത്തിനായി അനധികൃതമായി മരങ്ങൾ മുറിച്ചുനീക്കിയെന്നാണ് ആരോപണം. ബംഗളൂരുവിലെ പീന്യയിലുള്ള എച്ച്എംടി കോംപൗണ്ടിലെ നൂറുകണക്കിന് മരങ്ങൾ സിനിമയുടെ ചിത്രീകരണത്തിനായി വെട്ടിമാറ്റിയതായി കണ്ടെത്തിയിരുന്നു. വനംവകുപ്പിന്റെ അധീനതയിലുള്ള എച്ച്എംടിയിലെ സുരക്ഷിതവനഭൂമിയിൽ നിന്നാണ് 100ലേറെ മരങ്ങൾ വെട്ടിയത്. സ്ഥലത്തെ മരങ്ങൾ വെട്ടി നശിപ്പിച്ചതിന്റെ തെളിവായി സാറ്റ്‌ലൈറ്റ് ചിത്രങ്ങളും വനംവകുപ്പ് പുറത്തുവിട്ടു. മന്ത്രി ഈശ്വർ ഖണ്ഡ്രെ സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. നിർമാതാക്കളോട് അടിയന്തരമായി വിശദീകരണം തേടിയതായും…

Read More

‘പൂരം കലക്കിയത് ആര്‍എസ്എസ്’; സുരേഷ് ഗോപി ഇപ്പോഴും സിനിമ സ്റ്റൈലിലെന്ന് എം.വി ഗോവിന്ദൻ

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാം അന്വേഷണത്തിൽ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. തൃശൂര്‍ പൂരം അലങ്കോലമാക്കിയ് ആര്‍എസ്എസ് ആണ്. പൂരം പൂര്‍ണമായും കലങ്ങിയിട്ടില്ല. എന്നാൽ, പൂരം ഉപതെരഞ്ഞെടുപ്പിൽ ഒരു പ്രശ്നമായി ഉയര്‍ത്തുകയാണ് യുഡിഎഫും ബിജെപിയും. വര്‍ഗീയ ധ്രുവീകരണത്തിന് പൂരം ഉപയോഗപ്പെടുത്താനാണ് ശ്രമം. ബിജെപിക്ക് സഹായം ചെയ്തു കൊടുക്കുകയാണ് വി.ഡി സതീശനെന്നും ഗോവിന്ദൻ ആരോപിച്ചു. തൃശൂര്‍ പൂരം വിവാദത്തിൽ സുരേഷ് ഗോപി  ലൈസൻസില്ലാത്ത പോലെയാണ് ഓരോന്ന് പറയുന്നത്. എന്തും പറയാമെന്ന നിലപാടാണ് അദ്ദേഹം…

Read More