സ്ഥലം കണ്ടെത്താൻ വൈകി എന്ന് പറയുന്നത് നിരുത്തരവാദപരമായ നിലപാട്; മൻമോഹൻ സിംഗിന്റെ സ്മാരക വിവാദത്തിൽ കേന്ദ്രത്തിനെതിരെ കെ.സി വേണു​ഗോപാൽ

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സ്മാരക വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കെ.സി വേണുഗോപാൽ. മൻമോഹൻ സിംഗിന്റെ അന്തിമ ചടങ്ങുകൾ പ്രത്യേക സ്ഥലത്ത് അയിരുന്നില്ലേ നടത്തേണ്ടിയിരുന്നതെന്ന് അദ്ദേഹം ചോദിച്ചു.  മൻമോഹൻ സിംഗിന് അനുസൃതമായ രീതിയിൽ ചടങ്ങ് നടത്താൻ പറ്റിയ സ്ഥലം അനുവദിച്ചില്ല. സ്ഥലം കണ്ടെത്താൻ കേന്ദ്രസർക്കാർ വിചാരിച്ചാൽ ആണോ നടക്കാത്തതെന്ന് ചോദിച്ച അദ്ദേഹം വാജ്പേയിക്ക് സ്ഥലം കണ്ടെത്തിയല്ലോ എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. സ്ഥലം കണ്ടെത്താൻ വൈകി എന്ന് പറയുന്നത് നിരുത്തരവാദപരമായ നിലപാടാണെന്ന് കെ.സി വേണു​ഗോപാൽ വിമർശിച്ചു. 2013ൽ…

Read More

‘മകളെ ഷൂട്ടറാക്കിയതിൽ പശ്ചാത്തപിക്കുന്നു, ക്രിക്കറ്റ് താരമാക്കിയാല്‍ മതിയായിരുന്നു, എല്ലാ പുരസ്‌കാരങ്ങളും വഴിയേ വന്നേനെ’; മനു ഭാക്കറിന്റെ പിതാവ്

ഒളിമ്പിക്‌ മെഡല്‍ ജേതാവ് മനു ഭാക്കറിനെ ഖേൽ രത്‌ന പുരസ്‌കാരത്തിന് പരിഗണിക്കാത്തത് വിവാദമായ പശ്ചാത്തലത്തിൽ പ്രതികരണവുമായി മനു ഭാക്കറിന്റെ പിതാവ് രാം കിഷന്‍. ഇത്രയും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും മനുവിനെ ഖേല്‍ രത്‌നക്ക് പരിഗണിക്കുന്നില്ലെങ്കില്‍ പുരസ്‌കാര കമ്മിറ്റിയില്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നില്ലെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതമാകുകയാണ്. അല്ലെങ്കില്‍ ചിലരുടെ ഉത്തരവ് പിന്തുടരുകയാണ്. പുരസ്‌കാരത്തിന് താന്‍ അര്‍ഹയാണെന്നും എന്നാല്‍ രാജ്യം തീരുമാനിക്കട്ടേയെന്നുമാണ് മനു ഭാക്കറിന്റെ നിലപാടെന്നും പിതാവ് പറഞ്ഞു. ടെലികോം ഏഷ്യ സ്‌പോര്‍ട്ടിനോടാണ് രാം കിഷന്‍ പ്രതികരിച്ചത്. എനിക്ക്…

Read More

പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിന് വിമർശനം: എഡിജിപിയുടെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്

തൃശൂർ പൂരം കലക്കലിൽ ഡിജിപി തള്ളിക്കളഞ്ഞ എംആർ അജിത് കുമാറിൻ്റെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്. റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിന് രൂക്ഷ വിമർശനമാണുള്ളത്. ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയെന്നും പൂര നാളിൽ ബോധപൂർവം കുഴപ്പം ഉണ്ടാക്കിയെന്നുമാണ് റിപ്പോർട്ട്. ലോക് സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിലെ വിശദാംശങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. അജിത് കുമാറിന്റെ ഈ റിപ്പോർട്ട് ഡിജിപി നേരത്തെ തള്ളിയിരുന്നു. വീഴ്ച ഉണ്ടാകുമ്പോൾ അജിത് കുമാർ എന്ത് ചെയ്തെന്നായിരുന്നു ഡിജിപിയുടെ വിമർശനം. പൂരം കലക്കലിൽ…

Read More

ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ‘കറുപ്പ് വസ്ത്രം ധരിച്ചുവരരുത്’; സ്വകാര്യ സ്കൂളിന്‍റെ സർക്കുലർ വിവാദത്തിൽ

