‘ഉദ്ദേശിച്ച അർത്ഥത്തിലല്ല വ്യാഖ്യാനിച്ചത്, ബിജെപി തിരുവനന്തപുരത്ത് വിജയിക്കും’; തിരുത്തി രാജഗോപാൽ

ശശി തരൂരിനെക്കുറിച്ച് നടത്തിയ പരാമർശം താനുദ്ദേശിച്ച അർത്ഥത്തിലല്ല മാധ്യമങ്ങൾ വ്യാഖ്യാനിച്ചതെന്ന് മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാൽ. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ അടുത്ത കാലത്ത് മറ്റൊരാൾക്ക് അവസരമുണ്ടാവുമോ എന്ന് സംശയമാണെന്നും തരൂരിന്റെ സേവനം ഇനിയും ലഭ്യമാവട്ടെയെന്ന് പ്രാർത്ഥിക്കുകയാണെന്നുമായിരുന്നു രാജഗോപാലിന്റെ പരാമർശം. സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി അദ്ദേഹം എത്തിയത്. മോദി സർക്കാരിന്റെ പ്രവർത്തന മികവിലും, പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്താൽ തിരുവനന്തപുരത്ത് ബി ജെ പിയ്ക്ക് വിജയിക്കാനുള്ള സാഹചര്യം നിലവിലുണ്ടെന്നും, മാത്രമല്ല നിലവിൽ തരൂരിന്റെ മണ്ഡലത്തിലെ സാന്നിദ്ധ്യം നാമമാത്രമാണ്…

Read More

പി ജയരാജൻ ആർമിയെ ശാസിച്ചത് പഴയ ചരിത്രം; മുഖ്യമന്ത്രിയുടെ സ്തുതി ഗാനത്തിൽ തെറ്റില്ല; ഇ പി ജയരാജൻ

മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള സ്തുതി ഗാനത്തിൽ തെറ്റില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ജനം ഇഷ്ടപ്പെടുമ്പോൾ പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികം. അതിൽ തെറ്റില്ല. പി ജയരാജൻ ആർമിയെ പാർട്ടി ശാസിച്ചത് പഴയ ചരിത്രം. അതിപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ചും ഇ പി ജയരാജൻ സംസാരിച്ചു. ഗവർണറെ കാണാനും പ്രശ്നങ്ങൾ അവതരിപ്പിക്കാനും ജനങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ കൃഷിക്കാരുടെയും ജനങ്ങളുടെയും പ്രശ്‌നങ്ങളിൽ പരിഹാരം കാണാൻ ഗവർണർക്കല്ല,…

Read More

ഇ പി ജയരാജന്റെ ‘വികലാംഗൻ’ പരാമർശം വിവാദത്തിൽ; നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരന് മർദനമേറ്റ സംഭവത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ നടത്തിയ പ്രസ്താവന വിവാദമാകുന്നു. ‘വികലാംഗൻ’ പരാമർശം നടത്തിയ ജയരാജനെതിരെ ഭിന്നശേഷി അവകാശ നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. ഇതുന്നയിച്ച് ഭിന്നശേഷി കമ്മീഷണർക്ക് വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ പരാതി നൽകി. ആലപ്പുഴയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂരിനാണ് മർദനമേറ്റത്. കരിങ്കൊടി കാണിച്ചതിന് പൊലീസ് ബലം പ്രയോഗിച്ച് നീക്കിയ അജിമോനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വികലാംഗൻ…

Read More

രഞ്ജിത്തിന്റെ വാദം പൊളിയുന്നു; സമാന്തരയോഗം നടന്നു, കത്ത് പുറത്ത്

ചലച്ചിത്ര അക്കാദമിയിൽ സമാന്തര യോഗം ചേർന്നില്ലെന്ന അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ വാദം പൊളിയുന്നു. ഒൻപത് കൗൺസിൽ അംഗങ്ങൾ പങ്കെടുത്ത സമാന്തരയോഗം തീരുമാനങ്ങളെടുത്ത് സാംസ്‌കാരിക മന്ത്രി സജി ചെറിയാന് അയച്ച കത്തിന്റെ വിവരങ്ങൾ പുറത്തുവന്നു.  താൻ രാജി വയ്ക്കേണ്ട കാര്യമില്ലെന്നും തനിക്കെതിരെ ഭരണ സമിതി അംഗങ്ങൾ വിമത യോഗം ചേർന്നിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരായ നിലപാട് പരസ്യമാക്കി കൗൺസിൽ അംഗങ്ങൾ തന്നെ രംഗത്തെത്തിയത്. 9 പേർ യോഗം ചേർന്ന് രഞ്ജിത്തിനെതിരെ സർക്കാരിനു കത്തയച്ചതായി സ്ഥിരീകരിച്ച ഇവർ രഞ്ജിത്ത്…

