‘വരാഹരൂപം’ ഗാനം; കേസ് കോഴിക്കോട് ജില്ലാകോടതിക്ക് പരിഗണിക്കാം: ഹൈക്കോടതി

കാന്താര സിനിമയിലെ വരാഹരൂപം എന്ന പാട്ട്, മാതൃഭൂമി മ്യൂസിക്കിനായി ചിട്ടപ്പെടുത്തിയ നവരസം എന്ന പാട്ടിന്റെ പകർപ്പാണെന്ന തൈക്കൂടം ബ്രിഡ്ജിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് കോഴിക്കോട് ജില്ലാ കോടതിക്ക് പരിഗണിക്കാമെന്ന് ഹൈക്കോടതി. വാണിജ്യ തർക്കവുമായി ബന്ധപ്പെട്ട കോടതിയാണ് വിഷയം പരിഗണിക്കേണ്ടതെന്നുകാട്ടി പരാതി മടക്കിയ കോഴിക്കോട് ജില്ലാ കോടതിയുടെ നടപടിക്കെതിരേ തൈക്കൂടം ബ്രിഡ്ജ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം.ആർ. അനിതയുടെ ഉത്തരവ്. പരാതി മടക്കിയ കോഴിക്കോട് ജില്ലാ കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. കാന്താര സിനിമയുടെ സംഗീത സംവിധായകൻ…

Read More

ആദ്യപ്രതികരണം ചോദ്യത്തിനുള്ള മറുപടി മാത്രം, ഇപി വിവാദത്തില്‍ ലീഗില്‍ രണ്ടഭിപ്രായമില്ല; കുഞ്ഞാലിക്കുട്ടി

ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിലെ പ്രതികരണത്തില്‍ വിശദീകരണവുമായി പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. ആഭ്യന്തര പ്രശ്നം ആണല്ലോ എന്ന് റിപ്പോർട്ടർ ചോദിച്ചു. ആഭ്യന്തര പ്രശ്നം എന്ന് മറുപടി പറഞ്ഞു. ചോദ്യത്തിനുള്ള മറുപടിയെ പ്രസ്താവനയായി ചിതികരിക്കുകയായിരുന്നു. ചോദ്യവും ഉത്തരവും ലാപ്ടോപ്പിൽ വീണ്ടും പ്ലേ ചെയ്യിപ്പിച്ചായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം. ഇപിക്കെതിരായ ആരോപണത്തിൽ ആന്വേഷണം വേണം. ഗൗരവമുള്ള ആരോപണമാണിത്. ഈ വിഷയത്തില്‍ ലീഗില്‍ രണ്ടഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപി ജയരാജൻ വിവാദത്തിലെ നിലപാട് സംബന്ധിച്ച് ലീഗിനുള്ളിൽ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്ന…

Read More

ഖേദപ്രകടനത്തോടെ അവസാനിച്ചു; സുധാകരൻ വിവാദം അടഞ്ഞ അധ്യായമെന്ന് എം എം ഹസ്സൻ

കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവനയെ തുടർന്നുണ്ടായ വിവാദം അടഞ്ഞ അധ്യായമെന്ന് യുഡിഫ് കൺവീനർ എം എം ഹസ്സൻ. സുധാകരന്റേത് നാക്കു പിഴയാണ്. അതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചതോടെ വിഷയം അവസാനിച്ചുവെന്നും എം എം ഹസ്സൻ പറഞ്ഞു. ആർഎസ്എസ് അനുകൂല പരാമർശത്തിൽ സുധാകരനെതിരെ വലിയ വിമർശനമാണ് പാർട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നും ഉയർന്നത്. ഇതിന് പിന്നാലെ വാക്കുപിഴയെന്ന് സുധാകരൻ വ്യക്തമാക്കിയെങ്കിലും ഖേദപ്രകടനം കൊണ്ടായില്ലെന്നായിരുന്നു കെ മുരളീധരൻ അടക്കമുള്ളവരുടെ പ്രതികരണം. ആർഎസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനക്ക് പിന്നാലെ ആർഎസ്എസിന്റെ…

Read More