തിരുവനന്തപുരം ബിഷപ്പ് പേരെര സ്കൂളിൽ കറുപ്പ് വസ്ത്രത്തിനു വിലക്കേർപ്പെടുത്തി. ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് മുന്നോടിയാണ് സർക്കുലർ കറുപ്പ് വസ്ത്രത്തിന് വിലക്കേർപ്പെടുത്തിയുള്ള സർക്കുലർ ഇറക്കിയത്. സ്കൂൾ അധികൃതരാണ് സർക്കുലറിന് പിന്നിൽ. രക്ഷിതാക്കൾ ഈ ദിവസം കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന് സർക്കുലറിൽ പറയുന്നു. മറ്റന്നാൾ സ്കൂൾ വാർഷിക ആഘോഷ പരിപാടിക്കാണ് ഗവർണർ എത്തുന്നത്. ഇതിനോടകം സർക്കുലർ വിവാദമായിട്ടുണ്ട്. ഗവർണറുടെ ഓഫീസിൽ നിന്ന് ഇത്തരത്തിലൊരു നിർദേശം വന്നതായി അറിവില്ല. സ്കൂൾതന്നെ സ്വമേധയാ ഇറക്കിയ സർക്കുലറാണ് എന്നാണ് മനസ്സിലാക്കുന്നത്. മറ്റന്നാളാണ് സ്കൂളിൻ്റെ 46-ാമത്…

Read More

ബിജെപി- -ആര്‍എസ് എസ്-സുരേഷ് ഗോപി, പങ്കാളിത്തം അന്വേഷിക്കണം; ‘പൂരം കലങ്ങിയതിൽ അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു’; മൊഴി നൽകി വി എസ് സുനിൽകുമാർ

തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന് പിന്നിലെ ബിജെപി- -ആര്‍എസ് എസ്-സുരേഷ് ഗോപി, പങ്കാളിത്തം  അന്വേഷിക്കണമെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. സ്വരാജ് റൗണ്ടില്‍ എഴുന്നെള്ളിപ്പുകള്‍ വരെ ബാരിക്കേഡ് വച്ച് തടഞ്ഞ നേരത്ത് സുരേഷ് ഗോപിയുടെ ആംബുലന്‍സ് കടത്തിവിട്ടത് പൊലീസ് ഒത്താശയോടെയാണ്. പൂരം കലക്കലില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടായിട്ടുണ്ട്. ദേവസ്വങ്ങള്‍ക്ക് പങ്കില്ല. വിവരാവകാശം നല്‍കിയിട്ടും പുറത്തുവിടാന്‍ തയാറാകാത്ത സിസിടിവി ദൃശ്യങ്ങള്‍  പൊലീസ് നല്‍കിയാല്‍ സത്യം പുറത്തുവരുമെന്നും സുനില്‍ കുമാര്‍  മൊഴി നല്‍കിയ ശേഷം പറഞ്ഞു….

Read More

‘ചൗമേയെ സാമ്പാർ പരാജയപ്പെടുത്തി’; ഗുകേഷിനെ സാമ്പാറിനോട് ഉപമിച്ച് തലക്കെട്ട്; പത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ജനങ്ങൾ

ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസുയർത്തിപ്പിടിച്ചുകൊണ്ടാണ് ഡി ഗുകേഷ് ലോക ചെസ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. ചൈനീസ് താരവും മുൻ ചാമ്പ്യനുമായ ഡിംഗ് ലിറെനെ പരാജയപ്പെടുത്തിയതോടെ റെക്കോർഡ് വിജയമാണ് 18 വയസുകാരനായ ഗുകേഷ് നേടിയത്. അദ്ദേഹത്തിന്റെ വിജയം രാജ്യമാകെ ആഘോഷിക്കുമ്പോൾ ‘ദി ഫ്രീ പ്രസ് ജേണൽ’ എന്ന പത്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയാവുന്നത്. ചൈനീസ് വിഭവമായ ചൗ മേയും സാമ്പാറും തലക്കെട്ടിൽ ഉൾപ്പെടുത്തിയാണ് ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ വാർത്ത പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘ചൗമേയെ സാമ്പാർ പരാജയപ്പെടുത്തി’…

Read More

മാടായി കോളേജ് നിയമന വിവാദം; പണം വാങ്ങിയാണ് നിയമനം നൽകുന്നതെന്ന് അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ത്ഥി

നിയമന വിവാദത്തിൽ എംകെ രാഘവൻ എംപിക്കെതിരെ മാടായി കോളേജിൽ അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ത്ഥി. നിയമനം നടത്തിയത് പണം വാങ്ങിയെന്ന് ടിവി നിധീഷ് ആരോപിച്ചു. രണ്ട് പേർക്ക് ജോലി വാഗ്ദാനം നൽകിയെന്ന് അഭിമുഖ ദിവസം തന്നെ പരാതി നൽകിയിരുന്നു. ഇതേ ആളുകൾക്ക് തന്നെയാണ് ഇന്നലെ കോളേജിൽ നിയമനം നൽകിയത്. നിയമനം സുതാര്യമെന്ന എംകെ രാഘവൻ എംപിയുടെ വാദം തെറ്റാണെന്നും ഉദ്യോഗാർത്ഥിയായ ടിവി നിധീഷ് ആരോപിച്ചു. നിയമനം കിട്ടിയവരുടെ ബാങ്ക് അക്കൗണ്ട്, വായ്പ വിവരങ്ങൾ പരിശോധിക്കണമെന്നും ക്രമക്കേട് പുറത്തുകൊണ്ടുവരണമെന്നും ടിവി നിധീഷ്…

