
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു; മേഖല തിരിച്ചുളള നിയന്ത്രണത്തിൽ ഇളവിന് സാധ്യത
സംസ്ഥാനത്തെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനൊരുങ്ങി കെഎസ്ഇബി. വേനല്‍ മഴ ലഭിച്ചതോടെ പ്രതിദിന വൈദ്യുതി ഉപഭോഗത്തില്‍ കുറവ് വന്നതിന് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ ദിവസം വൈദ്യുതി ഉപഭോഗം നൂറ് ദശലക്ഷം യൂണിറ്റിന് താഴെ എത്തിയിരുന്നു. പീക്ക് ടൈം ആവശ്യകതയും കുറഞ്ഞ പശ്ചാത്തലത്തില്‍ നിയന്ത്രണം ഇനി വേണ്ടി വരില്ലെന്നാണ് വിലയിരുത്തല്‍. ആകെ ഉപയോഗം കുറഞ്ഞതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിൽ ഇളവ് ഏർപ്പെടുത്തും. ഘട്ടം ഘട്ടം ആയി നിയന്ത്രണം ഒഴിവാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. എന്നാൽ പീക് ആവശ്യകത…