
കായിക മേഖലയിലൂടെ ദുബൈക്ക് ലഭിച്ചത് 900 കോടി ദിർഹം
കായിക മേഖലയിലൂടെ കഴിഞ്ഞ വർഷം ദുബൈക്ക് ലഭിച്ചത് 900 കോടി ദിർഹം. ദുബൈ സൂപ്പർ കപ്പ്, വേൾഡ് ടെന്നിസ്ലീഗ് ഉൾപെടെ ഇവിടെ നടന്ന രാജ്യാന്തര, പ്രാദേശിക ടൂർണമെൻറുകളിൽ നിന്നാണ് ഇത്രയേറെ വരുമാനം ലഭിച്ചത്. ദുബൈ സ്‌പോർട്‌സ് കൗൺസിലാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ദുബൈയുടെ ജി.ഡി.പിയിൽ 2.3 ശതമാനം സംഭാവന നൽകാൻ സ്‌പോർട്‌സിന് കഴിഞ്ഞു. മത്സരങ്ങൾക്ക് പുറമെ കായിക മേഖലക്ക് ഊർജം പകർന്ന് അന്താരാഷ്ട്ര കോൺഫറൻസുകളും പരിശീലനങ്ങളും ദുബൈയിൽ നടന്നിരുന്നു. 105 ഇനം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ…