നഗ്നത പ്രദർശിപ്പിക്കുന്ന വേഷവുമായി ഗ്രാമി ചടങ്ങിൽ; കാണികളെ ‍ഞെട്ടിച്ച് കാനിയേ വെസ്റ്റും ഭാര്യ ബിയാങ്കയും

ഗ്രാമി പുരസ്‌കാര ചടങ്ങ് തകൃതിയായി നടക്കുന്നതിനിടെ കാണികളെ ‍ഞെട്ടിച്ചത് ഗായകൻ കാനിയേ വെസ്റ്റും ഭാര്യ ബിയാങ്ക സെൻസോറിയുമാണ്. 67ാമത് ഗ്രാമി അവാർഡ് ദാന ചടങ്ങിലേയ്ക്ക് കാന്യേ കറുത്ത വസ്ത്രം ധരിച്ച് എത്തിയപ്പോൾ ഭാര്യ ബിയാങ്ക കറുത്ത കോട്ട് ധരിച്ചാണ് എത്തിയത്. എന്നാൽ റെഡ് കാർപെറ്റിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയം കറുത്ത കോട്ട് മാറ്റി ബിയാങ്ക പോസ് ചെയ്തു. പൂർണമായും സുതാര്യമായ ഒരു വസ്ത്രമാണ് ഉള്ളിലുണ്ടായിരുന്നത്. അടിവസ്ത്രം ധരിക്കാത്ത ബയാങ്കയുടെ ചിത്രങ്ങൾ അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്….

Read More

എലപ്പുള്ളി ബ്രൂവറി; ആരോടും ആലോചിക്കാതെയാണ് പദ്ധതിയുമായി മുന്നോട്ട് പോയത്: അനുമതി നൽകിയതിൽ വൻ അഴിമതിയെന്ന് രമേശ് ചെന്നിത്തല

പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയതിൽ വൻ അഴിമതിയാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഒരു വകുപ്പുകളും അറിയാതെയാണ് സര്‍ക്കാര്‍ നീക്കം നടത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഘടക കക്ഷികളെയും സര്‍ക്കാര്‍ വിശ്വാസത്തിലെടുത്തില്ല. ആരോടും ആലോചിക്കാതെയാണ് പദ്ധതിയുമായി മുന്നോട്ട് പോയത്. ഡൽഹി മദ്യനയ അഴിമതിക്കേസിലെ കമ്പനിക്കാണ് മദ്യനിര്‍മാണ ശാല തുടങ്ങാൻ അനുമതി നൽകിയത്.  പിന്നിൽ അഴിമതിയുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ്.  നായനാര്‍ സര്‍ക്കാരിന്‍റെ കാലത്ത് ബ്രൂവറിക്ക് അനുമതി നൽകിയത് നടപടികള്‍ പാലിച്ചാണ്….

Read More

താൻ പുറത്തുവിട്ട രേഖ വ്യാജമെന്ന് മന്ത്രി പറഞ്ഞിട്ടില്ല; ഒയാസിസ് കമ്പനിക്കു വേണ്ടിയാണ് സർക്കാർ മദ്യനയം മാറ്റിയത്: വി.ഡി സതീശന്‍

പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറിയിൽ തീരുമാനമെടുത്തത് മുഖ്യമന്ത്രിയും, മന്ത്രി എം.ബി രാജേഷും മാത്രം അറിഞ്ഞെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആവര്‍ത്തിച്ചു. താൻ പുറത്തുവിട്ട രേഖ വ്യാജമെന്ന് സർക്കാർ പറഞ്ഞിട്ടില്ല. ഒയാസിസ് കമ്പനിക്കു വേണ്ടിയാണ് സർക്കാർ മദ്യനയം മാറ്റിയത്. മദ്യ നയം മാറും മുൻപ് അവർ അവിടെ സ്ഥലം വാങ്ങി. മദ്യനയം മാറും എന്ന് കമ്പനി എങ്ങിനെ അറിഞ്ഞു ? അപ്പോള്‍ ഈ കമ്പനിക്ക് വേണ്ടി ആണ് മദ്യനയം മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബ്രൂവറി വന്നാൽ പാലക്കാട് വലിയ ജലക്ഷാമം…

