‘ഉമ്മൻചാണ്ടി ഡയറി എഴുതിയിരുന്നു, ചികിത്സയെക്കുറിച്ച് അതിലുണ്ട്’; കുടുംബത്തെ 20 വർഷമായി വേട്ടയാടുന്നു; ചാണ്ടി ഉമ്മൻ

കുടുംബത്തെ 20 വർഷമായി വേട്ടയാടുന്നുവെന്ന് ചാണ്ടി ഉമ്മൻ. ആരോഗ്യസ്ഥിതിയെയും രോഗ ചികിൽസയെയും കുറിച്ച് ഉമ്മൻചാണ്ടി ഡയറിയിൽ എഴുതിയിരുന്നുവെന്നും അതിൽ താൻ മുൻകൈ എടുത്ത് അമേരിക്കയിൽ കൊണ്ടുപോയി ചികിൽസിച്ചതടക്കമുള്ള കാര്യങ്ങൾ എഴുതിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ചികിത്സാ വിവാദത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ഒക്ടോബറിലാണ് ഡയറി എഴുതിയത്. ഇതെല്ലാം ജനങ്ങൾ അറിയട്ടെയെന്നും തന്റെ പിതാവിനെ ഞാൻ ദൈവമായാണ് കാണുന്നതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ‘അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അദ്ദേഹം വ്യക്തമായി ഒക്ടോബറിൽ എഴുതി വെച്ചിട്ടുണ്ട്. ഞാൻ യാദൃശ്ചികമായി കണ്ടതാണ്. അദ്ദേഹത്തിന്റെ…

Read More

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിവാദം; കേസ് തള്ളിപ്പോകാൻ ചിലർ വ്യാജ പരാതികൾ നൽകിയെന്ന് സംവിധായകൻ വിനയൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ വിവാദത്തിൽ പുതിയ ആരോപണവുമായി സംവിധായകൻ വിനയൻ. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെയാണ് വിനയൻ വീണ്ടും ആരോപണം ഉന്നയിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെക്കണമെന്ന് വിനയൻ ആവശ്യപ്പെട്ടു. ചലച്ചിത്ര അവാർഡ് നിർണയത്തിലെ ഇടപെടലിനെകുറിച്ച് മന്ത്രിക്ക് നൽകിയ പരാതിയിൽ മറുപടി കിട്ടിയില്ല. മറ്റു പലരെയും ബാധിക്കുമെന്നതിനാലാണ് താൻ കോടതിയിൽ പോകാതിരുന്നത്. കേസ് തള്ളി പോകാൻ വേണ്ടി കോടതിയിൽ ചിലർ വ്യാജ പരാതികൾ കൊടുത്തുവെന്നും വിനയൻ ആരോപിച്ചു. സംവിധായകൻ ഷാജി…

Read More

സിപിഎം പറഞ്ഞ രേഖകൾ വെളിച്ചം കാണുന്നില്ല; കയ്യിലുള്ള രേഖകളുമായി മാധ്യമങ്ങളെ കാണും; കുഴൽനാടൻ

മാസപ്പടി വിവാദത്തിൽ കയ്യിലുള്ള രേഖകളുമായി മാധ്യമങ്ങളെ ഇന്ന് കാണുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ഫേസ്ബുക്ക് കുറിപ്പിലാണ് കുഴൽനാടൻ ഇക്കാര്യം അറിയിച്ചത്.  ‘സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്  പുറത്തുവിടുമെന്ന് അവകാശപ്പെട്ട രേഖകൾ രണ്ടുദിവസമായിട്ടും വെളിച്ചം കാണാത്ത നിലയ്ക്ക്  എന്റെ കയ്യിലുള്ള  രേഖകളുമായി ഇന്ന് മാധ്യമങ്ങളെ കാണും’ എന്നാണ് മാത്യു കുഴൽനാടൻ കുറിച്ചിരിക്കുന്നത്. വീണ വിജയൻ കരിമണൽ കമ്പനിയിൽ നിന്ന് വാങ്ങിയ പണത്തിന് ആനുപാതികമായി ഐജിഎസ്ടി അടിച്ചിട്ടില്ലെന്ന ആരോപണത്തിലുറച്ച് നിൽക്കുകയാണ് മാത്യു കുഴൽനാടൻ എംഎൽഎ. അതേസമയം, ആരോപണം തെറ്റെന്ന് തെളിഞ്ഞാൽ പൊതുപ്രവർത്തനം…

