
സമാനതകളില്ലാത്ത ജനത്തിരക്ക്: പുതുപ്പള്ളിയിലെ ഗതാഗത നിയന്ത്രങ്ങൾ അറിയാം
അവസാനമായി പ്രിയ നേതാവായ ഉമ്മൻ ചാണ്ടിയെ ഒരു നോക്കുകാണാൻ നാട് എത്തുന്നതിന്റെ പശ്ചാത്തലത്തിൽ കോട്ടയത്ത് പുതുപ്പള്ളിയിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുപ്പള്ളിയിൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ: 1. തെങ്ങണയില്‍നിന്ന് കോട്ടയം ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ ഞാലിയാകുഴി ജംക്‌ഷനില്‍നിന്ന് തിരിഞ്ഞ് ചിങ്ങവനം വഴി പോകേണ്ടതാണ്. കൂടാതെ ഞാലിയാകുഴിക്കും എരമല്ലൂര്‍ കലുങ്കിനും ഇടയ്ക്കുള്ളതും കോട്ടയം, മണര്‍കാട് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ എരമല്ലൂര്‍ കലുങ്ക് ജംക്‌ഷനില്‍നിന്നു കൊല്ലാട് ഭാഗത്തേക്കു പോകേണ്ടതാണ്. 2….