Read More

ഇപി ജയരാജന്‍റെ ആത്മകഥാ വിവാദം; ‘പ്രതി ഒരാൾ മാത്രം, കുറ്റപത്രം ഉടൻ’: പൊലീസ് അന്വേഷണം പൂർത്തിയാക്കി

സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്‍റെ ആത്മകഥ വിവാദത്തിൽ പൊലീസ് അന്വേഷണം പൂർത്തിയാക്കി. അന്വേഷണ സംഘം ഉടൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ഡിസി ബുക്ക്സ്  പ്രസിദ്ധീകരണ വിഭാഗം മേധാവി എ.വി ശ്രീകുമാർ മാത്രമാണ് കേസിൽ പ്രതി. കൂടുതൽ പേരെ പ്രതിചേർക്കണ്ടതില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഏറെ വിവാദമായ ആത്മകഥാ വിവാദ കേസിൽ അന്വേഷണം പൂർത്തിയാക്കിയത്. കരാർ ഇല്ലാതെയും, ഇ.പി ജയരാജന്‍റെ അനുമതി ഇല്ലാതെയുമാണ് ഡിസി ബുക്സ് ആത്മകഥയെക്കുറിച്ച് പ്രചരണം നടത്തിയത്…

Read More

ഇടതുമുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രമാണ്; മദ്യനയത്തിൽ സർക്കാർ നയം സുവ്യക്തമാണ്: പിപിഇ കിറ്റ് വിവാദം തളളി മുഖ്യമന്ത്രി

കൊവിഡ് മഹാമാരി സമയത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ വൻക്രമക്കേടുണ്ടായെന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ (സിഎജി) റിപ്പോർട്ട് നിയമസഭയിൽ തളളി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണി സത്യസന്ധമായാണ് പ്രവർത്തിച്ചിട്ടുളളതെന്നും അദ്ദേഹം പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കുളള മറുപടിയായി പറഞ്ഞു. മദ്യ കമ്പനി വിവാദവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. ‘കൊവിഡ് കാലത്ത് ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. പിപിഇ കി​റ്റ് അനിവാര്യമായിരുന്നു. ആവശ്യത്തിന് അവശ്യസാധനങ്ങൾ കിട്ടാത്ത അവസ്ഥ ഉണ്ടായിരുന്നു. സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സർക്കാർ നൽകിയിരുന്നു. കൊവിഡ്…

Read More

കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ; സിപിഐ വികസന വിരുദ്ധരല്ല: ബ്രൂവറി വിവാദത്തില്‍ പ്രതികരിച്ച് ബിനോയ് വിശ്വം

എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതി വിവാദത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്.സിപിഐ  വികസന വിരുദ്ധരല്ല. പക്ഷേ ഏത് വികസന മായാലും കുടിവെള്ളത്തെ മറന്നു കൊണ്ടാകരുത്. ആരും ഇക്കാര്യത്തില്‍ മൗനം പാലിച്ചിട്ടില്ല. കൃത്യമായ നിലപാട് എക്സൈസ് മന്ത്രിയെ അറിയിച്ചിട്ടുണ്ട്. കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ. വിഷയം ഇടതുമുന്നണി ചര്‍ച്ചചെയ്തോ എന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി…..

Read More

‘അത് എന്റെ കാർ അല്ല, സുഹൃത്തിന്റെ കാർ ആണ്; ഇനി ആരും എന്നെ ക്രൂശിക്കരുത്’; അസീസ് നെടുമങ്ങാട്

കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടിയുടെ മേക്കപ്പ്മാനും നിർമാതാവുമായ ജോർജിന്റെ മകൾ സിന്തിയയുടെ വിവാഹം. ചടങ്ങിൽ മമ്മൂട്ടി കുടുംബ സമേതം പങ്കെടുത്തിരുന്നു. സിനിമാ മേഖലയിലെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. നടൻ അസീസ് നെടുമങ്ങാടും ചടങ്ങിൽ പങ്കെടുത്തു. ബെൻസ് കാറിലാണ് അസീസ് നെടുമങ്ങാടെത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ബെൻസ് കാർ ഓടിച്ചെത്തിയ അസീസ് വണ്ടി പാർക്ക് ചെയ്യാൻ നൽകിയിട്ട് പോകുന്നതാണ് വീഡിയോയിലുള്ളത്. ഇതിനുപിന്നാലെ ചിലർ നടനെ പരിഹസിച്ചുകൊണ്ട് കമന്റ് ചെയ്തിരുന്നു. ഇതിൽ പ്രതികരിച്ചിരിക്കുകയാണ് നടനിപ്പോൾ. ‘കാറിൽ…