Read More

‘ഞാനൊരു തുടക്കക്കാരനാണ്, താൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാൽ മാപ്പ് പറയാൻ തയാറാണ്’: എ.കെ ബാലന് മറുപടിയുമായി മാത്യു കുഴൽനാടൻ

 മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കെതിരായ ഐജിഎസ്ടി ആരോപണത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലനു മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. വീണയും ബന്ധപ്പെട്ട കമ്പനിയും ഐജിഎസ്ടി അടച്ചിട്ടില്ലെന്ന് തെളിയിച്ചാൽ മുതിർന്ന നേതാവായ എ.കെ.ബാലൻ എന്തു ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു. ഐജിഎസ്ടി അടച്ചെന്നു തെളിയിച്ചാൽ, ആരോപണങ്ങൾ പിൻവലിച്ചു മാപ്പു പറയാനും പൊതുപ്രവർത്തനം അവസാനിപ്പിക്കാനും മാത്യു കുഴൽനാടൻ തയാറാകുമോ എന്ന ബാലന്റെ വെല്ലുവിളിക്കാണ് കുഴൽനാടന്റെ മറുചോദ്യം. ”സിഎംആർഎൽ കമ്പനിയിൽനിന്നും വീണയും എക്സാലോജിക് സൊല്യൂഷൻസും കൈപ്പറ്റിയ 1.72 കോടിക്ക് ഐജിഎസ്ടി…

Read More

‘രാഹുൽ ഗാന്ധിക്കാണ് ലജ്ജ തോന്നേണ്ടത്’: ഫ്‌ലയിങ് കിസ് വിവാദത്തിൽ സ്മൃതി ഇറാനി

രാഹുൽ ഗാന്ധിയുടെ ‘ഫ്‌ലയിങ് കിസ്’ വിവാദത്തിൽ വീണ്ടും പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അങ്ങേയറ്റം മോശം പെരുമാറ്റമാണ് രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ഒരു പുരുഷൻ പാർലമെന്റിൽ ഏറ്റവും നിന്ദ്യമായ പെരുമാറ്റം കാഴ്ചവച്ചെന്നും സ്മൃതി കൂട്ടിച്ചേർത്തു. സ്വന്തം പ്രവർത്തി ഓർത്ത് രാഹുൽ ഗാന്ധിക്കാണ് ലജ്ജ തോന്നേണ്ടത്. തനിക്കോ മറ്റു സ്ത്രീകൾക്കോ അതിൽ നാണക്കേടു തോന്നേണ്ട ആവശ്യമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. ”ഗാന്ധിയുടെ പരമ്പരയിൽപ്പെട്ട ഒരാൾക്ക് പാർലമെന്റിലെ കാര്യങ്ങളിൽ ചിലപ്പോൾ താൽപര്യം ഉണ്ടാകില്ല. അവിടെ സംഭവിച്ച…

Read More

‘കരാർ എങ്ങനെ പുറത്തു പറയും’; വീണയുടെ ഐടി കമ്പനി ഇപ്പോൾ ഇല്ലെന്ന് എം.വി ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ ഐടി കമ്പനി ഇപ്പോൾ ഇല്ലെന്നും രണ്ടു കമ്പനികൾ തമ്മിൽ ഏർപ്പെടുന്ന കരാർ എങ്ങനെ പുറത്തു പറയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിയുമായി ബന്ധപ്പെട്ടു നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനി വാങ്ങിയ പണത്തിനു സേവനം നൽകിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ അക്കൗണ്ട് പാർട്ടിയുടെ കണക്കിൽപെടുത്തേണ്ട. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിക്കുന്നതിൽ എതിർപ്പില്ല. പാർട്ടിക്ക് ഒന്നും മറച്ചു വയ്ക്കാനില്ല. കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ കാര്യം…