Read More

ദീപികയുടെയും ഹൃത്വികിന്റെയും ഇന്റിമേന്റ് രംഗം വിവാദത്തില്‍

ഷാരൂഖ് ഖാന്‍ നായകനായ ‘പഠാന്’ ശേഷം സിദ്ധാര്‍ഥ് ഒരുക്കുന്ന ചിത്രമാണ്  ഫൈറ്റര്‍. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ ഗംഭീര തിരിച്ച് വരവ് നടത്തിയ ചിത്രം കൂടിയായിരുന്നു പഠാന്‍. 2023 ജനുവരി 25 റിലീസ് ചെയ്ത ചിത്രം 1050 കോടിയിലേറയാണ് വരുമാനം നേടിയത്. ഫൈറ്ററില്‍ ഹൃത്വിക് റോഷനും ദീപിക പദുകോണുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ടീസറിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. 24 മില്യണ്‍ വ്യൂവാണ് 1.13 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിന് ഇതുവരെ ലഭിച്ചത്….

Read More

‘നിങ്ങൾ വേവലാതിപ്പെടണ്ട’, നോട്ടീസ് വരട്ടെ; മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

മാസപ്പടി വിഷയത്തിൽ നോട്ടീസ് അയക്കാനുള്ള ഹൈക്കോടതി നിർദേശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങൾ വേവലാതിപ്പെടണ്ടല്ലോ, ഞാനല്ലേ വേവലാതിപ്പെടേണ്ടതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എറണാംകുളം ജില്ലയിൽ നടക്കുന്ന നവകേരള സദസിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്.  കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനും നോട്ടീസ് അയക്കണമെന്ന ഹൈക്കോടതിയുടെ നിർദേശമുണ്ടായത്.  ‘മാധ്യമ പ്രവർത്തകർ സാധാരണ രീതിയിൽ റിപ്പോർട്ട് ചെയ്യണം. നിങ്ങൾ ആരെയെങ്കിലും കരിങ്കൊടി കാണിക്കാൻ കൊണ്ടുവന്നിട്ട് പറഞ്ഞിട്ട് കാര്യമില്ല. ഇന്നലെ നടന്നത് പ്രത്യേകം അന്വേഷിക്കട്ടെ. മാധ്യമ…

Read More

മാസപ്പടി വിവാദം: മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ നിര്‍ദ്ദേശം; നിര്‍ണായ നീക്കവുമായി ഹൈക്കോടതി

മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും  രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി അടക്കം രാഷ്ട്രീയ നേതാക്കളും കരിമണൽ കമ്പനിയിൽ നിന്നും പണം വാങ്ങിയതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിര്‍ണായക നീക്കവുമായി ഹൈക്കോടതി. കേസിൽ സ്വമേധയാ  കക്ഷി ചേര്‍ന്ന  കോടതി, മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ നിര്‍ദ്ദേശിച്ചു. ഹര്‍ജിയിൽ എല്ലാവരെയും കേൾക്കണമെന്നും, എതിർകക്ഷികളെ കേൾക്കാതെ തീരുമാനം എടുക്കാനാകില്ലെന്ന് ജസ്റ്റിസ് കെ ബാബു ചൂണ്ടിക്കാട്ടി. ഇതോടെ കേസിൽ എതിർകക്ഷികളുടെ വാദം കേൾക്കുമെന്നും ഉത്തരവ്  വൈകുമെന്നും ഉറപ്പായി. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മൂവാറ്റുപുഴ വിജിലൻസ്…

Read More

ലോകകപ്പ് ക്രിക്കറ്റ് ; ഇന്ത്യ ന്യൂസിലൻഡ് മത്സരത്തിന് മുൻപ് പിച്ചിനെ ചൊല്ലി വിവാദം