Read More

‘അസിസ്റ്റന്റിന് കൈ കൊടുത്തില്ല, നടന്‍മാരെ കെട്ടിപ്പിടിച്ച് നിത്യ മേനോൻ’; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

വേദിയില്‍വെച്ച് സഹപ്രവര്‍ത്തകനെ അപമാനിച്ചെന്ന് ആരോപിച്ച് തെന്നിന്ത്യന്‍ നടി നിത്യ മേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ‘കാതലിക്ക് നേരമില്ലൈ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം. ജയം രവിയാണ് ചിത്രത്തിലെ നായകന്‍. വേദിയിലേക്ക് കയറിയ നിത്യയെ കണ്ട് അസിസ്റ്റന്റ് ഡയറക്ടറായ ഒരാള്‍ ഷേക്ക് ഹാന്‍ഡിനുവേണ്ടി നീട്ടിയെങ്കിലും നിത്യ മേനോന്‍ അത് നിരസിക്കുകയായിരുന്നു. തനിക്ക് സുഖമില്ലെന്നും കോവിഡോ മറ്റോ ആണെങ്കില്‍ പകരുമെന്നുമായിരുന്നു നിത്യ അയാളോട് പറഞ്ഞത്. എന്നാല്‍ അതിന് മുമ്പ് നടന്‍ വിനയ് റായ് സ്റ്റേജിലേക്ക് വന്നപ്പോള്‍ നടി ചേര്‍ത്തുപിടിക്കുന്നതും…

Read More

ഇ പി ജയരാജന്റെ ആത്മകഥ വിവാദം; ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവി എവി ശ്രീകുമാറിന് മുൻകൂർ ജാമ്യം: കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി

സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിന്മേലെടുത്ത കേസില്‍ എ വി ശ്രീകുമാറിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡി സി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവിയാണ് എ വി ശ്രീകുമാർ. അതേസമയം, കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി പറഞ്ഞു. എഡിറ്റോറിയൽ കമ്മിറ്റി തെറ്റ് ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കുന്നുണ്ടോയെന്ന് ശ്രീകുമാറിനോട് ഹൈക്കോടതി ചോദിച്ചു. ഒരു വ്യക്തിയെ അപമാനിക്കുകയായിരുന്നു ഡിസി ബുക്സെന്നും ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് പരാതിക്കാരനെ അപമാനിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നും കോടതി…

Read More

‘ജോസഫ് വിജയ്’ എന്ന് അഭിസംബോധന ചെയ്ത് ഗവർണർ; ഫാഷിസത്തിനു കുടപിടിക്കുന്നു: തിരിച്ചറിയാനുള്ള വിവേകം വിജയ് കാണിക്കണമെന്ന് ഡിഎംകെ

അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനി അതിക്രമത്തിനിരയായ സംഭവത്തിൽ ഗവർണർ ആർ.എൻ.രവിയെ സന്ദർശിച്ച നടനും ടിവികെ നേതാവുമായ വിജയ്‌യെ ‘ജോസഫ് വിജയ്’ എന്ന് അഭിസംബോധന ചെയ്തു സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട തമിഴ്നാട് രാജ്ഭവൻ വിവാദത്തിലായി. ഗവർണർക്കു കൈമാറിയ കത്തിൽ ഉൾപ്പെടെ വിജയ് എന്നു മാത്രമാണ് പേരെന്നിരിക്കെ ‘ജോസഫ് വിജയ്’ എന്നു പ്രത്യേകം ചേർത്തതു വഴി രാജ്ഭവൻ ഫാഷിസത്തിനു കുടപിടിക്കുകയാണെന്നും ഇക്കാര്യം തിരിച്ചറിയാനുള്ള വിവേകം വിജയ് കാണിക്കണമെന്നും ഡിഎംകെ വിദ്യാർഥി വിഭാഗം അധ്യക്ഷൻ രാജീവ് ഗാന്ധി പരിഹസിച്ചു. വിജയ്‌ക്ക് ഫാഷിസവും പായസവും തമ്മിൽ വേർതിരിച്ചറിയാനുള്ള കഴിവില്ലെന്നും…

Read More