Read More

മാസപ്പടി പൊട്ടിത്തെറി ഉണ്ടാക്കാൻ പോകുന്നത് യുഡിഎഫിൽ; അടിയന്തര പ്രമേയം കൊണ്ടുവരാതിരുന്നത് പിണറായിയുടെ മറുപടി ഭയന്നെന്ന് എകെ ബാലൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് എ കെ ബാലൻ. വിഷയം പ്രതിപക്ഷം സഭയിൽ കൊണ്ടുവരാതിരുന്നതിനെ കുറിച്ചായിരുന്നു എ കെ ബാലന്റെ പ്രതികരണം. പിണറായിയുടെ മറുപടി ഭയന്നാണ് പ്രതിപക്ഷം വിഷയം കൊണ്ടുവരാതിരുന്നത് എന്ന് എകെ ബാലൻ പറഞ്ഞു. മാസപ്പടി പൊട്ടിത്തെറി ഉണ്ടാക്കാൻ പോകുന്നത് കോൺഗ്രസിലും യുഡിഎഫിലും ആണ്. അടിയന്തര പ്രമേയം അവതരിപ്പിക്കാൻ യുഡിഎഫിന് എന്തായിരുന്നു തടസം എന്നും എകെ ബാലൻ ചോദിച്ചു.  വിവാദം കേരള സമൂഹം പരമപുച്ഛത്തോടെയാണ്…

Read More

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദം; രഞ്ജിത്തിനെതിരായ ആരോപണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എ ഐ വൈ എഫ്

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിന് എതിരെ ഉയർന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എ ഐ വൈ എഫ്. സ്വന്തം താല്പര്യങ്ങൾ നടപ്പിലാക്കാൻ വേണ്ടി അക്കാദമിയെ ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നും എ ഐ വൈ എഫ് പറഞ്ഞു. രഞ്ജിത്തിനെതിരെ സിനിമ അവാർഡ് നിർണ്ണയവുമായി ബന്ധപ്പെട്ട് സംവിധായകൻ വിനയനും ജൂറി അംഗങ്ങളും ഉൾപ്പെടെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണ്. അതിനാൽ ഈ വിഷയത്തിൽ അക്കാദമിക്ക് പുറത്തുനിന്നുള്ളവരെ ഉൾപ്പെടുത്തി സമഗ്രമായ അന്വേഷണം…

Read More

സംസ്ഥാന ചലച്ചിത്ര അവാർ‍‍ഡ് വിവാദം; പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

2022 ലെ സംസ്ഥാന ചലച്ചിത്ര അവാർ‍‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പുരസ്കാര നിർണ്ണയത്തിൽ സ്വജനപക്ഷപാതം ഉണ്ടായെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടുവെന്നുമാണ് ഹർജിയിലെ ആരോപണം. സംവിധായകൻ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥനത്ത് തുടരാൻ അർഹനല്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിനെതിരെ നേരത്തെ സംവിധായകൻ വിനയനും രംഗത്ത് വന്നിരുന്നു. രംഞ്ജിത്തിനെതിരായ പരാതി അന്വേഷിക്കാൻ മുഖ്യമന്ത്രി ഉത്തരവ് ഇട്ടിരുന്നു

Read More

മിത്ത് വിവാദത്തില്‍ സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണത്തിന്മേല്‍ തനിക്ക് യാതൊന്നും കൂട്ടിച്ചേര്‍ക്കാനില്ല: സീതാറാം യെച്ചൂരി

മിത്ത് വിവാദത്തില്‍ സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണത്തിന്മേല്‍ തനിക്ക് യാതൊന്നും കൂട്ടിച്ചേര്‍ക്കാനില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിവാദമെന്തെന്നതില്‍ തനിക്ക് വിശദമായി ധാരണയില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. ഡല്‍ഹിയിലെ എച്ച്‌.കെ.എസ് ഭവനില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചയ്ക്കെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ വിഷയം സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചചെയ്താല്‍ മതിയെന്നാണ് പാര്‍ട്ടി നിലപാട് എന്നാണ് വിവരം. ഇതിനിടയിലാണ് കേന്ദ്ര കമ്മിറ്റിയുടെ അവസാന ദിനത്തിലും വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയത്. വിഷയത്തില്‍ സംസ്ഥാന…

Read More