ലോകകപ്പിലെ ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ സെമി ഫൈനലില്‍ നടക്കാനിരിക്കെ പിച്ചിനെചൊല്ലി വിവാദം മുറുകുന്നു. മത്സരം ഇന്ത്യക്ക് അനുകൂലമാക്കാന്‍ പിച്ചില്‍ ബിസിസിഐ അവസാന നിമിഷം മാറ്റം വരുത്തിയെന്നാണ് ആരോപണം. പിച്ചിലുണ്ടായിരുന്ന പുല്ല് പൂര്‍ണമായും നീക്കം ചെയ്തതും മുമ്പ് കളിച്ച പിച്ചില്‍ തന്നെ ഇന്നത്തെ മത്സരം നടത്താന്‍ തീരുമാനിച്ചതും ഇതിന്‍റെ ഭാഗമാണെന്നാണ് ആരോപണം.വന്‍ സ്കോര്‍ പിറന്ന മുംബൈയിലെ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ലോ പിച്ചിലായിരിക്കും ഇന്നത്തെ മത്സരമെന്നതാണ് വിമര്‍ശനം. മുംബൈയില്‍ ഇതുവരെ മത്സരത്തിന് ഉപയോഗിക്കാതിരുന്ന ഏഴാം നമ്പര്‍ പിച്ചിലായിരുന്നു ഇന്നത്തെ ഇന്ത്യ-ന്യൂസിലന്‍ഡ്…

Read More

പി എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം; പരീക്ഷാ കൺട്രോളർക്ക് താക്കീത്, ഗുരുതര വീഴ്ചയെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ

മഹാരാജാസ് കോളജിലെ മാർക് ലിസ്റ്റ് വിവാദത്തിൽ പരീക്ഷാ കൺട്രോളർക്ക് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ മുന്നറിയിപ്പ്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ മാർക് ലിസ്റ്റ് തെറ്റായി പ്രസിദ്ധീകരിച്ചതിലാണ് പരീക്ഷാ കൺട്രോളർക്ക് താക്കീത് നൽകിയത്. പരീക്ഷാ കൺട്രോളർക്ക് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വിലയിരുത്തി. കണ്‍ട്രോളര്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നുവെന്ന് ഡയറക്ടര്‍ വ്യക്തമാക്കി. സോഫ്റ്റ്‌വെയറിലെ പിഴവ് ബോധ്യപ്പെട്ടിട്ടും തിരുത്താന്‍ നടപടി ഉണ്ടായില്ലെന്നും വിമര്‍ശനം ഉന്നയിച്ചു. പിഴവ് കണ്ടെത്തിയിട്ടും തിരുത്താത്തതിനാൽ കോളജിലെ പരീക്ഷാ…

Read More

കേരളവർമ്മയിൽ തെരഞ്ഞെടുപ്പ്: 4 തവണ റീകൗണ്ടിങ് നടത്തി; എസ്എഫ്ഐക്കാർ എന്തുംചെയ്യുന്നവരെന്ന് കെ. സുധാകരൻ

കേരളവര്‍മ കോളേജിലെ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പിൽ നാലുതവണയിലേറെ റീകൗണ്ടിങ് നടത്തിയെന്നാണ് തനിക്കുകിട്ടിയ വിവരമെന്നും അതില്‍ ക്രമക്കേടുണ്ടെന്നും കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. റീകൗണ്ടിങ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ്.എഫ്.ഐ. ഒരു വോട്ടിന് തോറ്റിടത്ത് ഏഴുവോട്ടിന് ജയിച്ചുവെന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കാത്തതാണ്‌. അതുകൊണ്ട് അത് നിയമവശത്തിലൂടെ പരിഹരിക്കാനുള്ള ശ്രമം കെ.എസ്.യുവിന്റെ ഭാഗത്തുനിന്നുണ്ടാകും. അതിന് കെ.പി.സി.സി. പൂര്‍ണമായ പിന്തുണ കൊടുത്തിട്ടുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ‘ഒരു വോട്ടിന് ജയിച്ചുനിന്ന ഒരു തിരഞ്ഞെടുപ്പ്. റീകൗണ്ടിങ് ആവശ്യം ഉയരുന്നു. നാലോ അഞ്ചോ തവണ റീകൗണ്ടിങ് നടത്തി. അങ്ങനെയുണ്ടോ ഒരു റീകൗണ്ടിങ്?…

Read More