
ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു; ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂമുകൾ തുറന്നു
വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇതിൽ രണ്ടു പേർ കുട്ടികളാണ്. മലവെള്ളപ്പാച്ചിൽ തുടരുന്നത് രക്ഷാപ്രവർത്തനം ദുഷ്‌ക്കരമാക്കുകയാണ്. വയനാട് ഇന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായത്. മുണ്ടക്കൈയിലെ 400ലധികം കുടുംബങ്ങളാണ് ഒറ്റപ്പെട്ടുകിടക്കുന്നത്. ഉരുൾപൊട്ടലിൽ ചൂരൽമലയിലെ പാലം തകർന്നു. നിരവധി പേരെ പരിക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റി. 33 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. മുണ്ടക്കൈയിൽ മാത്രം നാനൂറോളം കുടുംബങ്ങളാണുള്ളത്. അട്ടമലയിലെ വീടുകളെല്ലാം ഒലിച്ചുപോയെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ഉരുൾപൊട്ടലിൽ ചൂരൽമല വെള്ളാർമല ജിവിഎച്ച്എസ്എസ് സ്‌കൂൾ…