
ഓൺലൈൻ മാദ്ധ്യമങ്ങളെ നിയന്ത്രിക്കണം; ഫെഫ്‌കയ്ക്ക് കത്തയച്ച് നിർമാതാക്കൾ
ഓൺലൈൻ മാദ്ധ്യമങ്ങളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഫെഫ്കയ്ക്ക് കത്തയച്ച് നിർമാതാക്കൾ. അക്രഡിറ്റേഷൻ നിർബന്ധമാക്കണമെന്നാണ് കത്തിലുള്ളത്. നാളെ നടക്കുന്ന ഫെഫ്ക സ്റ്റിയറിംഗ് കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ആറ് മാസമായി ഈ വിഷയം നിർമാതാക്കൾ ചർച്ച ചെയ്തുവരികയായിരുന്നു. എന്നാൽ നടൻ സിദ്ദിഖിന്റെ മകന്റെ മരണത്തിന് പിന്നാലെ ആ വീട്ടിൽ പോയി പല മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്ത രീതി, പല നടിമാരും ഓൺലൈൻ മാദ്ധ്യമങ്ങളിൽ നിന്ന് നേരിട്ട ദുരനുഭവം തുടങ്ങി സമീപകാലത്തുണ്ടായ ചില സംഭവങ്ങളാണ് ഇപ്പോൾ കത്ത് നൽകാൻ…