Read More

ടീകോമിന്‍റെ ഓഹരി 84 %; തിരിച്ചെടുക്കുന്നത് സര്‍ക്കാരിന് ബാധ്യതയാകുമെന്ന് ചെറിയാന്‍ഫിലിപ്പ്

ടീകോമിന്‍റെ ഓഹരി 84 % ആണെന്നും  തിരിച്ചെടുക്കുന്നത് സര്‍ക്കാരിന് ബാധ്യതയാകുമെന്നും ചെറിയാന്‍ഫിലിപ്പ്. മുഖ്യമന്ത്രി പറയുന്നതു പോലെ മൂല്യം കണക്കാക്കി ദുബായ് കമ്പനിയ്ക്ക് ഓഹരി വില നൽകി കൊച്ചിയിലെ സ്മാർട്ട് സിറ്റി ഏറ്റെടുക്കുമ്പോൾ രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖർ കൈപ്പറ്റിയ അഴിമതിപ്പണവും സർക്കാർ ഖജനാവിൽ നിന്നും നൽകേണ്ടിവരും. ഭ്യൂമികച്ചവടത്തിലെ അഴിമതിപ്പണം കമ്പനിയുടെ മൂലധന ചെലവിൽ പെടും. തുച്ഛമായ വിലയ്ക്ക് 246 ഏക്കർ സർക്കാർ ഭൂമി കൈമാറിയപ്പോൾ സ്മാർട്ട് സിറ്റി സംയുക്ത സംരംഭത്തിൽ സർക്കാരിന്റെ ഓഹരിയായി 16 ശതമാനം മാത്രമാണുള്ളത്. സ്മാർട്ട് സിറ്റിയുടെ ആദ്യ ഘട്ടം…

Read More

തെറ്റായ കാര്യങ്ങള്‍ ആരും ചെയ്യാന്‍ പാടില്ല; ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട ആദ്യഘട്ട അന്വേഷണം പുരോഗമിക്കുന്നു: ധനകാര്യമന്ത്രി

ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട ചില റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെന്നും വേണ്ട നടപടികള്‍ സ്വകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയച്ച് കൊടുത്തിട്ടുണ്ടെന്നും ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍. തെറ്റായ കാര്യങ്ങള്‍ ആരും ചെയ്യാന്‍ പാടില്ലെന്ന ഉദ്ദേശമാണുള്ളത്. അതിനായി വേണ്ട നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദേശം ധനകാര്യവകുപ്പ് നിര്‍ദിഷ്ട വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ വേണ്ട നടപടികള്‍ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നുവെന്നും ആദ്യഘട്ട അന്വേഷണം പുരോഗമിക്കുകാണെന്നും ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ധനവകുപ്പിന്റെ ഉത്തരവാദിത്തം കൃത്യമായി നടത്തുന്നുണ്ടെന്നും വ്യാജരേഖകള്‍ ചമച്ചുവെങ്കില്‍ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.എല്ലാ വര്‍ഷവും മസ്റ്ററിങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍…

Read More

ഇ പി ജയരാജന്‍റെ ആത്മകഥ വിവാദം; വിശദ അന്വേഷണത്തിന് പൊലീസ്

ഇ പി ജയരാജന്‍റെ ആത്മകഥ വിവാദത്തിൽ വീണ്ടും വിശദമായ അന്വേഷണത്തിന് പൊലീസ്. കോട്ടയം ജില്ലാ പൊലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ട്, വ്യക്തത ഇല്ലെന്ന കാരണത്താൽ ഡിജിപി മടക്കിയിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കാൻ ധാരണാപത്രം ഉണ്ടായിരുന്നോ, ചോർന്നത് ഡിസിയിൽ നിന്നെങ്കിൽ അതിന് പിന്നിലെ ഉദേശ്യമെന്ത് എന്നീ കാര്യങ്ങളിൽ വ്യക്തത വേണമെന്നാണ് ആവശ്യം. ഡിസി ബുക്സുമായി കരാർ ഉണ്ടാക്കിയില്ലെന്ന് മൊഴി നൽകിയ ഇ പി ജയരാജൻ പക്ഷെ സ്വകാര്യ ശേഖരത്തിലുള്ള ചിത്രങ്ങൾ എങ്ങനെ ഡിസിയുടെ കൈവശം എത്തിയെന്ന കാര്യത്തിൽ വ്യക്തത…

Read More